യുഎസ് ജനപ്രതിനിധി സഭയുടെ നിയന്ത്രണം റിപ്പബ്ലിക്കൻമാർക്ക്

വാഷിംഗ്ടൺ: 435 അംഗ യുഎസ് ജനപ്രതിനിധി സഭയിൽ പ്രതിപക്ഷമായ റിപ്പബ്ലിക്കൻ പാർട്ടി ബുധനാഴ്ച കുറഞ്ഞ ഭൂരിപക്ഷത്തില്‍ നിയന്ത്രണം നേടി. ഡെമോക്രാറ്റിക് പാർട്ടിക്ക് 211 സീറ്റുകൾ ലഭിച്ചപ്പോള്‍ റിപ്പബ്ലിക്കൻസിന് ഇപ്പോൾ 218 സീറ്റുകളാണുള്ളത്. ആറ് സീറ്റുകളുടെ എണ്ണൽ ഇപ്പോഴും നടക്കുന്നുണ്ട്, അതിന്റെ ഫലം സഭയുടെ അന്തിമ വലുപ്പം നിർണ്ണയിക്കും. നവംബർ എട്ടിനാണ് തിരഞ്ഞെടുപ്പ് നടന്നത്. ഒരു ദിവസം മുമ്പ്, പാർട്ടി നിയമസഭാംഗങ്ങൾ അതിന്റെ നേതാവ് കെവിൻ മക്കാർത്തിയെ ഹൗസ് സ്പീക്കർ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിരുന്നു. ഡെമോക്രാറ്റിക് പാർട്ടിയുടെ കോൺഗ്രസ് വുമൺ നാൻസി പെലോസിക്ക് പകരം മക്കാർത്തി ഹൗസ് സ്പീക്കറാകും. “സഭാ ഭൂരിപക്ഷം നേടിയ റിപ്പബ്ലിക്കൻസിന്റെ ലീഡർ മക്കാർത്തിയെ ഞാൻ അഭിനന്ദിക്കുന്നു. കൂടാതെ, സാധാരണ കുടുംബങ്ങൾക്ക് ഫലങ്ങൾ നൽകുന്നതിന് ഹൗസ് റിപ്പബ്ലിക്കൻമാരുമായി പ്രവർത്തിക്കാൻ ഞാന്‍ തയ്യാറാണ്,” പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. കഴിഞ്ഞയാഴ്ച നടന്ന തിരഞ്ഞെടുപ്പുകൾ അമേരിക്കൻ ജനാധിപത്യത്തിന്റെ ശക്തിയും പ്രതിരോധശേഷിയും…

രാജസ്ഥാൻ കോൺഗ്രസില്‍ പ്രതിസന്ധി തുടരുന്നു; സംസ്ഥാനത്തിന്റെ ചുമതലയിൽ തുടരാൻ തയ്യാറല്ലെന്ന് അജയ് മാക്കൻ

ന്യൂഡൽഹി: ഈ വർഷം സെപ്റ്റംബർ 25ന് രാജസ്ഥാൻ കോൺഗ്രസിൽ ആരംഭിച്ച പ്രതിസന്ധി പുതിയ വഴിത്തിരിവിലേക്ക്. ഇപ്പോൾ പ്രകോപിതനായ സംസ്ഥാന ചുമതലയുള്ള ജനറൽ സെക്രട്ടറി അജയ് മാക്കൻ തൽസ്ഥാനത്ത് തുടരാൻ തയ്യാറല്ലെന്ന് പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് അയച്ച കത്തിൽ പറഞ്ഞു. സെപ്തംബർ 25 ലെ സംഭവങ്ങൾക്ക് ശേഷം തന്റെ സ്ഥാനത്ത് തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതായാണ് സൂചന. ഭാരത് ജോഡോ യാത്ര സംസ്ഥാനത്ത് പ്രവേശിക്കുന്നതിനും സംസ്ഥാന നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനും മുമ്പ് പുതിയ വ്യക്തിക്ക് ചുമതല നൽകണമെന്ന് നവംബർ 8 ലെ കത്തിൽ മാക്കൻ പറഞ്ഞു. “ഞാൻ രാഹുൽ ഗാന്ധിയുടെ സൈനികനാണ്. എന്റെ കുടുംബത്തിന് പാർട്ടിയുമായി പതിറ്റാണ്ടുകളുടെ ബന്ധമുണ്ട്,” അദ്ദേഹം എഴുതി. സെപ്തംബർ 25ന് അന്നത്തെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ നിർദേശപ്രകാരം മാക്കനും ഖാർഗെയും നിരീക്ഷകരായി ജയ്പൂരിലേക്ക് പോയിരുന്നു. തുടർന്ന് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് അശോക്…

