ചിങ്ങം : അധികം മുൻകോപം വരാതെ നോക്കുക. മാനസികാവസ്ഥ കുറച്ച് സംഘർഷത്തിലാകാൻ സാധ്യതയുണ്ട്, പ്രത്യേകിച്ച് ഇന്ന് പ്രാഭാതത്തിൽ. നിരവധി പ്രശ്‌നങ്ങൾക്ക് പരിഹാരം കാണേണ്ടതുള്ളതുകൊണ്ട് ഈ സംഘർഷാവസ്ഥ തുടരാൻ സാധ്യത കാണുന്നു.
കന്നി : അടുത്ത ബന്ധങ്ങളെ തകർക്കുന്നില്ലെങ്കിൽ, ചെറിയ കാര്യങ്ങൾ വലുതാക്കാതിരിക്കുക. നിയമപരമായ പ്രശ്‌നങ്ങൾ കോടതിക്ക് പുറത്തുവച്ച് തീർപ്പാക്കുന്നതാണ് നല്ലത്. സായാഹ്നസമയങ്ങളിൽ പണം ചെലവാക്കി ആസ്വദിക്കുന്നതിന് കുഴപ്പമില്ല.
തുലാം : നിങ്ങളുടെ സൃഷ്‌ടി പരവും വിശകലനപരവുമായ കഴിവുകൾ പ്രകടിപ്പിക്കാന്‍ പറ്റിയ ചര്‍ച്ചകളിലും സംവാദങ്ങളിലും ഇന്ന് പങ്കെടുക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞേക്കും. സാഹിത്യരചനയിലാണ് നിങ്ങള്‍ക്ക് താല്‍പര്യമെങ്കില്‍ അതിന് അനുയോജ്യമായ ദിനമാണ് ഇന്ന്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നത് നിങ്ങളുടെ തൊഴിലിനും സഹായകമായേക്കും. ഓഫിസിലെ സൗഹാര്‍ദാന്തരീക്ഷം നിങ്ങളുടെ ഉത്‌പാദനക്ഷമത ഉയര്‍ന്ന അളവില്‍ പ്രകടമാക്കാന്‍ സഹായകമായേക്കും. എന്നാല്‍ അമിതമായ വികാരപ്രകടനങ്ങള്‍ നിയന്ത്രിക്കുകതന്നെ വേണം. ഗൃഹാന്തരീക്ഷം ഇന്ന് മുഴുവന്‍ സന്തോഷവും സംതൃപ്‌തിയും നിറഞ്ഞതായിരിക്കും.
വൃശ്ചികം : കടുംപിടുത്തം ദോഷം ചെയ്യും. നിങ്ങളുടെ അതിവൈകാരികതയും കടിഞ്ഞാണിടേണ്ടതുണ്ട്. അല്ലാത്തപക്ഷം ഉത്‌കണ്‌ഠയും മാനസിക പിരിമുറുക്കവും നിങ്ങളെ അലട്ടും. ഉച്ചക്ക് ശേഷം പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കരുത്. പകരം ശരീരത്തിനും മനസിനും ആശ്വാസം നല്‍കുന്ന കൃത്യങ്ങളില്‍ ഏര്‍പ്പെടുക. ചെലവുകള്‍ ഇന്ന് കുത്തനെ ഉയരും. അതുകൊണ്ട് ചെലവ് നിയന്ത്രിക്കുക. പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് – പ്രത്യേകിച്ചും ജങ് ഫുഡുകള്‍ – ഒഴിവാക്കുക. ഇന്ന് യാത്രയും മാറ്റിവക്കുകയാണ് നല്ലത്.
ധനു : ദിവസം നല്ലരീതിയില്‍ തുടങ്ങുമെങ്കിലും അവസാനമാകുമ്പോഴേക്കും ദോഷാനുഭവങ്ങളായിരിക്കും. ആദ്യപകുതിയില്‍ മനസും ശരീരവും ആത്മാവും നിങ്ങളുടെ തികഞ്ഞ നിയന്ത്രണത്തിലായിരിക്കും. കുടുംബത്തെ ബാധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിങ്ങളുടെ ശ്രമങ്ങള്‍ വിജയകരമാകും. നിങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇടയിലുള്ള സ്നേഹബന്ധം ശക്തിപ്പെടും. ഉച്ചക്ക് ശേഷം ഏത് കാര്യത്തിലും മുന്‍കരുതല്‍ വേണം. പ്രത്യേകിച്ചും സ്വത്തുസംബന്ധിച്ച പ്രശ്‌നങ്ങളില്‍. നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നത് നല്ലതുതന്നെ. എന്നാൽ, പ്രായോഗിക ബുദ്ധി പ്രയോഗിച്ചില്ലെങ്കില്‍ നിങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടേക്കും. വിദ്യാര്‍ഥികള്‍ക്ക് ഈ ദിവസം അനുകൂലമായിരിക്കും.
