മലപ്പറം: നിലമ്പൂർ ഐടിഡിപി ഓഫീസിനു മുമ്പിൽ 314 ദിവസത്തെ നിരന്തര സമരങ്ങളിലൂടെ സർക്കാർ നൽകിയ വാക്ക് പാലിക്കാൻ അധികാരികൾ തയ്യാറാവണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജ്യാതിവാസ് പറവൂർ ആവശ്യപ്പെട്ടു. വാക്ക് പാലിക്കാത്തതിന്റെ പേരിൽ ബിന്ദു വൈലാശ്ശേരിയുടെ നേതൃത്വത്തിൽ മലപ്പുറം കലക്ട്രേറ്റിനു മുമ്പിൽ നടന്നുവരുന്ന രണ്ടാംഘട്ട സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് സഫീർഷ കെവി അധ്യക്ഷത വഹിച്ചു. ഭൂസമരസമിതി സംസ്ഥാന കോഡിനേറ്റർ ഷാജഹാൻ, ജില്ലാ ജനറൽ സെക്രട്ടറി കൃഷ്ണൻ കുനിയിൽ, ഗ്രോ വാസു, സുഭദ്ര വണ്ടൂർ, നൗഷാദ് ചുള്ളിയൻ, ഷാക്കിർ മോങ്ങം, സാനു ചെട്ടിപ്പടി, മജീദ് ചാലിയാർ, റീനാ സാനു തുടങ്ങിയർ സംസാരിച്ചു.
ഫോട്ടോ: ബിന്ദു വൈലാശ്ശേരിയുടെ നേതൃത്വത്തിൽ മലപ്പുറം കലക്ട്രേറ്റിനു മുമ്പിൽ നടന്നുവരുന്ന രണ്ടാംഘട്ട ആദിവാസി ഭൂസമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജ്യാതിവാസ് പറവൂർ സംസാരിക്കുന്നു.