കൊച്ചുമകളുടെ ബിരുദം: മുത്തച്ഛനും മുത്തശ്ശിക്കും ഇത് അഭിമാന നിമിഷം

ഹൂസ്റ്റൺ: കൊച്ചുമകൾ ഡെയ്ന മാത്യുവിന്റെ ബിരുദ ദാന ചടങ്ങ് തിരുവല്ല അമ്പലത്തിങ്കൽ ജോൺ ഏബ്രഹാമിനും (രാജു), സാറാമ്മ ജോണിനും (രാജമ്മ) അഭിമാന നിമിഷമായി മാറി. അച്ചടക്കം, ബഹുമാനം, കഠിനാധ്വാനം, മികച്ച വിജയം, അതിലുപരി ദൈവഭയവുമുള്ള ഡെയ്നയുടെ ബിരുദ ദാന ചടങ്ങ് ആഘോഷമാക്കി മാറ്റുവാന്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കുചേർന്നു.

അഞ്ച് പതിറ്റാണ് മുമ്പ് അമേരിക്കയിലേക്ക് കുടിയേറിയ ഡെയ്നയുടെ മുത്തച്ഛനും മുത്തശ്ശിയുമായിരുന്നു ഏറ്റവും കൂടുതൽ സന്തോഷവും അഭിമാനവും പ്രകടിപ്പിച്ചത്.

വിദ്യാഭ്യാസ രംഗത്തെ ഈ നേട്ടം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അഭിമാനമായി. ഭാവിയിലും ഉയർന്ന ലക്ഷ്യങ്ങൾ കൈവരിക്കട്ടെ എന്ന് എല്ലാവരും ആശംസകൾ നേർന്നു.

ഗ്രാജ്വേഷന്‍ വേഷത്തിൽ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയ കൊച്ചുമകളെ കണ്ട് മുത്തച്ഛന്റെയും മുത്തശ്ശിയുടെയും കണ്ണുകളിൽ ആനന്ദാശ്രുക്കള്‍ നിറഞ്ഞു.

കൊച്ചുമകളുടെ നേട്ടം അവരുടെ വർഷങ്ങളായുള്ള സ്വപ്നത്തിന്റെയും പ്രാർത്ഥനകളുടെയും ഫലമാണെന്നും,”ഇന്ന് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളിൽ ഒന്നാണെന്നും, എല്ലാവിധമായ ദൈവാനുഗ്രഹം ഉണ്ടാകട്ടെ” എന്ന പ്രാർത്ഥനയോടെയുമാണ് അവർ സന്തോഷം പങ്കുവെച്ചത്.

പാസ്റ്റർ തോമസ് ജോണിന്റെ പ്രാർത്ഥനയോടെയാണ് ചടങ്ങ് ആരംഭിച്ചത്. അമ്മ റെനുവിന്റെ സ്നേഹ വാത്സല്യവും സഹോദരങ്ങളായ ഡേവിഡ് മാത്യുവിന്റെയും, ഡെനിയ മാത്യുവിന്റെയും പൂർണ്ണ പിന്തുണയുമുള്ള ഡെയ്ന മാത്യു ആഘോഷത്തില്‍ പങ്കെടുത്ത എല്ലാവർക്കും നന്ദി പറഞ്ഞു.

Leave a Comment

More News