ഞങ്ങൾ വീണ്ടും അമേരിക്കയെ ഒന്നാം സ്ഥാനത്തെത്തിക്കും: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ശ്രമം ട്രംപ് പ്രഖ്യാപിച്ചു

പാം ബീച്ച് (ഫ്ലോറിഡ): “അമേരിക്കയെ വീണ്ടും മഹത്വരമാക്കാന്‍ ഞാൻ ഇന്ന് രാത്രി അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള എന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുകയാണ്,” ട്രംപ് തന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ശ്രമം പ്രഖ്യാപിച്ചു. ഫ്ലോറിഡയിലെ മാര്‍-എ-ലാഗോ എസ്റ്റേറ്റില്‍ നൂറുകണക്കിന്‌ പ്രവര്‍ത്തകര്‍ സമ്മേളിച്ച പരിപാടിയിലാണ്‌ ട്രംപ്‌ തന്റെ തീരുമാനം പ്രഖ്യാപിച്ചത്‌. “ഈ രാഷ്ട്രം എന്തായിരിക്കുമെന്നതിന്റെ യഥാർത്ഥ മഹത്വം ലോകം ഇതുവരെ കണ്ടിട്ടില്ലെന്ന് ഞാൻ വിശ്വസിക്കുന്നതിനാലാണ് ഞാൻ വീണ്ടും മത്സരിക്കുന്നത്. ഞങ്ങൾ വീണ്ടും അമേരിക്കയെ ഒന്നാമതെത്തിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു. 76കാരനായ ട്രം‌പ് തെരഞ്ഞെടുപ്പിന്‌ മത്സരിക്കാനുള്ള എല്ലാ രേഖകളും ഇതിനോടകം തന്നെ യു എസ്‌ ഫെഡറല്‍ കമ്മിഷനില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. അമേരിക്കയെ വീണ്ടും മഹത്തരമാക്കാന്‍, അമേരിക്കന്‍ പ്രസിഡന്റ്‌ സ്ഥാനത്തേക്കുള്ള എന്റെ സ്ഥാനാര്‍ഥിത്വം ഞാന്‍ ഇന്ന്‌ പ്രഖ്യാപിക്കുന്നു. ഈ രാജ്യത്തിന്‌ എന്തായിത്തീരാന്‍ സാധിക്കുമെന്ന്‌ ലോകം ഇനിയും കണ്ടിട്ടില്ലെന്നാണ്‌ ഞാന്‍ വിശ്വസിക്കുന്നത്‌. നമ്മള്‍ വീണ്ടും അമേരിക്കയെ ഒന്നാമതെത്തിക്കും…

മറ്റൊരംഗത്തിനു കച്ചമുറുക്കി ട്രംപ് വീണ്ടും തിരെഞ്ഞെടുപ്പ് ഗോദയിൽ

ഫ്ലോറിഡ :രാഷ്‌ടീയ അനിശ്ചിതത്വത്തിനും അഭൂഗങ്ങൾക്കും,നീണ്ട കാത്തിരിപ്പിനും വിരാമമിട്ടു 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ കച്ചമുറുക്കി ട്രംപ് വീണ്ടും തിരെഞ്ഞെടുപ്പ് ഗോദയിൽ.സജീവമാകുന്നു . മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൊവാഴ്ച രാത്രി ഒൻപതു മണിക്കാണ് ഇക്കാര്യം ഔപചാരികമായി പ്രഖ്യാപിച്ചത്. ഫെഡറല്‍ ഇലെക്ഷന്‍ കമ്മീഷനു മുന്‍പാകെ മത്സരിക്കാനുള്ള രേഖകള്‍ പ്രഖ്യാപനത്തിനു മുന്‍പ്അദ്ദേഹം സമര്‍പ്പിച്ചിരുന്നു . ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു പ്രതീക്ഷിച്ച വിജയം ലഭിക്കാതെ പോയതു ട്രംപിന്റെ തീവ്ര നിലപാടുകള്‍ മൂലമാണെന്ന ആരോപണം ട്രംപ് പാടെ നിഷേധിച്ചു . ഇതു മാധ്യമങ്ങൾ വ്യാജമായി പ്രചരിപ്പിക്കുന്നതാണെന്നും താൻ പിന്തുണച്ച 232 സ്ഥാനാർഥികളിൽ 22 പേര് മാത്രമാണ് പരാജയപെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ നാലു വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിക്കയും ബൈഡന്റെ ഭരണം അമേരിക്കയെ ദുരിതത്തില്‍ ആഴ്ത്തിയെന്നു ആരോപിക്കയും ചെയ്തു. ഫ്‌ളോറിഡ പാം ബീച്ചിലുള്ള മാര്‍-ആ-ലാഗോ വസതിയിലെ നിറപ്പകിട്ടാര്‍ന്ന ബോള്‍ റൂമില്‍ നൂറു…

