നക്ഷത്ര ഫലം (മെയ് 16, 2025 വെള്ളി)

ചിങ്ങം: ഇന്ന് നിങ്ങളുടെ ദിവസം ഗംഭീരമായിരിക്കും. സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ യാത്ര പോകാൻ സാധ്യത. പ്രിയപ്പെട്ടവരുമായി കൂടിക്കാഴ്‌ച നടത്തും. ആത്മീയ കാര്യങ്ങൾക്കായി സമയം കണ്ടെത്തും. ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ സാധിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്‍.

കന്നി: ഇന്ന് നിങ്ങളുടെ ദിവസം അത്ര നല്ലതായിരിക്കില്ല. മാനസികമായും ശാരീരികമായും സമ്മർദം അനുഭവപ്പെടാം. കുടുംബാംഗങ്ങളുമായി കലഹത്തിന് സാധ്യത. സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത പുലർത്തണം.

തുലാം: ഇന്ന് നിങ്ങള്‍ക്ക് ഏറെ ക്രിയാത്മകമായ ദിവസമായിരിക്കും. വിദേശത്ത് നിന്ന് സന്തോഷം നൽകുന്ന വാർത്ത നിങ്ങളെ തേടി വരും. കുടുംബവുമൊത്ത് ഒരു ചെറിയ തീർഥയാത്ര പോകാൻ സാധ്യത. പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ അനുയോജ്യമായ ദിവസമാണിന്ന്. മാനസികമായും ശാരീരികമായും ശാന്തത കൈവരും. നിക്ഷേപകര്‍ക്കും ഇന്ന് നല്ല ദിവസമായിരിക്കും.

വൃശ്ചികം: സാമ്പത്തികപരമായി ഇന്ന് നിങ്ങൾക്ക് വളരെ നല്ല ദിവസമായിരിക്കും. ജോലി സ്ഥലത്ത് സഹപ്രവർത്തകരുടെ സഹകരണവും പിന്തുണയും ലഭിക്കും. അപൂർണമായിക്കിടക്കുന്ന പല ജോലികളും ഇന്ന് പൂര്‍ത്തീകരിക്കാൻ കഴിയും. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും.

ധനു: ഇന്ന് നിങ്ങൾക്ക് വളരെ നല്ല ദിവസമായിരിക്കും. ആരോഗ്യത്തില്‍ അതീവശ്രദ്ധ പുലര്‍ത്തണം. ഏറ്റെടുത്ത ജോലികൾ കൃത്യമായി പൂർത്തീകരിക്കാൻ സാധിക്കും. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരിൽ നിന്നും പ്രോത്സാഹനവും സഹായങ്ങളും ലഭിക്കും.സാമ്പത്തിക നേട്ടത്തിന് സാധ്യത. തീര്‍ഥാടനത്തിനും ഏറെ യോഗം കാണുന്നു. ശുഭ കർമങ്ങളിൽ പങ്കെടുക്കാൻ സാധിക്കും. ദാമ്പത്യജീവിതം ഏറെ സന്തുഷ്‌ടിയും സമാധാനവും നല്‍കും. സാമൂഹ്യമായി പേരും പ്രശസ്‌തിയും വർധിക്കും.

മകരം: ഇന്നത്തെ ദിവസം വളരെ ശാന്തമായി കടന്നുപോകും. നിങ്ങളുടെ ലക്ഷ്യത്തിലേക്കെത്താൻ ഇന്ന് സാധിക്കും. ജോലി സ്ഥലത്ത് നിങ്ങൾ അഭിനന്ദിക്കപ്പെടും. സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. സാമ്പത്തിക നേട്ടത്തിനും പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാനും സാധ്യത. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും.

കുംഭം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. ദൂര യാത്ര പോകാൻ സാധ്യതയുണ്ട്. ആത്മീയ കാര്യങ്ങൾക്ക് ഇന്ന് വളരെയധികം പ്രാധാന്യം നൽകും. ധ്യാനം നിങ്ങള്‍ക്ക് ആശ്വാസവും ശാന്തതയും നല്‍കും. ജോലി സ്ഥലത്ത് സമാധാനപരമായ ഒരു അന്തരീക്ഷം ആയിരിക്കും ഉണ്ടാവുക. സാമ്പത്തിക നേട്ടത്തിനും സാധ്യത.

