
ദോഹ: സ്റ്റുഡൻ്റ്സ് ഇന്ത്യ ഖത്തർ പെരുന്നാളിനോടനുബന്ധിച്ച് ഈദ്-കിക്സ് 25′ എന്ന പേരിൽ ഇന്റർസോൺ ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. അഞ്ച് സോണുകളിൽ നിന്നായി പതിനാല് ടീമുകൾ പങ്കെടുത്ത മത്സരം നവ്യാനുഭവമായിരുന്നു.
വക്‌റ ബർവാ വില്ലേജിൽ വെച്ച് നടന്ന മത്സരത്തിൽ നദീമത്തുനാ വക്‌റ വിന്നേഴ്സ് ട്രോഫിയും മെഷാഫിയാ വക്‌റ ഫസ്റ്റ് റണ്ണർഅപ്പും എംകെ സ്‌ട്രൈക്കേഴ്‌സ് മദീന ഖലീഫ സെക്കന്റ് റണ്ണർഅപ്പും നേടി വിജയികളായി. ടൂർണമെന്റിലെ മികച്ച കളിക്കാരനായി നദീമത്ത്നാ വക്‌റയുടെ അർമാനും മികച്ച ഗോൾകീപ്പറായി മഷാഫിയാ വക്‌റയുടെ ഇഷാനും ഫെയർപ്ലേ ടീമായി എംകെ സ്‌ട്രൈക്കേഴ്‌സ് മദീന ഖലീഫയും ഏറ്റവും നല്ല ടീം മാനേജരായി റയ്യാൻ സോണിലെ ഫഹദും തെരഞ്ഞെടുക്കപ്പെട്ടു.
അൽശമാൽ ക്ലബിൻ്റെ അത്‌ലറ്റിക് ഹെഡ് കോച്ച് മുൻഷിർ തൃശൂർ ,സി.ഐ .സി ജനറൽ സെക്രട്ടറി ബിലാൽ ഹരിപ്പാട് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ഇസ്മായിൽ വേങ്ങശ്ശേരി, സകരിയ്യ കാരിയാത്ത്, ഇഹ്‌ജാസ് അസ്‌ലം, അബ്ദുശുക്കൂർ, അഷ്‌റഫ് മീരാൻ, മിദ്‌ലാജ് റഹ്‌മാൻ, ബബീന ബഷീർ തുടങ്ങിയവർ നേതൃത്വം നൽകിയ മേളയിൽ സ്റ്റുഡന്റ്സ് ഇന്ത്യ ഖത്തർ പ്രസിഡണ്ട് അമീൻ സബക്, സി ഐ സി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ നൗഫൽ പാലേരി, ഷാനവാസ് ഖാലിദ്, ഷാജഹാൻ കരീം എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.

