ചിങ്ങം: ചർച്ചകളിലും സംവാദങ്ങളിലുള്ള നിങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും മറ്റുള്ളവരെ സ്വാധീനിക്കും. ജോലി സ്ഥലത്ത് കഴിവതും സംഘർഷങ്ങളിൽ ഏർപ്പെടാതിരിക്കുക. അമിതാവേശം കാണിക്കാതിരിക്കുക. ആരോഗ്യപരമായി നല്ല ദിവസമായിരിക്കും.
കന്നി: ബിസിനസുകാർക്ക് ഇന്ന് നല്ല ദിവസമാണ്. ജീവിതത്തിലെ പല തടസങ്ങളെയും നിങ്ങൾ ഇന്ന് അതിജീവിക്കും. തൊഴിൽപരമായ കാര്യങ്ങളിൽ ഇന്ന് വിജയം കൈവരിക്കും. ഒരു യാത്രയ്ക്കും സാധ്യതയുണ്ട്. വ്യക്തിബന്ധങ്ങളിൽ ചെറിയ വാദപ്രതിവാദങ്ങൾക്ക് സാധ്യത.
തുലാം: അതിസമ്മർദ്ദം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നം നിങ്ങളെ ഇന്ന് അസ്വസ്ഥനാക്കും. നിങ്ങളുടെ അമ്മയ്ക്കും ചില അസുഖങ്ങള്‍ ബാധിച്ചേക്കാം. വീട്ടിൽ ചില തർക്കങ്ങൾ ഉണ്ടായേക്കാം. സഹപ്രവർത്തകരുമായും ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം.
വൃശ്ചികം: ചർച്ചകളിലും സംവാദങ്ങളിലുള്ള നിങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും മറ്റുള്ളവരെ സ്വാധീനിക്കും. ജോലി സ്ഥലത്ത് കഴിവതും സംഘർഷങ്ങളിൽ ഏർപ്പെടാതിരിക്കുക. അമിതാവേശം കാണിക്കാതിരിക്കുക.
ധനു: വിഷാദവും താത്പര്യക്കുറവും നിങ്ങളുടെ മനോവീര്യം കെടുത്തും. മതപരമായ കാര്യങ്ങള്‍ക്ക് അമിതമായി പണം ചെലവഴിക്കും. കുടുംബാംഗങ്ങളുമായി ചില തര്‍ക്കങ്ങള്‍ ഉണ്ടാവും. നിയമപരമായ കാര്യങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.
മകരം: ദിവസം മുഴുവനും ആരോഗ്യവും ഉന്മേഷവും അനുഭവപ്പെടും. എന്തെങ്കിലും പുതുതായി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഇന്ന് അതിനുപറ്റിയ ദിവസമാണ്. സുഹൃത്തുക്കളുമായി ഒരു യാത്ര പോവാൻ സാധ്യതയുണ്ട്.
കുംഭം: ഓഹരി വിപണിയിലെ നിക്ഷേപം നിങ്ങള്‍ക്ക് അപ്രതീക്ഷിത ലാഭമുണ്ടാക്കും. ഗൃഹാന്തരീക്ഷം അത്ര പ്രസന്നമായിരിക്കുകയില്ല. ആരോഗ്യ സ്ഥിതി മോശമാകും. ജോലി സ്ഥലത്ത് നല്ല രീതിയിൽ പ്രവർത്തിക്കാൻ കഴിയില്ല.
മീനം: ഇന്ന് നിങ്ങൾക്ക് വളരെ നല്ല ഒരു ദിവസമായിരിക്കും. മേലുദ്യോഗസ്ഥനിൽ നിന്ന് പ്രശംസ ഏറ്റുവാങ്ങും. നിങ്ങളുടെ പെരുമാറ്റത്തിൽ മറ്റുള്ളവർ ആകർഷ്ടരാകും. സുഹൃത്തുകളുമായി സമയം ചെലവഴിക്കാൻ സാധിക്കും.
മേടം: പ്രണയം തുറന്ന് പറയാൻ ഇന്ന് ഉത്തമ ദിവസമാണ്. മംഗല്യ കാര്യങ്ങളിലും ഇന്ന് നല്ല ദിവസമാണ്. കുടുംബവുമായി ഒരു യാത്രയ്ക്ക് തയ്യാറെടുക്കും. ആരോഗ്യപരമായ ചില ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. മാറ്റി വച്ച പല കാര്യങ്ങളും ഇന്ന് ചെയ്ത് തീർക്കും.
ഇടവം: ഇന്ന് നിങ്ങൾക്ക് ഒരു നല്ല ദിവസമാണ്. ശാരീരികമായും മാനസികമനായും നിങ്ങൾ ഇന്ന് പൂർണ ആരോഗ്യവാനായിരിക്കും. നിങ്ങളുടെ കുടുംബത്തോടൊപ്പമുള്ള ഓരോ നിമിഷവും നിങ്ങൾ സന്തോഷിക്കും. അമിത ചെലവ് നിയന്ത്രിക്കുകയും, പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നത് ഒഴിവാക്കുകയും ചെയ്യുക. പുതിയ ഉദ്യമങ്ങള്‍ക്ക് ഇന്ന് നക്ഷത്രങ്ങള്‍ അനുകൂലമല്ല.
മിഥുനം: കുടുംബാംഗങ്ങളുമായുള്ള സംഘര്‍ഷം ഒഴിവാക്കുക. ഇന്ന് പുതിയ ദൗത്യങ്ങൾ ഏറ്റെടുക്കാന്‍ പറ്റിയ ദിവസമല്ല. പുതിയ ബന്ധങ്ങളും പരിചയങ്ങളും പ്രയോജനപ്പെടുകയില്ല. പങ്കാളിയുമായും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം.
കര്‍ക്കടകം: ഇന്ന് മടിയും അലസതയും നിങ്ങളെ പിടികൂടിയേക്കാം. ഉദര സംബന്ധമായ പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടാം. ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകര്‍ നിങ്ങളോട് അനാദരവ് കാണിക്കും. മാനസികമായി പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നേക്കും.
