ചിങ്ങം ഇന്ന് നിങ്ങൾക്ക് എല്ലാ നിലക്കും ഒരു ഇടത്തരം ദിവസം. കുടുംബത്തോടൊപ്പം ഒരു നല്ല ദിവസം ചെലവിടാമെങ്കിലും, അസാധാരണമായി ഒന്നും ഉണ്ടാവില്ല. നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ കുടുംബംഗങ്ങള്‍ നിങ്ങള്‍ക്ക് പിന്നില്‍ ഉറച്ച് നില്‍ക്കും. സാമ്പത്തികമായി ഇന്ന് നല്ല ദിവസമല്ല. എന്നാല്‍ പുതിയ ബന്ധങ്ങള്‍ നിങ്ങള്‍ക്ക് നേട്ടമാകും. ”ജോലിയില്‍ നിങ്ങള്‍ കുറച്ചുകൂടി അച്ചടക്കം പലിക്കണമെന്നാണ് അഭിപ്രായം!
കന്നി നിങ്ങളുടെ വിനയാന്വിതമായ പെരുമാറ്റവും, മിതഭാഷണവും മറ്റുള്ളവരെ ആകര്‍ഷിക്കും. ഇത് ഒന്നിലധികമം വിധത്തില്‍ നിങ്ങള്‍ക്ക് ഗുണകരമാകും. ബുദ്ധിപരമായി നിങ്ങളില്‍ മാറ്റം സംഭവിക്കാം. യാദൃശ്ചികമായ ഒരു ചിന്ത നിങ്ങളുടെ ലോകവീക്ഷണത്തില്‍ തന്നെ മാറ്റമുണ്ടാക്കാം. ശാരീരികമായും മാനസികമായും നിങ്ങളിന്ന് തികച്ചും ആരോഗ്യവാനായിരിക്കും. ചില നല്ല വാര്‍ത്തകള്‍ നിങ്ങളെ കാത്തിരിക്കുന്നു. ഇന്ന് നിങ്ങളുടെ കുടുംബജീവിതവും സന്തോഷപ്രദമായിരിക്കും.
തുലാം ഇന്ന് അത്ര നല്ല ദിവസമല്ലാത്തതുകൊണ്ട് കൂടുതല്‍ ശ്രദ്ധിക്കണം. നിങ്ങളുടെ അരോഗ്യം പ്രശ്‌നമാകാമെന്നതുകൊണ്ട് അത് അവഗണിക്കരുത്. ആലോചനയില്ലാതെ സംസാരിച്ച് ആര്‍ക്കും മാനഹാനി ഉണ്ടാക്കരുത്. നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കുക. ഉടന്‍ പരിഹാരം കാണേണ്ട പ്രശ്‌നങ്ങള്‍ കൊണ്ട് നിറഞ്ഞതായിരിക്കും ഈ ദിവസം.
വൃശ്ചികം നിങ്ങള് നിങ്ങളുടെ ഓഫീസില് ഇന്ന് ഒരു മേക്ക് ഓവർ ഇമേജ് (makeover image നവീകരണ പ്രതിച്ഛായ) വരുത്താൻ ശ്രമിക്കും. നിങ്ങള് ശക്തനും, ഇച്ചാശക്തിയുള്ളവനുമാണ്. നിങ്ങളുടെ പരിശ്രമങ്ങൾ ലക്ഷ്യം കാണാതെ പോകുന്നവയുമല്ല. നിങ്ങൾ സഹപ്രവർത്തകർക്കും, മുതിർന്ന ഉദ്യോഗസ്ഥർക്കും ഭാവനാ സമ്പന്നമായ പദ്ധതികൾ നൽകുന്നതിൽ സന്തോഷം കണ്ടെത്തുന്നു.
