‘എഞ്ചിനീയറിംഗ്: സാധ്യതകളുടെ ലോകം’- സൗജന്യ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിക്കുന്നു

കോഴിക്കോട് : ‘എഞ്ചിനീയറിംഗ് മേഖലയിലെ കോഴ്സുകൾ, കോളേജുകൾ, സാധ്യതകൾ’ എന്ന വിഷയത്തിൽ സെന്റർ ഫോർ ഇൻഫോർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) യും കെ എം സി ടി കോളേജ് ഓഫ് എഞ്ചിനീറിങ്ങും സംയുക്തമായി സൗജന്യ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിക്കുന്നു.

ജൂലൈ 5 രാവിലെ 9.30 ന് കോഴിക്കോട്, ചേവായൂർ സിജി ക്യാമ്പസിൽ വെച്ച് നടക്കുന്ന പരിപാടിയിൽ എൻജിനീയറിംഗ് മേഖലയിലെ കരിയർ വിദഗ്ധർ സംവദിക്കും. ഓപ്ഷൻ രജിസ്ട്രേഷൻ, ബ്രാഞ്ചുകൾ തിരഞ്ഞെടുക്കൽ, അലോട്മെന്റ് പ്രക്രിയ തുടങ്ങിയ കാര്യങ്ങളും വിശദീകരിക്കും. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ സംശയ നിവാരണത്തിനുള്ള അവസരവും ഉണ്ടായിരിക്കും.

രജിസ്ട്രേഷന് ബന്ധപ്പെടുക: 8086664004

Print Friendly, PDF & Email

Leave a Comment

More News