സകരിയ്യയുടെ നീതിക്ക് സംസ്ഥാന സർക്കാർ ഇടപെടുക: തൗഫീഖ് മമ്പാട്

മലപ്പുറം: വിചാരണത്തടവുകാരനായി വർഷങ്ങളായി ജയിലിൽ കഴിയുന്ന സക്കരിയ്യയുടെ നീതിക്കായി സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ്‌ തൗഫീഖ് മമ്പാട്. മലപ്പുറം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് കഫെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അദ്ദേഹം.

UAPA പോലുള്ള നിയമങ്ങൾ ചുമത്തി നിരപരാധികളായ യുവാക്കളുടെ ജീവിതം തകർക്കുന്ന നീതിനിഷേധത്തിനെതിരെ ശക്തമായ ജനവികാരം ഉയർന്ന് വരണമെന്നും സക്കരിയ്യയുടെ മോചനത്തിനും നീതിക്കുമായി പൊതുസമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഷാഹിൻ സി എസ്, നാസർ ചെറുകര, ഷമീം ചൂനൂർ, ഡോ. അബ്ദുൽ ജലീൽ, മൂസ മുരിങ്ങേക്കൽ, സദ്റുദ്ധീൻ എൻ. കെ എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു. സോളിഡാരിറ്റി മലപ്പുറം ഈസ്റ്റ്‌ ജില്ലാ പ്രസിഡന്റ്‌ അജ്മൽ കെ പി അധ്യക്ഷത വഹിച്ച പരിപാടിയിൽ ഏരിയ പ്രസിഡന്റ്‌ റഹ്മത്തലി സ്വാഗതവും പ്രോഗ്രാം കൺവീനർ ഡോ സുഹൈൽ നന്ദിയും പറഞ്ഞു.

Leave a Comment

More News