ചിങ്ങം: നിങ്ങൾക്കിന്ന് അത്ര നല്ല ദിവസമായിരിക്കില്ല. നിങ്ങളുടെ കോപം നിയന്ത്രിക്കുന്നത് ഗുണം ചെയ്യും. കുടുംബാംഗങ്ങളുമായി കലഹത്തിന് സാധ്യത. സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത പുലർത്തണം. സ്പോർട്‌സ്, കല, സാംസ്‌കാരിക മേഖലയിൽ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ഇന്ന് താത്‌പര്യപ്പെടും. വിദ്യാർഥികള്‍ക്ക് ഇന്ന് നല്ല ദിവസമായിരിക്കും. അവര്‍ തെരഞ്ഞെടുത്ത പഠനവിഷയത്തില്‍ മികവ് കാണിക്കാന്‍ കഴിയും.
കന്നി: ഇന്ന് നിങ്ങള്‍ക്ക് അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല. അലസതയും ഉദാസീനതയും പൊതുവായ ആരോഗ്യക്കുറവും ഇന്ന് നിങ്ങളുടെ പ്രസരിപ്പ് കെടുത്തിക്കളയും. ഏറ്റെടുത്ത ജോലികള്‍ പൂർത്തീകരിക്കാന്‍ നിങ്ങള്‍ക്കിന്ന് കഴിയില്ല. വസ്‌തു സംബന്ധമായ പ്രശ്‌നങ്ങളിലോ അല്ലെങ്കില്‍ നിയമപ്രശ്‌നങ്ങളിലോ തിടുക്കത്തില്‍ തീരുമാനമെടുക്കുന്നത് നിങ്ങള്‍ ഒഴിവാക്കുക. വിദ്യാർഥികൾക്കും ഇന്ന് വിഷമതകൾ നിറഞ്ഞ ദിവസമായിരിക്കും.
തുലാം: ഇന്ന് നിങ്ങളുടെ ദിവസം ഗംഭീരമായിരിക്കും. നിങ്ങൾ ഇന്ന് ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തും. മതപരമായ സ്ഥലങ്ങൾ സന്ദർശിക്കാൻ സാധ്യത. ഇന്ന് നിങ്ങൾക്ക് ചുറ്റും സമാധാനപരമായ ഒരന്തരീക്ഷം ആയിരിക്കും. കുടുംബ ബന്ധങ്ങളിലെ സന്തോഷവും ഊഷ്‌മളതയും ഏത് ദൗത്യവും വിജയകരമായി പൂര്‍ത്തിയാക്കാൻ ശക്തി നല്‍കും.
വൃശ്ചികം: ഇന്ന് നിങ്ങൾ ആരോഗ്യത്തില്‍ അതീവശ്രദ്ധ പുലര്‍ത്തുക. ഏറ്റെടുത്ത ജോലികൾ കൃത്യമായി പൂർത്തീകരിക്കാൻ സാധിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. ബന്ധുക്കളുമായി സന്തോഷകരമായ ഒത്തുചേരലിന് സാധ്യത. ദാമ്പത്യജീവിതം സമാധാനം നല്‍കും. സാമൂഹ്യമായി പേരും പ്രശസ്‌തിയും വര്‍ധിക്കാൻ സാധ്യത.
ധനു: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. കുടുബവുമൊത്ത് ഒരു ചെറിയ തീർഥയാത്ര പോകാൻ സാധ്യത. ശാരീരികമായും മാനസികമായും നിങ്ങളുടെ ആരോഗ്യനില മെച്ചപ്പെട്ട നിലയിലായിരിക്കും. കുടുംബവുമൊത്ത് സമയം ചെലവഴിക്കാൻ സാധിക്കും.
മകരം: മതപരവും ആത്മീയവുമായ കാര്യങ്ങളിലാണ് ഇന്ന് നിങ്ങള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ കാര്യത്തിന് വേണ്ടി നിങ്ങൾ കുറച്ച് പണവും ചെലവഴിച്ചേക്കാം. നിയമപ്രശ്‌നങ്ങളടങ്ങിയ ജോലിയില്‍ നിങ്ങള്‍ക്ക് ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായി വരും. സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത പുലർത്തണം.
