ഇന്നത്തെ രാശിഫലം (26-09-2026 ശനി)

ചിങ്ങം : നിങ്ങൾക്ക് ഇന്ന് ശാരീരികമായും മാനസികമായും നല്ല അവസ്ഥ ആയിരിക്കും. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ഒരു സാമൂഹിക ഒത്തുചേരലിനുള്ള സമയമാണിത് . കച്ചവടത്തില്‍, നിങ്ങളുടെ പങ്കാളികളുമായി നല്ലൊരു ഇടപാട് നടത്താൻ നിങ്ങൾക്ക്‌ സാധ്യതയുണ്ട്.

കന്നി : ബിസിനസ്സ്‌ പങ്കാളികളില്‍ നിന്ന് നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. നിങ്ങളുടെ ജോലി വിജയകരമായി പൂര്‍ത്തിയാക്കിയതിന് നിങ്ങള്‍ അഭിനന്ദനം ഏറ്റുവാങ്ങും. അത് വൈകുന്നേരം സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പമുള്ള ഒരാഘോഷത്തില്‍ കലാശിക്കും.മനസിൻ്റെ പിരിമുറുക്കം കുറക്കാനുള്ള ഒരു അവസരമാകും അത്. ഈ ദിവസം പൂര്‍ണമായും ആഘോഷിക്കുക.

തുലാം : ദിനചര്യയിൽ നിന്നും ഒരു ഇടവേള എടുത്ത് ദിവസം ആസ്വദ്യകരമാക്കാന്‍ നിങ്ങൾ ആഗ്രഹിക്കും. അങ്ങനെ നിങ്ങൾ നടത്തുന്ന യാത്രകൾ നിങ്ങളുടെ അറിവും അനുഭവജ്ഞാനവും കൂട്ടുകയും ഗുണപരമായി ഭവിക്കുകയും ചെയ്യും.

വൃശ്ചികം : ഇടയ്ക്ക് നിങ്ങൾക്കുവേണ്ടി സമയം കണ്ടെത്തുകയും ആഡംബരങ്ങൾ ആസ്വദിക്കുകയും ചെയ്യുന്നതിൽ കുഴപ്പമില്ല. അത് നിങ്ങളുടെ ജീവിതപങ്കാളിക്ക് ഒപ്പമാണെങ്കിൽ ആ അനുഭവം വളരെ മനോഹരമായിത്തീരുകയും ചെയ്യും. തൊഴിൽ സംബന്ധമായി, കമ്പനിക്കൊരു സ്വത്തായി ആളുകൾ നിങ്ങളെ കാണും.

ധനു : തൊട്ടതെല്ലാം പൊന്നാക്കുന്നതാണ് ഇന്നത്തെ ഫലം. നിങ്ങൾ ചെയ്യുന്നതെല്ലാം പ്രതീക്ഷിക്കുന്നതിലേറെ ഫലം ചെയ്യും. മറ്റുള്ളവരുടെ സംഭാവനകൾക്ക് അവരെ അഭിനന്ദിക്കാൻ നിങ്ങൾ മടിക്കില്ല. പ്രിയപ്പെട്ടവരായിരിക്കും നിങ്ങളുടെ ആകർഷണകേന്ദ്രം.

മകരം: പോസിറ്റീവ് ആയ മനോഭാവം, സ്ഥിരോത്സാഹം, അഭ്യുദയകാംക്ഷികൾ, സമയ ക്രമീകരണം ഇങ്ങനെ ജീവിതത്തിന് ആവശ്യമായതെല്ലാം ഇന്ന് നിങ്ങൾക്ക് അനുകൂലമാണ്. അത് നന്നായി ഉപയോഗിക്കാൻ ശ്രദ്ധിക്കുക. കുടുംബത്തിനോടും സുഹൃത്തുക്കളോടുമൊപ്പം സമയം ചിലവഴിക്കുന്നത് നിങ്ങൾ അവർക്ക് എത്ര വലുതാണെന്ന് കാട്ടിത്തരും.

കുംഭം : ഇന്ന് നിങ്ങള്‍ക്ക് ഒരു ശരാശരി ദിവസമായിരിക്കും. ആത്മീയതയിലുള്ള താത്‌പര്യം ഈ ദിവസം നിങ്ങള്‍ക്ക് സംതൃപ്‌തിയും സന്തോഷവും നല്‍കും. പ്രതികൂലചിന്തകള്‍ക്ക് മനസില്‍ ഇടം നല്‍കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം, തീരുമാനം കൈക്കൊള്ളാനുള്ള നിങ്ങളുടെ കഴിവിനെ അത് ബാധിക്കും. നിങ്ങളുടെ ഉത്സാഹത്തെ അത് മന്ദീഭവിപ്പിക്കുകയും ചെയ്യും.ആര്‍ഭാടങ്ങള്‍ക്കായി പണം ചെലവാക്കുന്നത് ഒഴിവാക്കണം. അല്ലെങ്കില്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ചെന്ന് വീഴും. വിദ്യാര്‍ഥികള്‍ക്ക് ഇന്നത്തെ ദിവസം അത്യന്തം ശ്രമകരമായതായിരിക്കും.

