ഭാര്യയെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി

സ്റ്റാർക്ക് (ഫ്ലോറിഡ): അകന്നു കഴിഞ്ഞിരുന്ന ഭാര്യയെ വെടിവച്ചുകൊല്ലുകയും അമ്മായിഅമ്മയെ പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ പ്രതിയായ 61-കാരൻ വില്യം ഫ്രാൻസെസ് സിൽവയുടെ വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി. ചൊവ്വാഴ്ച വൈകുന്നേരം 6:11-ന് വിഷസൂചി പ്രയോഗിച്ചാണ് സിൽവയുടെ മരണം സ്ഥിരീകരിച്ചത്. ഈ വർഷം ഫ്ലോറിഡയിൽ നടപ്പിലാക്കുന്ന 13-ാമത്തെ വധശിക്ഷയാണിത്.

“ഇതെല്ലാം സംഭവിച്ചതിൽ ഞാൻ ഖേദിക്കുന്നു, ഇതൊരു അപകടമായിരുന്നു; അവരെ ഉപദ്രവിക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല,” എന്നായിരുന്നു വധശിക്ഷക്ക് മുൻപ് സിൽവയുടെ അവസാന വാക്കുകൾ.

2006-ൽ ഒർലാന്റോയിലെ വസതിയിൽ വെച്ചാണ് സിൽവ ഭാര്യ പട്രീഷ്യയെയും അമ്മായിഅമ്മയെയും വെടിവെച്ചത്. പട്രീഷ്യ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. 2026-ൽ ഇതുവരെ അമേരിക്കയിൽ നടന്ന ആകെ 23 വധശിക്ഷകളിൽ പകുതിയിലധികവും ഫ്ലോറിഡയിലാണ് നടന്നത്. വരുന്ന സെപ്റ്റംബറിൽ മറ്റ് രണ്ട് പ്രതികളുടെ വധശിക്ഷ കൂടി ഫ്ലോറിഡയിൽ നിശ്ചയിച്ചിട്ടുണ്ട്.

Leave a Comment

More News