നക്ഷത്ര ഫലം (22-06-2025 ഞായര്‍)

ചിങ്ങം: ചിങ്ങം രാശിക്കാരായ നിങ്ങളെ ഇന്ന് കാത്തിരിക്കുന്നത് ഐശ്വര്യപൂർണ്ണവും സൗഭാഗ്യപൂർണ്ണവുമായ ഒരു ദിവസം ആയിരിക്കും. അപ്പോൾ ചുരുക്കത്തിൽ നിങ്ങള്‍ക്ക് ചെയ്യേണ്ടതായി പ്രത്യേകിച്ച് ഒന്നുമില്ല!. എന്നാൽ ഇന്ന് നിങ്ങൾ ആഗ്രഹിക്കുന്ന വിധത്തിലുള്ള ഫലങ്ങൾ നേടുന്നതിന് നിങ്ങൾക്ക് പതിവിലും കൂടുതൽ പോരാടേണ്ടി വന്നേക്കാം. അല്ലെങ്കിൽ നിങ്ങളുടെ പുതിയ ആശയങ്ങളില്‍ വിരിഞ്ഞ പ്ലാനുകൾ പ്രാവർത്തികമാക്കാൻ സാധാരണ എടുക്കുന്ന സമയത്തേക്കാൾ കൂടുതൽ സമയം എടുത്തേക്കാം. എല്ലാം നിങ്ങളുടെ ജന്മനക്ഷത്രഫലങ്ങളിൽ അധിഷ്ഠിതമാണെന്ന് വിശ്വസിക്കുക.

കന്നി: ഇന്ന് ഒന്നിനും തന്നെ നിങ്ങളെ തടഞ്ഞുനിർത്താനാവില്ല. നിങ്ങൾക്ക് മനസ്സിൽ താരതമ്യേന വിപ്ലവകരമായ ആശയം ഉണ്ടാകും. നിങ്ങളുടെ സുഹൃത്തുക്കളെ നിങ്ങളെ വരാൻപോകുന്ന സ്വപ്‌നങ്ങൾ കാണിച്ചിട്ടുണ്ടാവാം. അത് വളരെ അപ്രായോഗികമാണെന്ന് നിങ്ങൾ കരുതിയത് ആകാം.

എന്നാൽ ഇപ്പോൾ നിങ്ങൾ ഈ സ്വപ്‌നം പരീക്ഷിക്കാൻ ആഗ്രഹിക്കുന്നു. കാത്തിരിക്കുക! കാത്തിരിക്കുക!! കാര്യങ്ങൾ ദൃശ്യമാകുന്നതുപോലെ അത്ര ലളിതമല്ല. അനന്തരഫലങ്ങളും അപ്രകാരമല്ല. ആയതിനാൽ നിങ്ങളുടെ ഭാഗ്യ പരീക്ഷണത്തിന്‌ അനുകൂലമായ ഒരു അവസരത്തിനായി കാത്തിരിക്കുക. തീര്‍ച്ചയായും, നിങ്ങൾക്ക് അനുകൂലമായ സമയം സമാഗതമാകുന്നതായിരിക്കും.

തുലാം: ഇന്ന് തുലാം രാശിക്കാരായ നിങ്ങള്‍ ബാഹ്യസൗന്ദര്യത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരായിരിക്കും. സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനുവേണ്ട കാര്യങ്ങളിന്മേൽ നിങ്ങളിന്ന് കൂടുതൽ ഊന്നൽ നൽകും. സൗന്ദര്യ വർദ്ധക വസ്‌തുക്കളും വസ്ത്രങ്ങളും വങ്ങാന്‍ നിങ്ങളിന്ന് അത്യന്തം തയ്യാറാവും. നിങ്ങളുടെ ബാഹ്യരൂപവും വ്യക്തിത്വവും വർദ്ധിപ്പിക്കാനും നിങ്ങളിന്ന് ശ്രമിക്കും.

വൃശ്ചികം: ഇന്ന് നിങ്ങൾക്ക്‌ ലഭിക്കുമെന്ന് ഉറപ്പുള്ള ഭാഗ്യത്തെ നിങ്ങളുടെ അസ്വസ്ഥവും ആക്രമണോത്സുകവുമായ രീതി കാരണം നിങ്ങൾക്ക്‌ നഷ്ടപ്പെടും. തർക്കമുള്ള കാര്യങ്ങൾ വളരെ നിയന്ത്രിച്ച്‌ ചെയ്‌തില്ലെങ്കിൽ അത്‌ പ്രശ്‌നങ്ങൾ രൂപപ്പെടുത്തും. പക്ഷേ വൈകുന്നേരമാകുമ്പോഴേക്കും നിങ്ങളുടെ ഭാഗ്യം തെളിയുകയും ശാന്തിയും സമാധാനവുമായി മുന്നോട്ട്‌ പോകാൻ കഴിയുകയും ചെയ്യും.

