നക്ഷത്ര ഫലം (11-06-2025 ബുധന്‍)

ചിങ്ങം: നിങ്ങൾ ഇന്ന് മുഴുവൻ ദിവസവും കർമ്മനിരതനായിരിക്കും. വലിയ കോർപ്പറേഷനുകളിലൽ ജോലിചെയ്യുന്നവർക്ക് ഇന്ന് അവരുടെ മേലുദ്യോഗസ്ഥന്മാരുടെ വലിയ പ്രതീക്ഷകൾ സാക്ഷാത്കരിക്കേണ്ടി വരും. വീട്ടമ്മമാർക്ക് അവരുടെ പതിവ് ജോലികളോടൊപ്പം തന്നെ മറ്റു ചില ജോലികളും കൈകാര്യം ചെയ്യേണ്ടിവരും. ഇത് നിങ്ങളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്.

കന്നി: കൂടുതലൽ ജോലി ചെയ്യണമെന്നുള്ള നിങ്ങളുടെ ആഗ്രഹം ഇന്ന് വളരെ മുൻപന്തിയിലായിരിക്കും. ദിവസം മുഴുവൻ കഠിനമായി ജോലി ചെയ്‌തശേഷം നിങ്ങൾക്ക് മാനസികോല്ലാസം നൽക്കുന്ന പ്രൈവറ്റ് പാർട്ടികളിലോ, സാമൂഹിക കൂട്ടായ്‌മകളിലോ പങ്കെടുക്കാൻ ശ്രമിക്കുക.

തുലാം: നിങ്ങളുടെ അതേ മാനസികാവസ്ഥയുള്ളവരെ ഇന്ന് കണ്ടുമുട്ടുകയും നിങ്ങൾക്ക് വളരെയധികം താൽപര്യമുള്ള ചർച്ചകൾ അവരുമായി നടത്തുകയും ചെയ്യും. നിങ്ങൾ ഈ ലോകത്തിൻ്റെ വിജ്ഞാനം വർദ്ധിപ്പിക്കാൻ ശ്രമിക്കുകയും നിങ്ങളുടെ ശ്രമങ്ങളിൽ വിജയിക്കുകയും ചെയ്യും.

വൃശ്ചികം: വൃശ്ചികം രാശിക്കാർക്ക് സ്നേഹവും ഒടുങ്ങാത്ത അഭിനിവേശവും ഒരു ജീവിതചര്യതന്നെയാണ്. ഇന്നത്തെ ദിവസം അതിൽ നിന്നും വിഭിന്നമല്ല. കാരണം നിങ്ങൾ ഇന്നത്തെ ദിവസം പ്ലാൻ ചെയ്യുമ്പോഴും ഇതിനു തന്നെയായിരിക്കും മുൻ തൂക്കം നൽകുന്നത്.

ധനു: നിങ്ങളുടെ സംഭാഷണവും കോപവും പരിശോധിക്കാനുള്ള നിങ്ങളുടെ മടി നിങ്ങളെ ഇന്ന് വളരെയധികം കുഴപ്പത്തിലാക്കും. കൂടുതൽ ശ്രദ്ധിക്കൂക അല്ലെങ്കിൽ നിങ്ങളുടെ ദിവസം മുഴുവൻ വാദങ്ങളിലും വിശദീകരണങ്ങളിലും ചെലവഴിക്കേണ്ടിവരാം. അത് നിങ്ങൾക്ക് മാനസികമായി നല്ലതായിരിക്കില്ല.

മകരം: ഇന്ന് നിങ്ങളെ നയിക്കുന്നത് ശുഭചിന്തകളാകും. നിങ്ങളുടെ കഠിനാദ്ധ്വാന സ്വഭാവം നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥനാക്കും. നിങ്ങൾക്ക് വ്യക്തിജീവിതത്തിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ ഇന്ന് അത് താരതമ്യേന എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിച്ചേക്കും.

കുംഭം: പണം സംബന്ധമായ പ്രശ്‌നങ്ങളായിക്കോട്ടെ, നിങ്ങളുടെ ശമ്പളത്തെ സംബന്ധിച്ച കാര്യങ്ങളായിക്കോട്ടെ, സാമ്പത്തിക കാര്യങ്ങളായിരിക്കും ഇന്ന് നിങ്ങളെ അലട്ടുന്ന കാര്യം. വൈകുന്നേരത്തോടെ സുഹൃത്തുക്കളോടൊപ്പം നിങ്ങൾക്ക് നല്ല ഒരു സമയം ചെലവിടാൻ സാധിക്കും. ഇതുവരെ സുഹൃത്തുക്കളുടെ യഥാർത്ഥ മൂല്യം നിങ്ങൾ മനസിലാക്കിയിട്ടില്ല. എങ്കിൽ ഇപ്പോൾ നിങ്ങൾക്ക് അത് മനസിലാവും.

