സ്റ്റുഡൻ്റ്സ് ഇന്ത്യ സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു

വിവിധ സെഷനുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികൾക്ക് സി.ഐ.സി ജനറൽ സെക്രട്ടറി ബിലാൽ ഹരിപ്പാട് സമ്മാനങ്ങൾ വിതരണം ചെയ്യുന്നു

ദോഹ: മലയാളി വിദ്യാർത്ഥികൾക്കായി സ്റ്റുഡന്റ്സ് ഇന്ത്യ ഖത്തർ “ഈലാഫ്” സമ്മർക്യാമ്പ് സംഘടിപ്പിച്ചു. എട്ട് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കായി സിമൈസിമ റിസോർട്ടിൽ സംഘടിപ്പിച്ച ക്യാമ്പിൽ വിവിധ സെഷനുകളിലായി ‘കൗമാരവും കുടുംബവും’, കരിയർ ഗൈഡൻസ്, ധാർമ്മിക-വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങളിൽ വിഷയാവതരണവും ചർച്ചയും നടന്നു. വിദ്യാർഥികളിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന് വ്യായാമ പരിശീലനം, സ്വിമ്മിങ്, ട്രഷർ ഹണ്ട് തുടങ്ങിയ വിവിധ മത്സരങ്ങളും ടീം ബിൽഡിങ് ഗെയിമുകളും സംഘാടകർ ഒരുക്കിയിരുന്നു.

യൂത്ത് ഫോറം വൈസ് പ്രസിഡണ്ട് ആരിഫ് അഹ്‌മദ് ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. സി.ഐ.സി കേന്ദ്രസമിതി അംഗം ഷാജഹാൻ അബ്ദുൽ കരീം, മുഹമ്മദ് സക്കരിയ, ആർ.എസ് അബ്ദുൽ ജലീൽ, അബ്ദുൽ റസാഖ്, മിദ്ലാജ് റഹ്‌മാൻ തുടങ്ങിയവർ വിവിധ സെഷനുകൾ നയിച്ചു. സി.ഐ.സി വൈസ് പ്രസിഡണ്ട് ഹബീബ് റഹ്മാൻ കീഴിശ്ശേരി സമാപനം നിർവഹിച്ചു. വിവിധ സെഷനുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികൾക്ക് സി.ഐ.സി ജനറൽ സെക്രട്ടറി ബിലാൽ ഹരിപ്പാട്, തനിമ ഖത്തർ ഡയറക്ടർ ഡോ. സൽമാൻ പി.വി തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

Leave a Comment

More News