ധനു: ഗ്രഹനിലയുടെ സങ്കീർണതകളിൽ നിന്ന് നിങ്ങളുടെ നക്ഷത്രങ്ങളെല്ലാം തന്നെ പൂര്‍ണ്ണമായി പുറത്തുവന്നിട്ടില്ല. തത്ഫലമായി, നിങ്ങൾക്ക് വളരെ അസ്വാസ്ഥ്യമോ മാനസികപ്രശ്‌നമോ ഉള്ളതായി തോന്നാം. നിങ്ങളുടെ മികച്ച പ്രകടനം ഇന്ന് നിങ്ങൾക്ക് കാഴ്‌ചവക്കാൻ കഴിഞ്ഞേക്കില്ല. ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട അസുഖങ്ങൾ കാരണം നിങ്ങൾ കഴിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ നിങ്ങൾക്കുണ്ടായ സമ്മർദം കാരണം അസിഡിറ്റിയും അനുബന്ധപ്രശ്‌നങ്ങളുമുണ്ടാകാം.

മകരം: ഈ ദിവസം നിങ്ങൾക്ക് ഒരു ശുഭദിനമായിരിക്കും. മാനസികമായും ശാരീരികമായും നിങ്ങൾ ഉത്സാഹത്തോടെ തുടരാൻ സാദ്ധ്യതയുണ്ട്. നിങ്ങളുടെ കുടുംബാംഗങ്ങൾ ഉൾപ്പെടുന്ന അഭികാമ്യമല്ലാത്ത ചില സംഭവങ്ങൾ ഇന്ന് നിങ്ങളെ അസ്വസ്ഥരാക്കും. ഉറക്കമില്ലായ്‌മ നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം. വെള്ളമായും സ്ത്രീകളുമായും ഇടപെടുമ്പോൾ ഇന്ന് നിങ്ങൾ ശ്രദ്ധിക്കുക. ഇന്ന് നിങ്ങൾക്ക് സാമ്പത്തിക നഷ്‌ടമുണ്ടാകാം. നിങ്ങളുടെ പ്രശസ്‌തിയെ വ്രണപ്പെടുത്തുന്ന സംഭവങ്ങളും സംഭവിക്കാൻ സാദ്ധ്യതയുണ്ട്.

കുംഭം: നിഷേധാത്മകചിന്തകളിൽ ഭൂരിഭാഗവും മാറി നിങ്ങളാകെ നന്നായിട്ടുണ്ടാകണം. കഴിഞ്ഞ രണ്ടാഴ്‌ചയ്ക്കുള്ളിൽ നിങ്ങൾ ആസ്വദിച്ച ഏറ്റവും മികച്ച ദിവസമായി ഇന്ന് മാറും. നിങ്ങൾക്ക് സന്തോഷവും എളിമയും ഉണ്ടാകുകയും പുറത്തുപോകാനും സാമൂഹികമായി ഇടപെടാനും ആഗ്രഹമുണ്ടാവുകയും ചെയ്യും. ഇന്നത്തെ ഈ ഊർജ്ജം… ഈ പോസിറ്റീവ് വൈബ്‌സ്… ഈ ഭാഗ്യമുള്ള നക്ഷത്രങ്ങൾ… എന്നിവ യാത്രാപദ്ധതികളോ ഒരു ചെറിയ കുടുംബയാത്രയോ നടത്തുന്നതിന് നിങ്ങളെ പ്രേരിപ്പിക്കും.

മീനം: ഇന്ന് ഒരുപാടു പണം ചെലവിടുന്നത് ഒഴിവാക്കാൻ നിങ്ങളോട് ഉപദേശിക്കുന്നു. ആരെയെങ്കിലും വേദനിപ്പിക്കുന്നത് ഒഴിവാക്കാനായി നിങ്ങളുടെ സംസാരത്തിലും ആവേശത്തിലും നിങ്ങൾക്ക് ഒരു ആത്മപരിശോധന നടത്തേണ്ടിവരും. പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. നിങ്ങളുടെ മാനസികവും ശാരീരികവുമായ അസ്വസ്ഥതകള്‍ ദിവസം മുഴുവനും മിതമായിത്തന്നെ തുടരുന്നതായിരിക്കും. നിഷേധാത്മകമായ ചിന്തകൾ നിങ്ങളെ തകരാൻ അനുവദിക്കരുത്.

മേടം: ശുഭചിന്തകളുടെ ഊർജ്ജം പ്രവഹിക്കുന്ന ഒരു ദിവസമാണിന്ന്. ഇന്ന് നിങ്ങൾ നിങ്ങളുടെ ജോലിയില്‍ തികഞ്ഞ ഉത്സാഹം കാണിക്കും. കുടുംബാംഗങ്ങളോടൊപ്പം സന്തോഷപൂർവം സമയം ചെലവഴിക്കും. പൊതുസൽക്കാരങ്ങളിലും കൂടിച്ചേരലുകളിലും പങ്കുകൊള്ളാനുള്ള സാധ്യതയും കാണുന്നു. നിങ്ങൾ ഈ അവസരങ്ങൾ അങ്ങേയറ്റം പ്രയോജനപ്പെടുത്തുകയും തികച്ചും/പരിപൂർണ്ണമായി ആസ്വദിക്കുകയും ചെയ്യണം. ഇന്ന് നിങ്ങളുടെ അമ്മയുടെ പക്കൽനിന്നും ചില ശുഭവാ‍ർത്തകള്‍ നിങ്ങളെ തേടിയെത്തും.

