കണ്ണൂർ: ദേശിയ പാഠ്യപദ്ധതി കുറുക്കുവഴിയിലൂടെ നടപ്പാക്കാനുള്ള പദ്ധതിയാണ് പി എം ശ്രീ പദ്ധതി എന്നറിഞ്ഞിട്ടും പദ്ധതിയിൽ നിന്നും പിന്നോട്ടില്ലെന്ന യുഡിഎഫ് സർക്കാരിന്റെ തെറ്റായ നയത്തിൽ പ്രതിഷേധിച്ച് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പി.എം.ശ്രീ പ്രതിഷേധ സംഗമം കണ്ണൂരിൽ വെച്ച് നടക്കും . ഒപ്പം തന്നെ തെരെഞ്ഞെടുപ്പുകളിൽ ഇവിഎം തട്ടിപ്പ് തുടരുന്ന പശ്ചാത്തലത്തിൽ ജനാധിപത്യം സംരക്ഷിക്കാൻ, രാജ്യത്തിന്റെ വീണ്ടെടുപ്പിന് ‘ബാലറ്റിലേക്ക് തിരികെ’ എന്ന പ്രമേയത്തിലുള്ള സംസ്ഥാന ക്യാമ്പയിൻ ഉദ്‌ഘാടനവും നടക്കുമെന്ന് ഭാരവാഹികൾ പത്രകുറിപ്പിൽ അറിയിച്ചു .
സംഘപരിവാർ ഭരണകൂടം ഇ.വി.എം തട്ടിപ്പിലൂടെ രാജ്യത്തെ തങ്ങളുടെ കീഴിലാക്കി ഭരിക്കുമ്പോൾ ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ നിന്ന് മാറി പഴയ രീതിയിൽ ഉള്ള പേപ്പർ ബാലറ്റ് സംവിധാനത്തിലേക്ക് നമ്മുടെ തെരെഞ്ഞെടുപ്പ് നടത്തൽ അനിവാര്യമാണ്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ വരാനിരിക്കുന്ന തെരെഞ്ഞെടുപ്പ്കൾ ബാലറ്റ് സംവിധാനത്തിലേക്ക് മാറിയിട്ടില്ലെങ്കിൽ ജനം വോട്ട് ചെയ്ത് വിജയിപ്പിച്ചില്ലെങ്കിലും ബിജെപിക്ക് അധികാരത്തിൽ വരാനുള്ള സാഹചര്യം ഇവിഎം തട്ടിപ്പിലൂടെ അവർ നടത്തും.
2026 ജൂലൈ 02 ന് കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ അഹമ്മദ് ദേവർകോവിൽ (INL സംസ്ഥാന പ്രസിഡന്റ്), എ. എൻ.ഷംസീർ (മുൻ സ്പീക്കർ കേരള നിയമസഭ), സി എൻ ചന്ദ്രൻ (സിപിഐ സംസ്ഥാന കമ്മിറ്റി അംഗം), കെ.പി.പ്രവീൺ MLA (RJD സംസ്ഥാന സെക്രട്ടറി), ബാബു ഗോപിനാഥ് ( കോണ്ഗ്രസ് .എസ് സംസ്ഥാന ജന.സെക്രട്ടറി),
കാസിം ഇരിക്കൂർ (INL സംസ്ഥാന ജനറൽ സെക്രട്ടറി), ബി.ഹംസ ഹാജി (INL സംസ്ഥാന ട്രഷറർ), ഫാദിൽ അമീൻ (NYL സംസ്ഥാന പ്രസിഡന്റ്), ഇഖ്ബാൽ പോപ്പുലർ (INL കണ്ണൂർ ജില്ലാ പ്രസിഡന്റ്), റഹീം ബണ്ടിച്ചാൽ ( NYL സംസ്ഥാന ജന.സെക്രട്ടറി), ഡി. മുനീർ ( INL കണ്ണൂർ ജില്ലാ ജന.സെക്രട്ടറി), കെ.വി.അമീർ ( NYL സംസ്ഥാന ട്രഷറർ), സഹീർ കണ്ണൂർ ( NYL സംസ്ഥാന സെക്രട്ടറി), സാലിഹ് മട്ടന്നൂർ (NYL കണ്ണൂർ ജില്ലാ പ്രസിഡന്റ്), സിറാജ് വയക്കര (NYL കണ്ണൂർ ജില്ലാ ജന. സെക്രട്ടറി) തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും.

