ഐ ഓ സി പെൻസിൽവാനിയ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം ആഗസ്റ്റ് 16ന്; ചീഫ് വിപ്പ് അപു ജോൺ ജോസഫ് മുഖ്യാതിഥി

ഫിലഡൽഫിയ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) പെൻസിൽവാനിയ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ ആഗസ്റ്റ് 16 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കും. ഗാലേറിയ ബാങ്ക്വറ്റ് ഹാളിൽ, (3515 Welsh Road, Philadelphia, PA 19136) ആണ് ആഘോഷ പരിപാടികൾ അരങ്ങേറുക.

അപു ജോൺ ജോസഫ്

കേരള സർക്കാരിന്റെ ചീഫ് വിപ്പും തൊടുപുഴ നിയോജകമണ്ഡലം എം.എൽ.എയുമായ അപു ജോൺ ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും. പ്രാദേശിക രാഷ്ട്രീയ നേതാക്കളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ മഹത്തായ പാരമ്പര്യവും ജനാധിപത്യ മൂല്യങ്ങളും ദേശീയ ഐക്യവും അനുസ്മരിക്കുന്ന ചടങ്ങിൽ ഇന്ത്യൻ സമൂഹത്തിലെ വിവിധ സംഘടനകളുടെ പ്രതിനിധികളും സാമൂഹിക നേതാക്കളും പങ്കെടുക്കും. ഇന്ത്യൻ സമൂഹത്തിന്റെ കൂട്ടായ്മയും രാജ്യസ്നേഹവും വിളിച്ചോതുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ആഘോഷത്തിന്റെ ഭാഗമായി വിവിധ കലാ-സാംസ്കാരിക പരിപാടികളും വിനോദപരിപാടികളും അരങ്ങേറും. സംഗീതം, നൃത്തം തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികൾ ആസ്വദിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാവർക്കുമായി സൗജന്യ അത്താഴവിരുന്നും ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്.

IOC ഫിലഡൽഫിയ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ചെയർമാൻ സാബു സ്കറിയ, പ്രസിഡന്റ് സുമോദ് തോമസ് നെല്ലിക്കാല, ജനറൽ സെക്രട്ടറി നൈനാൻ മത്തായി, ട്രഷറർ തോമസ്കുട്ടി വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.

വൈസ് ചെയർമാൻമാരായി ഡോ. ഈപ്പൻ ഡാനിയേലും കൊച്ചുമോൻ വയലത്തും, വൈസ് പ്രസിഡന്റുമാരായി അലക്സ് തോമസ്, ജോബി ജോൺ, ജെയിംസ് പീറ്റർ എന്നിവരും പ്രവർത്തിക്കുന്നു. ജോയിന്റ് സെക്രട്ടറിമാരായി ജോർജ് ഓലിക്കൽ, ജോൺ പണിക്കർ, ജോയിന്റ് ട്രഷററായി ഫിലിപ്പോസ് ചെറിയാൻ എന്നിവരും ചുമതല വഹിക്കുന്നു.

ഐ.ടി. വിഭാഗത്തിന്റെ ചുമതല ഫെയ്ത്ത് എൽദോ, പ്രോഗ്രാം കോർഡിനേറ്റർ കുര്യൻ രാജൻ, മെമ്പർഷിപ്പ് ചുമതല ഗീവർഗീസ് ജോൺ, പബ്ലിക് റിലേഷൻസ് ഓഫീസർ (PRO) കോര ചെറിയാൻ എന്നിവർക്കാണ്.

പരിപാടിയുടെ വിജയത്തിനായി ജോസഫ് കുന്നേൽ esq, പ്രൊഫ. കോശി തലക്കൽ, പ്രൊഫ. സാം പനംകുന്നേൽ, സ്റ്റാൻലി ജോർജ്, പോൾ വർഗീസ്, വർഗീസ് മട്ടമേൽ, ജോൺ ചാക്കോ, ജേസൺ വർഗീസ്, ജോൺസൺ മാത്യു, അലക്സ് അലക്സാണ്ടർ, വർഗീസ് ബേബി, ലോറൻസ് തോമസ്, ജോൺ സാമുവൽ, മാർഷൽ വർഗീസ്, ഷാജി സാമുവൽ, സാജൻ വർഗീസ്, ജിജോമോൻ ജോസഫ്, ഷാലു പുന്നൂസ്, സന്തോഷ് അബ്രഹാം, മില്ലി ഫിലിപ്പ് എന്നിവർ ഉൾപ്പെട്ട വിപുലമായ കമ്മിറ്റി പ്രവർത്തിക്കുന്നു.

ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിൽ ഫിലഡൽഫിയയിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ ഇന്ത്യക്കാരും കുടുംബസമേതം പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു

വാര്‍ത്ത: സുമോദ് തോമസ് നെല്ലിക്കാല, ഫിലഡൽഫിയ

Leave a Comment

More News