ഓർക്കാനെങ്കിലും കഴിയുന്നുണ്ടല്ലോ (ഷാഹുൽ പണിക്കവീട്ടിൽ)

മനസ്സിനക്കരെ കടന്ന ചില ശീലങ്ങളെ
തിരിച്ചു വിളിക്കാനും പിടിച്ചു കെട്ടാനും ഇനി കഴിയില്ലല്ലോ
വെറുതെ ഓർക്കാനല്ലേ കഴിയൂ..

കടുപ്പമുള്ള പാൽചായ ചൂടാറ്റി കുടിക്കുമ്പോൾ..
പാലും ചൂടുമില്ലാത്ത ശർക്കര ചായ കുടിച്ചിരുന്നത്…..

സോളാർ പാനലിൽ ചൂടായ വെള്ളം കുളി മുറിയിലെ ബക്കറ്റിൽ തിരിച്ചിട്ട് കോരി കുളിക്കുമ്പോൾ…
തെക്കേ പാടത്തെ കല്ലു കുളത്തിൽ ചാടി കുളിച്ചിരുന്ന പ്രഭാതങ്ങളെ..

വറുത്ത അരിപ്പൊടി ചൂടു വെള്ളത്തിൽ വാട്ടി കുഴച്ച്
വാഴയിലയിൽ പരത്തി
ഇരുമ്പു ചട്ടിയിൽ ചുട്ടെടുക്കുന്ന കൈപ്പത്തിരിയിൽ
വെള്ളം ചേർക്കാതെ പിഴിഞ്ഞെടുക്കുന്ന തേങ്ങാപാലൊഴിച്ച് പ്രാതൽ കഴിക്കുമ്പോൾ…

കാന്താരി മുളകും ഉണക്ക വാളൻ പുളിയും ഉപ്പും അടച്ചുറ്റിപലകയിൽ ഞെരടിയെടുത്ത ചമ്മന്തിയും പഴങ്കഞ്ഞിയും പ്ലാവില കയിലാൽ കോരി കുടിച്ചിരുന്നത്…

ഉച്ചതിരിഞ്ഞുള്ള ചായക്ക് എണ്ണപലഹാരം കഴിക്കുമ്പോൾ..

കട്ടൻ ചായക്കൊപ്പം കാച്ചിലോ കപ്പയോ പുഴുങ്ങിയത് കിട്ടിയിരു-
ന്നെങ്കിൽ എന്നു കൊതിച്ചിരുന്നത്..

ചുവന്ന ഉണ്ടക്കണ്ണുള്ള
അസ്തമയ സൂര്യൻ ജനലിനു പുറത്ത്
പ്രത്യക്ഷപ്പെടുമ്പോൾ…
അറവുകാരൻ ആടിനെ വാങ്ങാൻ വന്നതുപോലെ..

ഓർമ്മകളിൽ തട്ടി തടഞ്ഞു വീഴുമ്പോളാണല്ലോ മറവിയേൽക്കുന്നത്…

Leave a Comment

More News