ധനു ഇന്ന് നിങ്ങളുടെ ഭാഗ്യതാരകം നന്നായി പ്രകാശിക്കുന്ന ദിവസമാണ്. ഇന്ന് സഹായ സന്നദ്ധമായ മാനസികനില വച്ചുപുലര്‍ത്തുന്നതിനാല്‍ നിങ്ങളെ ചുറ്റിയിരിക്കുന്നവരുടെ പ്രശംസക്ക് നിങ്ങള്‍ പാത്രമായേക്കാം. മേലധികാരികളുടെ മതിപ്പ് നേടുന്നതിനായി, ഏറ്റെടുത്ത ജോലികള്‍ വിജയകരമായി പൂര്‍ത്തിയാക്കുവാനുള്ള തിരക്കിലായിരിക്കും നിങ്ങളിന്ന്. പ്രൊമോഷന്‍ ലഭിക്കാന്‍ ഭാഗ്യമുണ്ട്. ബിസിനസ് യാത്രക്കും സാധ്യതയുണ്ട്. മുതിര്‍ന്നവരില്‍ നിന്ന്, പ്രത്യേകിച്ചും അഛ്ചനില്‍ നിന്ന്, ദീര്‍ഘകാലത്തേക്ക് നേട്ടങ്ങളുണ്ടായേക്കാവുന്ന ഒരു ശുഭവാര്‍ത്ത ലഭിച്ചേക്കാം.
മകരം അവിവാഹിതരെ, നിങ്ങളിന്ന് നിങ്ങളുടെ സ്വപ്‌നങ്ങളിലൊന്നിനെ കാണുകയും ഭാവിയെ കുറിച്ച് ഒരുമിച്ച് ചർച്ച ചെയ്യുകയും ചെയ്യും. നിങ്ങൾ നിങ്ങളുടെ പ്രിയതമയെ കാണുന്നതിലും, നിങ്ങളുടെ ഹൃദയം പങ്കുവയ്ക്കാന് സാധിക്കുന്നതിലും വളരെ ആനന്ദിക്കും. മിക്കപ്പോഴും ഇത് വൺ സൈഡ്/ ഏകപക്ഷീയം ആകാന് തരമില്ല.
കുംഭം മനസുനിറയെ ചിന്തകളായിരിക്കും ഇന്ന് നിങ്ങള്‍ക്ക്. ആ ചിന്തകള്‍ നിങ്ങളെ തികച്ചും പരിക്ഷീണനാക്കും. ദേഷ്യം വരുകയും, നിങ്ങള്‍തന്നെ സ്വയം ശാന്തനാകുകയും, അമിതമായ ചിന്ത നിര്‍ത്തുകയും ചെയ്യുന്നതോടെ നിങ്ങള്‍ക്ക് മനഃസുഖം കിട്ടും. മോഷണം, നിയമവിരുദ്ധപ്രവൃത്തികള്‍ എന്നിവയില്‍നിന്ന് അകലം പാലിക്കുക. അശുഭചിന്തകള്‍ ഒഴിവാക്കുകയും, വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുകയും ചെയ്യുക. കുടുംബത്തില്‍ ഒരു വിവാഹം നടക്കാന്‍ സാദ്ധ്യത. ചെലവുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ അവ നിയന്ത്രിക്കണം. ഈശ്വരനാമജപം കൊണ്ട് മനഃസുഖം കിട്ടും.
മീനം നിങ്ങളുടെ സൃഷ്‌ടിപരമായ കഴിവുകള്‍ പ്രകടമാകുന്നതോടെ ഇന്ന് മറ്റൊരു നിങ്ങളെയാകും കാണുക. എഴുത്തുകാരനായാലും, അഭിനേതാവായാലും, നര്‍ത്തകനായാലും നിങ്ങളുടെ കഴിവ് ഇന്ന് പ്രകടമാകും. പ്രിയപ്പെട്ടവര്‍ അതില്‍ നിങ്ങളെ അഭിനന്ദിക്കുകയും ചെയ്യും. നിങ്ങളുടെ ബിസിനസ് പടുത്തുയര്‍ത്താന്‍ ക്രിയാശേഷിയുള്ള ഒരു പങ്കാളിയെ അന്വേഷിക്കുന്നുണ്ടെങ്കില്‍ അങ്ങനെ ഒരാളെ ഇന്ന് നിങ്ങൾ കണ്ടുമുട്ടും. സിനിമ കാണുകയോ, കോഫീഷോപ്പില്‍ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുകയോ ചെയ്യാന്‍ ഇന്ന് അവസരമുണ്ടായേക്കും. ഇനിയും വിനോദവേള വേണമെന്നുണ്ടോ? രാത്രിമുഴുവന്‍ നീണ്ട പാര്‍ട്ടിക്ക് പോകൂ! നിങ്ങളുടെ ധൃതി പിടിച്ച ജോലിക്കിടയില്‍ ഇത് മനസ്സിന് ഉന്മേഷം പകരും.
