ബാർ കൗൺസിൽ തിരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ ഇടപെടലുകള്‍ക്ക് അന്ത്യം കുറിക്കാന്‍ വിപ്ലകരമായ മാറ്റങ്ങള്‍ വരുത്തി

കൊച്ചി: കേരളത്തിലെ നിയമ സമൂഹത്തിന്റെ പരമോന്നത സ്ഥാപനമായ ബാർ കൗൺസിൽ ഓഫ് കേരള ചരിത്രപരമായ വഴിത്തിരിവില്‍. വോട്ടെടുപ്പിന്റെ രഹസ്യം കാത്തുസൂക്ഷിക്കുന്നതിനും രാഷ്ട്രീയ പാർട്ടികളുടെ അനാവശ്യ സമ്മർദ്ദങ്ങളിൽ നിന്ന് അഭിഭാഷകരെ മോചിപ്പിക്കുന്നതിനുമായി റിട്ടേണിംഗ് ഓഫീസർ ജസ്റ്റിസ് വി ജി അരുണും സംഘവും വിപ്ലവകരമായ മാറ്റങ്ങൾ പ്രഖ്യാപിച്ചു.

തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാക്കുന്നതിന്റെ ഭാഗമായി പോളിംഗ് ബൂത്തിനുള്ളിൽ മൊബൈൽ ഫോണുകൾക്കും ക്യാമറ ഉപകരണങ്ങൾക്കും കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് പേപ്പറിന്റെ ചിത്രം എടുത്ത് തെളിവായി രാഷ്ട്രീയ നേതാക്കൾക്ക് നൽകുന്ന രീതി ഇതോടെ അവസാനിക്കും. ഈ തീരുമാനം ഓരോ അഭിഭാഷകനും ഭയമില്ലാതെയും ആരുടെയും പക്ഷപാതത്തിന് വഴങ്ങാതെയും സ്വന്തം വിവേചനാധികാരം ഉപയോഗിക്കാൻ പ്രാപ്തമാക്കും. യൂണിറ്റ് അടിസ്ഥാനമാക്കിയുള്ള വോട്ടെണ്ണൽ ഒഴിവാക്കിക്കൊണ്ട് വോട്ടെണ്ണൽ രീതിയിലാണ് മറ്റൊരു പ്രധാന മാറ്റം.

ഓരോ ബാർ അസോസിയേഷനിലെയും വോട്ടുകൾ വെവ്വേറെ എണ്ണുന്നതിനുപകരം, സംസ്ഥാന തലത്തിൽ ഏകീകൃതമായി വോട്ടുകൾ എണ്ണാൻ തീരുമാനിച്ചു. ഏത് അസോസിയേഷൻ ഏത് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തുവെന്ന് ഇതിലൂടെ തിരിച്ചറിയാനാവില്ല. നിർദ്ദിഷ്ട കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വോട്ടുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി അഭിഭാഷകരെ തരംതിരിക്കാനോ വേട്ടയാടാനോ ഇനി രാഷ്ട്രീയ പാർട്ടികൾക്ക് സാധിക്കില്ല.

2026 ഏപ്രിൽ 15 ന് ശേഷം തിരഞ്ഞെടുപ്പ് പ്രചാരണം പാടില്ലെന്ന് റിട്ടേണിംഗ് ഓഫീസർ വ്യക്തമാക്കിയിട്ടുണ്ട്. വോട്ടർമാരെ തടഞ്ഞുനിർത്തി ‘സ്ലിപ്പ്’ നൽകുന്ന പതിവ് ഇത്തവണ ഉണ്ടാകില്ല. വോട്ടർമാർക്ക് പോളിംഗ് ബൂത്തിലെത്തി സമാധാനപരമായ അന്തരീക്ഷത്തിൽ വോട്ട് രേഖപ്പെടുത്താം. മതം, ജാതി, രാഷ്ട്രീയം എന്നിവയ്‌ക്കപ്പുറം അഭിഭാഷകരുടെ ക്ഷേമം മാത്രം ലക്ഷ്യമിടുന്ന ഒരു കമ്മിറ്റിയെ തിരഞ്ഞെടുക്കാൻ ഈ പരിഷ്കാരങ്ങൾ ഞങ്ങളെ സഹായിക്കും.

ഈ തിരഞ്ഞെടുപ്പ് വെറുമൊരു വോട്ടല്ല, മറിച്ച് ബാർ കൗൺസിലിനെ രാഷ്ട്രീയത്തിൽ നിന്ന് മുക്തമാക്കുന്നതിനുള്ള ആദ്യപടിയാണ്. ഓരോ വോട്ടും വിവേകപൂർവ്വം രേഖപ്പെടുത്തി ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനാണ് ഈ ധീരമായ ചുവടുവയ്പ്പ്.

Leave a Comment

More News