കടപ്പാറ ഭൂമി പ്രശ്നം പരിഹരിക്കുന്നതിന് അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മന്ത്രിമാരെ കണ്ടു

കടപ്പാറയിലെ ആദിവാസി കുടുംബങ്ങൾക്ക് ഭൂമി നൽകുന്നതിന് അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് റവന്യൂ വകുപ്പുമന്ത്രി എ.പി.അനിൽകുമാറിനെ നേരിൽ കണ്ട് നിവേദനം സമർപ്പിക്കുന്നു

തിരുവനന്തപുരം: മംഗലം മൂർത്തിക്കുന്നിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഭൂമിക്കുവേണ്ടി സമരം ചെയ്യുന്ന ആദിവാസി സമര നേതാക്കളും വെൽഫെയർ പാർട്ടി ജില്ലാ നേതാക്കളും ചേർന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി.അനിൽകുമാർ, പട്ടിക ജാതി പട്ടിക വർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി തുളസി ടീച്ചർ എന്നിവർക്ക് നിവേദനം സമർപ്പിച്ചു.

വെൽഫെയർ പാർട്ടി പാലക്കാട് ജില്ലാ വൈസ് പ്രസിഡണ്ട് എം.സുലൈമാൻ, ജില്ലാ സെക്രട്ടറി ഷെരീഫ് പള്ളത്ത്, ഭൂസമരസമിതി കോഡിനേറ്റർ കെ.കെ.ഷാജഹാൻ, ആദിവാസി ഊരുമൂപ്പൻ വാസു കടപ്പാറ, വി.വസന്ത, രാജി രാജൻ, സന്ധ്യ മുരളി, ഹമീദ് ആലത്തൂർ, മുഹമ്മദ് ഷെരീഫ്. യു തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.

സമരം ആരംഭിച്ച് ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും കാര്യമായ പുരോഗതിയില്ലാതെ കടപ്പാറയിലെ ആദിവാസികൾ ഇപ്പോഴും ദുരിതജീവിതം തുടരുകയാണ്. സർക്കാർ തലത്തിൽ വിവിധ ചർച്ചകളും സർവേ നടപടികളും നടന്നെങ്കിലും ഭൂമി എന്ന ഇവരുടെ ന്യായമായ ആവശ്യത്തെ ഇടതു സർക്കാർ പൂർണ്ണമായി അവഗണിക്കുകയാണ് ചെയ്തത്. എന്നാൽ പുതിയ സർക്കാറിൽ പ്രതീക്ഷയുണ്ടെന്നും പ്രദേശം ഉടൻ സന്ദർശിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രിമാർ ഉറപ്പു നൽകിയതായും നേതാക്കൾ പറഞ്ഞു.

Leave a Comment

More News