കുംഭം: ഇന്ന് നിങ്ങള്‍ക്കനുകൂലമായ ദിവസമാണ്. ബിസിനസുകാര്‍ക്ക് ഇന്ന് ഏറ്റവും നല്ല ദിവസമായിരിക്കും. പഴയ ചങ്ങാതിമാരെ കണ്ടുമുട്ടാൻ സാധ്യത. സുഹൃത്തുക്കളോടൊപ്പം വിനോദ യാത്രയ്ക്ക് പോകാൻ സാധിക്കും. പുതിയ പദ്ധതികള്‍ തുടങ്ങാന്‍ വളരെ നല്ല ദിവസമാണിന്ന്.
മീനം: ബിസിനസുകാര്‍ക്ക് ഇന്ന് വളരെ നല്ല ദിവസമാണ്. ജോലി സ്ഥലത്ത് നിങ്ങൾ അഭിനന്ദിക്കപ്പെടും. സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും.
മേടം: ഇന്നത്തെ ദിവസം വളരെ ശാന്തമായി കടന്നുപോകും. നിങ്ങളുടെ ലക്ഷ്യത്തിലേക്കെത്താൻ ഇന്ന് സാധിക്കും. ഏറ്റെടുത്ത ജോലികൾ കൃത്യമായി പൂർത്തീകരിക്കാൻ സാധിക്കും. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരിൽ നിന്നും പ്രോത്സാഹനവും സഹായങ്ങളും ലഭിക്കും.സാമ്പത്തിക നേട്ടത്തിന് സാധ്യത. തീര്‍ഥാടനത്തിനും ഏറെ യോഗം കാണുന്നു. ശുഭ കർമങ്ങളിൽ പങ്കെടുക്കാൻ സാധിക്കും. ദാമ്പത്യജീവിതം ഏറെ സന്തുഷ്‌ടിയും സമാധാനവും നല്‍കും.
ഇടവം: നിങ്ങള്‍ ഇന്ന് ധ്യാനം കൊണ്ട് ആത്മസംയമനം പാലിക്കണം.ജോലിസ്ഥലത്തെ പ്രശ്‌നങ്ങൾ നിങ്ങളെ ബാധിക്കാൻ സാധ്യതയുണ്ട്. മേലധികാരിയും സഹപ്രവര്‍ത്തകരും നിങ്ങളുടെ ജോലിഭാരം കൂട്ടിക്കൊണ്ടേയിരിക്കും. ജോലിസംബന്ധമായി ഇന്ന് നടത്തുന്ന യാത്ര ഫലവത്താകില്ല. ഭക്ഷണക്കാര്യത്തില്‍ ശ്രദ്ധിക്കുക. പുതിയ കാര്യങ്ങളൊന്നും ഇന്ന് തുടങ്ങാതിരിക്കുക.
മിഥുനം: ഇന്ന് നിങ്ങൾക്ക് സന്തോഷവും ഉല്ലാസവും നിറഞ്ഞ ഒരു ദിവസമായിരിക്കും. സമൂഹത്തില്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഇടയില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ആദരവും പ്രശസ്‌തിയും ഇന്ന് വർധിക്കും. മനോഹരമായ ഒരു സ്ഥലത്തേക്ക് കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം നിങ്ങൾ ഒരു യാത്ര പോകാൻ സാധ്യത.
കര്‍ക്കടകം: ബിസിനസില്‍ ഏര്‍പ്പെട്ടവര്‍ക്ക് ഇന്ന് ഒരു ഭാഗ്യദിവസമാണ്. സുഹൃത്തുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും ഒരുപോലെ നിങ്ങള്‍ക്ക് സഹായങ്ങള്‍ ലഭിക്കും. നിങ്ങളുടെ ജോലിയുടെ മികവില്‍ മേലധികാരിയും മതിപ്പ് പ്രകടിപ്പിക്കും. പ്രിയപ്പെട്ടവരോടൊപ്പം സന്തോഷകരമായി സമയം ചെലവിടാന്‍ അവസരമുണ്ടാകും. സൃഷ്‌ടിപരമോ കലാപരമോ ആയ കാര്യങ്ങള്‍ക്ക് ധാരാളം പണം ചെലവഴിക്കും. ചെലവില്‍ നിയന്ത്രണം കൊണ്ടുവരിക.