ചിങ്ങം: വീട്ടിലും ജോലിസ്ഥലത്തും നിങ്ങൾ ഊർജ്ജസ്വലനും സന്തോഷവാനുമായിരിക്കും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യതയുണ്ട്. സഹപ്രവർത്തകരുടെ സഹകരണം ലഭിക്കും.
കന്നി: ഇന്ന് നിങ്ങളെ ഏൽപ്പിച്ച ജോലി കൃത്യസമയത്ത് ചെയ്‌തു തീര്‍ക്കാന്‍ കഴിയും. ഇന്ന് നിങ്ങൾക്ക് യാത്രക്ക് സാധ്യതയുണ്ട്. എന്നാല്‍ അപ്രതീക്ഷിത ചെലവുകള്‍ സൂക്ഷിക്കുക. വിദ്യാര്‍ത്ഥികള്‍ക്കും അക്കാദമിക് കാര്യങ്ങളില്‍ തൽപരരായവര്‍ക്കും ഇത് നല്ല സമയമല്ല.
തുലാം: ഇന്ന് നിങ്ങൾക്ക് മാനസികവും ശാരീരികവുമായ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. കോടതിയും നിയമപരമായ കാര്യങ്ങളും മറ്റേതെങ്കിലും ദിവസത്തേക്ക് മാറ്റിവയ്ക്കണം. തർക്കങ്ങളിൽ നിന്ന് മാറി നിൽക്കണം.
വൃശ്ചികം: സംസാരവും കോപവും നിയന്ത്രിക്കുക. വാഹനമോടിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തുക. ഇന്ന് എന്തെങ്കിലും ചികിത്സാനടപടികള്‍ സ്വീകരിക്കുന്നത് പരമാവധി മാറ്റിവെക്കുക. നിയമപരമായ കാര്യങ്ങളില്‍ ഇന്ന് ശ്രദ്ധപുലര്‍ത്തണം.
ധനു: സാമ്പത്തിക മേഖലയിലും, സമൂഹത്തിലും, കുടുംബത്തിലും ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. പൊതുവില്‍ ഇന്ന് നിങ്ങള്‍ക്ക് ശുഭകരമായ ദിവസമാണ്. ബിസിനസിൽ ലാഭം വര്‍ദ്ധിക്കും.
മകരം: കമിതാക്കള്‍ക്ക് ഇന്ന് നല്ല ദിവസമാണ്. അവിവാഹിതര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഇണയെ കണ്ടുമുട്ടാനുള്ള അവസരവും ഇന്ന് ഉണ്ടായേക്കും. മേലധികാരികള്‍ നിങ്ങളെ പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
കുംഭം: നിങ്ങൾക്കിന്ന് ശാരീരികാസ്വാസ്ഥ്യങ്ങളുണ്ടാകാം. എന്നാലും ഇന്ന് മാനസികമായ സന്തോഷം അനുഭവപ്പെടും. മേലധികാരികളുമായി ഇടപെടുമ്പോൾ സൂക്ഷിക്കുക. വിനോദകാര്യങ്ങള്‍ക്കായി നിങ്ങൾ പണം ചെലവഴിക്കും.
മീനം: നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ഒരു പാർട്ടിയോ യാത്രയോ നിങ്ങൾക്ക് ആസൂത്രണം ചെയ്യും. കച്ചവടവുമായി ബന്ധപ്പെട്ട് തടസങ്ങൾ നേരിടും. മുതിർന്ന ഉദ്യോഗസ്ഥരുമായി ഏതെങ്കിലും തരത്തിലുള്ള തർക്കങ്ങൾ ഒഴിവാക്കുക.
മേടം: ഇന്നത്തെ ദിവസം നിങ്ങൾ മറ്റുള്ളവരെ സഹായിക്കാൻ ആയിരിക്കും കൂടുതൽ ഇഷ്‌ടപ്പെടുക. ഇന്ന് നിങ്ങള്‍ നല്ലൊരു തുക ചെലവഴിക്കേണ്ടി വന്നേക്കാം. വിദേശ കാര്യങ്ങളുമായി ബന്ധപ്പെട്ട തടസങ്ങൾ ഇന്ന് മറികടക്കും. ഒരു സന്തോഷ വാർത്ത ഇന്ന് നിങ്ങളെ തേടിയെത്തും.
ഇടവം: പുതിയ പദ്ധതികൾ ആരംഭിക്കാൻ മികച്ച ദിവസം. വാഹന യോഗം ഉണ്ടാവും. പ്രണയം തുറന്ന് പറയാൻ കഴിയും. സഹോദരങ്ങളുമായി സമയം ചെലവഴിക്കും.
മിഥുനം: ഉദരസംബന്ധമായ രോഗങ്ങള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യകാര്യങ്ങളിൽ ജാഗ്രത പുലർത്തുക. യാത്രകള്‍ മാറ്റിവെക്കുകയും അമിത ചെലവ് നിയന്ത്രിക്കുകയും പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നത് ഒഴിവാക്കുകയും ചെയ്യുക. പുതിയ ഉദ്യമങ്ങള്‍ക്കും ഇന്ന് നല്ല ദിവസമല്ല.
കര്‍ക്കടകം: വീട്ടില്‍ പ്രിയപ്പെട്ടവരുമായി നിങ്ങള്‍ കലഹമുണ്ടാക്കും. ശാന്തത പാലിക്കുകയും, ജീവിതത്തിലെ നല്ല കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക. മാനസികമായും ശാരീരികമായും നിങ്ങൾക്ക് ഇന്ന് അലസത തോന്നിയേക്കാം.