ഇടവം: ഇടവം രാശിക്കാരായ നിങ്ങളിന്ന് സൂക്ഷിച്ച്, നിയന്ത്രണത്തോടെയിരിക്കണമെന്ന് ഗണേശഭഗവാന്‍ മുന്നറിയിപ്പ് തരുന്നു. ഇന്ന് മുഴുവന്‍ നിങ്ങൾക്ക് പലതരം ബുദ്ധിമുട്ടുകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. എന്നാൽ അവയെല്ലാം പൂർണ്ണമായും ഒഴിവാക്കാവുന്നതാണ് എന്നുള്ളകാര്യം ആശ്വാസകരമാണ്. അതുകൊണ്ട് കണ്ണും കാതും തുറന്നുവെച്ച് ശ്രദ്ധയോടെ പ്രവര്‍ത്തിക്കേണ്ടതാണ് ഇന്ന് നിങ്ങളുടെ പ്രധാന കടമ.

നിങ്ങളുടെ ആരോഗ്യകാര്യത്തിലും നിങ്ങൾക്കിന്ന് ശ്രദ്ധവേണം. നിങ്ങളെ അലട്ടുന്ന അസുഖം പൂർണ്ണമായ വൈദ്യപരിശോധനക്ക് വിധേയമാക്കണം. നിങ്ങൾക്കിപ്പോൾ കോണ്ടാക്‌ട് ലെൻസുകൾ പ്രശ്‌നമാകുന്നുണ്ടോ? എങ്കിൽ ഒരു കണ്ണുഡോക്‌ടറെ/നേത്രവിദഗ്‌ധനെ കാണുക. നിങ്ങളുടെ ആശയങ്ങള്‍ ശരിയായി മനസ്സിലാക്കാന്‍ കഴിയാത്ത മുതിര്‍ന്നവരെ നിങ്ങളുടെ ചര്‍ച്ചകളില്‍ നിന്നും ഒഴിവാക്കുകയാണ് നല്ലത്.

കാരണം ഇതുവരെ അവർക്ക് നിങ്ങളുടെ വീക്ഷണകോണ്‍ മനസിലാക്കാൻ കഴിഞ്ഞിട്ടില്ല. അതിനാൽ ഇനിയും അവര്‍ക്ക് അതിന് കഴിയുമെന്ന് കരുതാൻ വയ്യ. നിങ്ങൾ നിങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളണം. അതുപോലെ ആസൂത്രിതമല്ലാത്ത സംരംഭങ്ങള്‍ ഉപേക്ഷിക്കുകയും വേണം. ഈ കാലയളവിൽ നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിക്കാൻ സാദ്ധ്യതയുണ്ടെന്നും അറിയുക.

മിഥുനം: നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിങ്ങൾ പൂർണ്ണത ആഗ്രഹിക്കുന്നു. നിങ്ങളുടെ ജീവിതത്തിന്‍റെ എല്ലാ വശങ്ങളിലും ഈ തത്വശാസ്ത്രം പ്രയോഗികമായിരിക്കും. ശരിയായ രീതിയില്‍ നിങ്ങളുടെ പരിശ്രമങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിന് നിങ്ങളുടെ ശ്രദ്ധ നല്ല രീതിയില്‍ കേന്ദ്രീകരിച്ചിരിക്കുന്നു എന്നകാര്യം ഉറപ്പുവരുത്തുക.

കര്‍ക്കിടകം: നക്ഷത്രങ്ങൾ ഇന്ന് നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരും. അതുകൊണ്ട് സമയം അനുകൂലമാണ്. ഇന്നലെവരെ നിങ്ങൾ ആസ്വദിച്ച എല്ലാ ഭാഗ്യങ്ങളും തുടരും. അപൂർവ സമ്മാനങ്ങൾ പുഞ്ചിരിയോടെ സ്വീകരിക്കുക. ജോലി സ്ഥലത്തും വീട്ടിലും മിഴിവേറിയ സമയങ്ങൾ നല്ല ഫലങ്ങൾ ഉറപ്പുവരുത്തുന്നു. നിങ്ങളുടെ കുടുംബാംഗങ്ങളുമായി പങ്കുവയ്ക്കുന്ന സൗഹൃദനിമിഷങ്ങൾ നിങ്ങൾക്ക് ഒരു നവ്യാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നതായിരിക്കും.

Leave a Comment

More News