മീനം: ഇന്ന് നിങ്ങൾക്ക് അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല. ഏറ്റവും നിസാര കാര്യങ്ങൾ പോലും നിങ്ങളെ മോശമായ രീതിയിൽ ബാധിക്കും. ജോലി സ്ഥലത്തെ പ്രശ്‌നങ്ങൾ നിങ്ങളെ ബാധിച്ചേക്കാം. മാനസികവും ശാരീരികവുമായ ആരോഗ്യം ഇന്ന് നല്ല നിലയിലായിരിക്കില്ല. വിദ്യാർഥികൾക്ക് ഇന്ന് വിഷമതകൾ നിറഞ്ഞ ദിവസമായിരിക്കും.

മേടം: നിങ്ങള്‍ക്കിന്ന് സമ്മിശ്ര ഫലങ്ങളുടെ ദിവസമായിരിക്കും. ശാരീരികമായ അനാരോഗ്യവും ഉത്‌കണ്‌ഠയും നിങ്ങള്‍ക്കിന്ന് പ്രശ്‌നമാകും. അസ്വസ്ഥതയും ക്ഷീണവും ഉദാസീനതയും അനുഭവപ്പെടാൻ സാധ്യത. നിങ്ങളുടെ കോപം നിയന്ത്രിക്കാൻ ശ്രമിക്കണം. നിങ്ങളിന്ന് ഒരു ചെറിയ തീർഥയാത്രയ്‌ക്ക് പോകാൻ സാധ്യത.

ഇടവം: ഇന്ന് അപ്രധാനമായ പ്രശ്‌നങ്ങൾ നിങ്ങളെ അലട്ടും. അനാവശ്യ ചെലവുകൾ നിയന്ത്രിക്കണം. ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങൾ ഇന്ന് നിങ്ങളെ ബാധിക്കും. നിങ്ങളെ വിഷമിപ്പിക്കുന്ന വാർത്ത കേൾക്കാനിടയുണ്ട്. വിദ്യാർഥികൾക്കും ഇന്ന് അനുകൂലമല്ല.

മിഥുനം: നിങ്ങളുടെ കഠിനാധ്വാനത്തിന്‍റെ ഫലം ഇന്ന് ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങൾ അഭിനന്ദിക്കപ്പെടും. സങ്കീർണമായ വിഷയത്തെ പോലും വളരെ നിസാരമായി കൈകാര്യം ചെയ്യാൻ നിങ്ങള്‍ക്ക് സാധിക്കും. ബിസിനസ് രംഗത്ത് ശോഭിക്കും. കുടുംബവുമൊത്ത് യാത്ര പോകാൻ സാധ്യത. സാമ്പത്തിക നേട്ടമുണ്ടാകും.

കര്‍ക്കടകം: വാണിജ്യത്തിലും ബിസിനസിലും ഏര്‍പ്പെട്ടവര്‍ക്ക് ഇന്ന് വളരെ നല്ല ദിവസമാണ്. സുഹൃത്തുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും ഒരുപോലെ നിങ്ങള്‍ക്ക് സഹായസഹകരണങ്ങള്‍ ലഭിക്കും. നിങ്ങളുടെ ജോലിയുടെ മികവില്‍ മേലധികാരിയും മതിപ്പ് പ്രകടിപ്പിക്കും. പ്രിയപ്പെട്ടവരോടൊപ്പം സന്തോഷകരമായി സമയം ചെലവിടാന്‍ അവസരമുണ്ടാകും. നിങ്ങളുടെ ശരീരക്ഷമത, സാമൂഹ്യ അന്തസ്‌, പ്രശസ്‌തി എന്നിവയില്‍ മുന്നേറ്റമുണ്ടാകും. ചെലവില്‍ ഒരു നിയന്ത്രണം കൊണ്ടുവരാൻ ശ്രമിക്കണം.

Print Friendly, PDF & Email

Leave a Comment

More News