ചിക്കാഗോ മലയാളി അസോസിയേഷന്റെ താങ്ക്സ് ഗിവിംഗ് ഡേ ആഘോഷം ജൂൺ 12ന് കൊട്ടാരക്കര ആശ്രയയിൽ വച്ച് നടത്തും

ചിക്കാഗോ: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ ചിക്കാഗോ മലയാളി അസോസിയേഷന്റെ താങ്ക്സ് ഗിവിംഗ് ഡേ ആഘോഷം ജൂൺ 12ന് രാവിലെ 10 മണിക്ക്കൊട്ടാരക്കര ആശ്രയയിൽ വച്ച് നടത്തപ്പെടുമെന്നു പ്രസിഡൻ്റ് ജെസി റിൻസി പത്രസമ്മേളനത്തിൽ അറിയിച്ചു.

ധനകാര്യമന്ത്രി ബി. ബാലഗോപാൽ താങ്ക്സ് ഗിവിംഗ്സ് ഡേ കേരളാ പ്രോഗ്രാം ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കെ. ജയകുമാർ ഐ.എ.എസ്, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും ചിക്കാഗോ മലയാളി അസ്സോസിയേഷൻ മുൻ സെക്രട്ടറിയുമായ ജോർജ് ഏബ്രഹാം, ആശ്രയയുടെ നായകൻ കലയപുരം ജോസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

കേരളത്തിൽ ആദ്യമായിട്ടായിരിക്കാം താങ്ക്സ് ഗിവിംഗ്സ് ഡേ വിദേശ മലയാളി സംഘടന ആഘോഷിക്കുന്നത്. ലോക പ്രശസ്ത ജീവകാരുണ്യ പ്രവർത്തകനായ ആശ്രയ ജോസ് നയിക്കുന്ന കൊട്ടാരക്കര കലയപുരം ആശ്രയ ജീവിതത്തിൽ മാനസികമായ തകർന്ന മനുഷ്യർക്ക് അവസാന അത്താണിയാണ്. ജീവകാരുണ്യ പ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്ന മഹനീയ മാതൃകയായ കൊട്ടാരക്കര കലയപുരം ആശ്രയ സങ്കേതത്തിൽ ചിക്കാഗോ മലയാളി അസ്സോസിയേഷൻ്റെ താങ്ക്സ് ഗിവിംഗ് ഡേ ആഘോഷങ്ങൾ സംഘടിപ്പിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്.

ജൂൺ 12 ന് രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ കേരളത്തിലുള്ള എല്ലാ പ്രവാസി മലയാളി സുഹൃത്തുക്കളും പങ്കെടുക്കണമെന്ന് ചിക്കാഗോ മലയാളി അസ്സോസിയേഷൻ അഭ്യർത്ഥിക്കുന്നതായി പ്രസിഡൻ്റ് ജെസ്സി റിൻസി, സെക്രട്ടറി ആൽവിൻ ഷിക്കോർ, ട്രഷറർ മനോജ് അച്ചേട്ട്, സി എം എ ബോർഡ് അംഗങ്ങൾ എന്നിവർ അറിയിച്ചു.

 

 

Print Friendly, PDF & Email

Leave a Comment

More News