മകരം : കണക്കാക്കപ്പെടാത്ത സാഹചര്യങ്ങള്‍ ഒഴിവാക്കാനും, മൗനം പാലിക്കാനും നിങ്ങളോട് നിർദേശിക്കുന്നു. മനസമാധാനം നേടുന്നതിന്, മതപരമായ പ്രവർത്തനങ്ങൾ, ആചാരങ്ങൾ എന്നിവയ്ക്കായി നിങ്ങളുടെ പണത്തിന്‍റെ വലിയൊരു ഭാഗം ചെലവഴിച്ചേക്കാം. പിന്നീടുള്ള ദിവസങ്ങളിൽ, നിങ്ങൾ കൂടുതൽ സന്തോഷവാനായിരിക്കും.
കുംഭം : നിങ്ങൾ യാഥാർഥ്യത്തേക്കാൾ ഉപരി ഭാവനാലോകത്തിൽ ജീവിക്കുന്നയാളാണ്. കാര്യങ്ങളുടെ നിജസ്ഥിതി മനസിലാക്കുമ്പോൾ ഉണ്ടാകുന്ന നിരാശ ഒഴിവാക്കാനായി യാഥാർഥ്യത്തിനപ്പുറമുള്ള ആഗ്രഹങ്ങൾ ഒഴിവാക്കുക. നിങ്ങൾക്ക് ഉള്ളതിൽ സന്തോഷിക്കുക. തൊഴിൽമേഖലയിൽ, സഹപ്രവർത്തകരുടെ പിന്തുണ ഉള്ളതുകൊണ്ടുതന്നെ കാര്യങ്ങൾ എളുപ്പമായി ഭവിക്കും.
മീനം : ദിവസം മുഴുവൻ ചെറിയ കലഹങ്ങൾ പരിഹരിക്കേണ്ടതായിവരും. അവ പരിഹരിച്ചശേഷവും അതിൽനിന്ന് പുറത്തുവരാൻ സമയം വേണ്ടിവരും. തൊഴിൽമേഖലയിൽ മുന്നേറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, മാറ്റങ്ങൾ ശ്രദ്ധിക്കുക.
മേടം : ഇന്ന് നിങ്ങൾക്ക് വിജയമാണ് കാണുന്നത്. ആരുടെയും സഹായമോ ശുപാർശയോ കൂടാതെ നിങ്ങൾ സ്വന്തമായി വിജയിക്കും. നിങ്ങൾ ഒരു ശാസ്ത്രവിദ്യാർഥിയോ, കലാവിദ്യാർഥിയോ ആയിരിക്കാം. എന്തായാലും ആഴത്തിലുള്ള അറിവ് ഉപയോഗിച്ച് നിങ്ങളുടെ പ്രതീക്ഷക്കപ്പുറം പ്രവർത്തിക്കാനും വിജയിക്കാനും സാധിക്കും.
ഇടവം : ഇന്ന് നിങ്ങൾക്ക് ആരെയും സ്വാധീനിക്കാനോ സന്തോഷിപ്പിക്കാനോ കഴിഞ്ഞെന്നുവരില്ല. നിങ്ങൾക്ക് നല്ലത് ചെയ്യണമെന്ന് ആഗ്രഹം ഉണ്ടെങ്കിൽകൂടി, തുടക്കത്തിൽ തടസങ്ങൾ നേരിട്ടേക്കാം. എന്നിരുന്നാലും, അവസാനം വിജയം സുനിശ്ചിതമാണ്.
മിഥുനം : ദിവസം മുഴുവനും മതപരവും സാമൂഹികവും, വിദ്യാഭ്യാസപരവുമായ താല്‍പര്യങ്ങളിൽ ആയിരിക്കും നിങ്ങൾ സമയം ചെലവഴിക്കുക. മനുഷ്യത്വപരവും കാരുണ്യപരവുമായ പ്രവർത്തനങ്ങൾക്ക് പണം ചെലവാക്കുക. ബിസിനസ് ഇടപാടുകൾ നടത്താൻ ദിവസം ഉചിതമാണ്.
കര്‍ക്കടകം : സാധാരണ സാഹചര്യങ്ങൾ അസാധാരണമായി സംഭവിച്ചേക്കാവുന്നതുകൊണ്ട്, കരുതിയിരിക്കുക. സായാഹ്ന സമയങ്ങളിൽ പൊതുമനശ്ശാസ്ത്രത്തെ കുറിച്ചുള്ള ചില പാഠങ്ങൾ മനസിലാക്കാൻ സാധ്യതയുണ്ട്. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിനുമുൻപ്, അതിന്‍റെ ഗുണങ്ങളും ദോഷങ്ങളും നന്നായി മനസിലാക്കുക.