മീനം: ഇന്ന് നിങ്ങളുടെ ഏറ്റവും ആഴത്തിലുള്ള വികാരങ്ങൾ നിങ്ങളുടെ പ്രിയപ്പെട്ടവരുമായി പങ്കുവക്കാൻ വല്ലാതെ ആഗ്രഹിക്കും. നിങ്ങൾ നന്നായി സംസാരിക്കുകയും ബുദ്ധിവൈഭവമുള്ള ആളുകളെ നിങ്ങളിലേക്ക് ആകര്‍ഷിക്കുകയും ചെയ്യും.

മേടം: ഇന്ന് വാക്കിലും പെരുമാറ്റത്തിലും നിങ്ങൾ ശ്രദ്ധചെലുത്തേണ്ടതാണ്. കോപവും വിദ്വേഷവും ഒഴിവാക്കണം. ശത്രുക്കളെ കരുതിയിരിക്കുക. നിഗൂഢമായ വിഷയങ്ങള്‍ നിങ്ങളെ ആകര്‍ഷിക്കും. അപ്രതീക്ഷിതമായ തടസങ്ങള്‍ സംഭവിച്ചേക്കാമെന്നതുകൊണ്ട് യാത്ര ഒഴിവാക്കണം. കഴിയുന്നതും പുതിയ ജോലികള്‍ ഇന്ന് തുടങ്ങാതിരിക്കുക. ആത്മീയമായ നേട്ടങ്ങള്‍ ഉണ്ടാകാം. സമ്മിശ്രഫലങ്ങളുടേതാണ് ഈ ദിവസം.

ഇടവം: ധൈര്യവും കഠിനാധ്വാനവും പ്രയാസവും പ്രചോദിപ്പിക്കുന്ന ഒരാളെ ഇന്ന് നിങ്ങൾ കണ്ടുമുട്ടാൻ സാധ്യതയുണ്ട്. നിങ്ങളുടെ നല്ല സ്വഭാവം മനസിസിലാക്കി കാര്യങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കണം. ശാന്തതയോടും സുഖത്തോടും കൂടിയിരിക്കുക. നിങ്ങളുടെ സൗമ്യതയും സൗന്ദര്യവും കളയാൻ മറ്റുള്ളവരെ അനുവദിക്കരുത്. നിങ്ങളുടെ നന്മയും മാന്യതയും അവസാനം വരെ നിലനിൽക്കും.

മിഥുനം: ഏറ്റെടുത്ത പുതിയ ജോലിയുടെ ഉത്തരവാദിത്തങ്ങൾ മേൽ ഉദ്യോഗസ്ഥൻ ഇന്ന് നിങ്ങളെ ഏൽപ്പിക്കും. നിങ്ങളുടെ പകൽ സമയം ദുരിതം നിറഞ്ഞതായിരിക്കുമെങ്കിലും ദിവസത്തിൻ്റെ അവസാനം നിങ്ങളുടെ ജോലി ഉജ്ജ്വലവിജയത്തോടു കൂടിയതായിരിക്കും.

കര്‍ക്കിടകം: ഇന്നത്തെ ദിവസം നിങ്ങൾ തുടങ്ങുന്നതുതന്നെ ഏറ്റവും ആവേശത്തോടെ ആയിരിക്കും. നിങ്ങളുടെ ആവേശവും ഉൽസാഹവും മറ്റുള്ളവരിലേക്കും പടർന്നുപിടിക്കും. എവിടെ പോയാലും അവിടെയൊക്കെ സന്തോഷമുണ്ടാക്കാൻ നിങ്ങൾക്ക് കഴിയുകയും ചെയ്യും.

എന്നാൽ നിങ്ങളുടെ ഉൽസാഹത്തിന്‌ വലിയ ആയുസുണ്ടാവാനിടയില്ല. കാരണം നിങ്ങളെ വിഷമിപ്പിക്കുന്ന ഒരു മോശമായ വാർത്ത കേൾക്കാനിടയുണ്ട്. നിങ്ങൾക്ക് പിരിമുറുക്കമുണ്ടെങ്കിൽ ഒരു ഇടവേളയെടുക്കുക. ദിവസം അവസാനിക്കുന്നതോടെ പ്രശ്‌നങ്ങൾ ഒരു പരിധി വരെ കുറയും.

Print Friendly, PDF & Email

Leave a Comment

More News