സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത; എറണാകുളം ഉൾപ്പെടെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: വ്യാഴാഴ്ച മുതൽ സംസ്ഥാനത്ത് കാലവർഷം ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടും വ്യാഴാഴ്ച മുതൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകള്‍:

  • വ്യാഴാഴ്ച: കണ്ണൂർ, കാസർഗോഡ് ജില്ലകൾ.
  • വെള്ളിയാഴ്ച: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾ
  • ശനിയാഴ്ച: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾ.

കാലവർഷം ശക്തി പ്രാപിക്കുന്നതോടെ അടുത്ത ഏഴ് ദിവസത്തേക്ക് സംസ്ഥാനത്ത് കനത്ത മഴയുണ്ടാകും. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ വളരെ ശക്തമായ മഴ ലഭിക്കും. ജൂൺ 14 മുതൽ 16 വരെ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശും.

Print Friendly, PDF & Email

Leave a Comment

More News