വിമാന ദുരന്തം-ഇന്ത്യയുടെ ആത്മാവിലേല്പിച്ച മുറിപ്പാടുകള്‍ വലുത്: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

കൊച്ചി: അഹമ്മദാബാദ് വിമാന ദുരന്തം ഇന്ത്യയുടെ ആത്മാവിലേല്പിച്ച മുറിപ്പാടുകള്‍ വളരെ വലുതും അതീവ ദുഃഖകരവും ഹൃദയഭേദകവുമാണെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍.

ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദനയില്‍ ഭാരതത്തിലെ ക്രൈസ്തവ സമൂഹം ഒന്നാകെ അതീവ ദുഃഖത്തോടെ പങ്കുചേരുന്നു. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ആത്മശാന്തിക്കായും പരിക്കേറ്റ സഹോദരങ്ങളുടെ സുഖപ്രാപ്തിക്കുവേണ്ടിയും വിശ്വാസിസമൂഹമൊന്നാകെ പ്രാര്‍ത്ഥിക്കുന്നു. എല്ലാംമറന്ന് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും ഭരണസംവിധാനങ്ങള്‍ക്കും കൂടുതല്‍ പ്രവര്‍ത്തന ഊര്‍ജ്ജവും പ്രതിസന്ധികളെ അതിജീവിക്കാന്‍ കരുത്തുമുണ്ടാകട്ടെ.

പഹല്‍ഗാം ഭീകരാക്രമണം മുതല്‍ രാജ്യം അഭിമുഖീകരിക്കുന്ന അനിഷ്ഠസംഭവങ്ങള്‍ ജനങ്ങളെ ഭയപ്പെടുത്തുന്നു. രണ്ടു കപ്പലുകളുടെ തകര്‍ച്ചയും അഹമ്മദാബാദ് വിമാനാപകടവും ഭാരതസമൂഹത്തില്‍ സൃഷ്ടിച്ചിരിക്കുന്ന സംശയങ്ങളും ആശങ്കകളും കൂടുതല്‍ അന്വേഷണങ്ങള്‍ക്കു വിധേയമാക്കണമെന്നും ജനങ്ങളുടെ ജീവസംരക്ഷണവും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന ഉറച്ചനിലപാടുകള്‍ക്കും എല്ലാവിധ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നുവെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

 

Print Friendly, PDF & Email

Leave a Comment

More News