മേടം ഇന്ന് നിങ്ങള്‍ പരോപകാരശീലം പ്രകടിപ്പിക്കും. ചിലര്‍ക്ക് താങ്കളുടെ ഈ ദീനാനുകമ്പ ഒരു വിഡ്ഢിത്തമായി തോന്നിയേക്കാം എന്നാല്‍ ഇത് ചില കുഴപ്പം പിടിച്ച സാഹചര്യങ്ങളില്‍ നിന്ന് പുറത്തുകടക്കാന്‍ നിങ്ങളെ സഹായിക്കും. മാത്രമല്ല, ഇന്ന് നിങ്ങള്‍ക്ക് ഏറെ ആവശ്യമായ മനഃസമാധാനവും അത് നല്‍കും. മനസിന്‍റെ പ്രസന്നഭാവം കൊണ്ടുണ്ടാകാവുന്ന നേട്ടം നിങ്ങള്‍ കൈവരിക്കും.
ഇടവം നിങ്ങള്‍ ഒരു പ്രഭാഷകനോ, ജനങ്ങളുമായി മറ്റുതരത്തില്‍ ആശയവിനിമയം നടത്തുന്ന ആളോ ആണെങ്കില്‍ ഇന്ന് സദസ്സിനെ നിങ്ങളുടെ ആകഷണവലയത്തില്‍ ഒതുക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഒരു നേരിട്ടുള്ള സംഭാഷണത്തില്‍ പോലും ശ്രോതാവിനെ വിസ്‌മയിപ്പിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. പരിചയക്കാരുമായി സവിശേഷവും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായ ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ ഇത് സഹായിക്കും. നിങ്ങളൊരു വിദ്യാര്‍ത്ഥിയാണെങ്കില്‍ പതിവിലും കവിഞ്ഞ വേഗതയില്‍ കാര്യങ്ങളുള്‍ക്കൊള്ളാന്‍ നിങ്ങള്‍ക്ക് സാധിക്കും. എന്നാൽ നിങ്ങളുടെ ആരോഗ്യം അത്ര തൃപ്‌തികരമാവില്ല. കഠിനാധ്വാനംകൊണ്ട് ഉദ്ദേശിച്ച ഫലമുണ്ടാവില്ല. പക്ഷേ ഇതുകൊണ്ടൊന്നും നിങ്ങളുടെ മുന്നേറ്റം തടയപ്പെടുന്നില്ല.
മിഥുനം ഇന്നത്തെ ദിവസം നിങ്ങള്ക്ക് സംതൃപ്‌തിയുടേയും, സന്തോഷത്തിൻ്റെയും, ഗാർഹിക ആഘോഷങ്ങളുടേതുമായിരിക്കും. നിങ്ങൾ കുട്ടികളോടൊപ്പം കൂടുതല് ഗുണകരമായ സമയം ചിലവിടുന്നതിനായി ശ്രമിക്കുകയും, വീടിന് പുരോഗതിയുണ്ടാക്കുന്ന കാര്യങ്ങള് ചെയ്യുന്നതില് ഊർജ്ജസ്വലമായി പ്രവർത്തിക്കുകയും ചെയ്യും.
കര്‍ക്കടകം ഇത് നിങ്ങള്‍ക്ക് ആഹ്‌ളാദത്തിന്‍റെ ഒരു ദിവസമാണ്. ഒരു പുതിയ പദ്ധതിയുടെ തുടക്കവും, സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള കൂടിച്ചേരലും ഇന്ന് നിങ്ങളെ അമിതാഹ്‌ളാദവാനാക്കും. ഭാഗ്യദേവതയുടെ ആശ്ലേഷം നിങ്ങളില്‍ ഉല്‍സഹവും ഉന്മേഷവും നിറക്കും. നിങ്ങളുമായി മല്‍സരിക്കുന്നവര്‍ പരാജയം സമ്മതിക്കും. സ്നേഹിക്കുന്നവരുടെ ഹൃദയങ്ങള്‍ ഇന്ന് നിങ്ങള്‍ കീഴടക്കും. പെട്ടെന്നുള്ള ഒരു യാത്ര ഇന്ന് നിങ്ങളുടെ സന്തോഷത്തിന്‍റെ ആക്കം കൂട്ടും. സാമൂഹ്യപദവിയില്‍ ഉയര്‍ച്ച പ്രതീക്ഷിക്കാം