മീനം : നിങ്ങളുടെ ഊര്‍ജ്ജം മുഴുവന്‍ സംഭരിച്ച്‌ അനുകൂല ദിശയിലേക്ക് മുന്നേറാന്‍ പ്രയോജനപ്പെടുത്തുക. ഈ ഒരു ലക്ഷ്യബോധം കൈവരാന്‍ ധ്യാനവും യോഗയും നിങ്ങള്‍ക്ക് സ ഹായകമാകും. കുടുംബാംഗങ്ങളും പ്രിയപ്പെട്ടവരുമായി കലഹത്തിന് സാധ്യത കാണുന്നു. അതിനാല്‍ വാക്കുകളും വികാരങ്ങളും നിയന്ത്രിക്കുക. ഉച്ചക്ക് ശേഷം ദിവസം അനുകൂലമായിത്തീര്‍ന്നേക്കും. നിങ്ങളുടെ ചിന്തയിലും പ്രവൃത്തിയിലും ഒരു ശുഭകരമായ സമീപനം ഉച്ചക്ക് ശേഷം പ്രകടമാകും. അത് നിങ്ങള്‍ക്ക് സന്തോഷവും ഉന്മേഷവും നല്‍കും. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി ഒരു ഒത്തുചേരലിന് ആലോചിക്കാന്‍ സാധ്യതയുണ്ട്. വീട്ടിലെ ആഹ്ളാദ അന്തരീക്ഷം അതിന് കൂടുതല്‍ പ്രേരണയാകും. എന്നാല്‍ ചെലവുകള്‍ നിയന്ത്രണാതീതമാകാതെ നോക്കണം.

മേടം: സാമ്പത്തിക നേട്ടങ്ങൾക്കുള്ള സമയം. സാമൂഹികമായി നിങ്ങൾ അന്തസും പ്രശസ്‌തിയും ഉയർത്തും. നിങ്ങളുടെ കച്ചവടവും തഴച്ചുവളരും. ജീവിതത്തിൻ്റെ ഒരു പുതിയ അധ്യായം ആരംഭിക്കാൻ കാത്തിരിക്കുന്നവര്‍ക്ക് കാത്തിരിപ്പ് അവസാനിച്ചതായി തോന്നും. വിവാഹമണി ഉടൻ മുഴങ്ങും.

ഇടവം: കച്ചവടത്തിന്‍റെ കാര്യത്തിൽ അത്ഭുതകരമായ ദിവസമായിരിക്കും ഇന്ന്. നിങ്ങളുടെ ജോലി അഭിനന്ദനപ്രവാഹത്താല്‍ മൂടപ്പെടും. ഇത് നിങ്ങളുടെ പേര്, പ്രശസ്‌തി, സാമൂഹിക അംഗീകാരം എന്നിവ ഉയർത്തിയേക്കാം. കൂടാതെ, സാമ്പത്തിക ആനുകൂല്യങ്ങൾ ഇന്ന് നിങ്ങളുടെ കൂടെയുണ്ട്.

മിഥുനം: നിങ്ങളുടെ കീഴുദ്യോഗസ്ഥരുമായോ മുതിർന്നവരുമായോ നിങ്ങളുടെ സമവാക്യങ്ങൾ നശിപ്പിക്കുന്നത് ഒരു നല്ല ആശയമല്ല. അൽപം വിട്ടുവീഴ്‌ച ചെയ്യാൻ ശ്രമിക്കുക. നിങ്ങൾക്കും മറ്റുള്ളവർക്കും ഇടയില്‍ ഒരു ഔദ്യോഗിക-സൗഹാർദ്ദ അന്തരീക്ഷം സൃഷ്ടിക്കുക. നിങ്ങൾ ഇന്ന് സുഖസൗകര്യങ്ങളിലും ആഡംബരങ്ങളിലും മുഴുകാൻ സാധ്യതയുണ്ട്.

കര്‍ക്കടകം: നിങ്ങളുടെ ഭാഗ്യനക്ഷത്രങ്ങള്‍ നിഷ്ക്രിയമാകാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ന് ജാഗ്രത പാലിക്കുക. നിയമവിരുദ്ധവും അധാർമികവുമായ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. അത് നിങ്ങളുടെ കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കും.

Leave a Comment

More News