കെ സുധാകരന്റെ ആർഎസ്എസ് അനുകൂല പ്രസ്താവന: ഘടക കക്ഷികളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ആർഎസ്എസ് അനുകൂല പ്രസ്താവനകൾ പാർട്ടിയുമായും ഘടക കക്ഷികളുമായും കൂടിയാലോചിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിവാദ പ്രസ്താവന നാവുപിഴയാണെന്നാണ് സുധാകരൻ പറഞ്ഞത്. വിഷയത്തിൽ കെപിസിസി പ്രസിഡന്റുമായി പ്രമുഖ നേതാക്കൾ ആശയവിനിമയം നടത്തിയിട്ടുണ്ട്. പരാമർശത്തെ എതിർത്ത ഘടകകക്ഷികളുമായി സംസാരിക്കും. മതനിരപേക്ഷ നിലപാടിന് മങ്ങലേൽപ്പിക്കുന്ന നിലപാടുകൾ കോൺഗ്രസിലുണ്ടാകില്ലെന്നും സതീശൻ അറിയിച്ചു. സുധാകരന്റെ പരാര്‍മശത്തെ ഗൗരവതരമായാണ് പാര്‍ട്ടി കാണുന്നത്. കെപിസിസി അധ്യക്ഷ്‌നറെ ഭാഗത്ത് നിന്ന് തുടര്‍ച്ചയായി ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകുന്നത് ഗൗരവതരമായെടുത്ത് കോണ്‍ഗ്രസ് പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. സുധാകരന്റെ അടിക്കടിയുള്ള പ്രസ്താവനകൾ കോൺഗ്രസിൽ കടുത്ത അതൃപ്തി ഉണ്ടാക്കുന്നുണ്ട്. ആര്‍ എസ് എസ് ശാഖക്ക് സംരക്ഷണം കൊടുത്തുവെന്ന പ്രസ്താവനക്കു പിന്നാലെ വര്‍ഗീയതയോട് നെഹ്‌റു സന്ധി ചെയ്തുവെന്ന പരാമര്‍ശം കൂടി വന്നതോടെ പാര്‍ട്ടി തന്നെ അങ്കലാപ്പിലായിരിക്കയാണ്. പ്രാദേശിക തലങ്ങളില്‍ പോലും സുധാകരന്റെ പ്രസ്താവനക്കെതിരെ അമര്‍ഷം ഉയരുകയാണ്.

ട്രമ്പ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കാനിരിക്കെ ടെക്‌സസ്സില്‍ റോണ്‍ ഡിസാന്റീസിന് പിന്തുണ വര്‍ദ്ധിക്കുന്നു

ഓസ്റ്റിന്‍: 2024ല്‍ അമേരിക്കയില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുവാന്‍ മുന്‍ പ്രസിഡന്റ് ട്രമ്പ് തയ്യാറെടുക്കുമ്പോള്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന, ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഉജ്ജ്വല വിജയം സമ്മാനിച്ച് ടെക്‌സസ്സില്‍, ഫ്‌ളോറിഡാ സംസ്ഥാനത്ത് ഡെമോക്രാറ്റിക് പാര്‍ട്ടിയെ പ്രതിരോധിക്കുകയും, റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഉജ്ജ്വല വിജയം നേടികൊടുക്കുകയും, വീണ്ടും ഗവര്‍ണ്ണറായി വന്‍ഭൂരിപക്ഷത്തോടെ വോട്ടര്‍മാര്‍ തിരഞ്ഞെടുക്കുകയും ചെയ്ത യുവത്വത്തിന്റെ പ്രതീകമായ റോണ്‍ ഡിസാന്റീസിന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കുന്നതിനുള്ള വമ്പിച്ച പിന്തുണ നല്‍കുകയാണ് ടെക്‌സസ്സിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍-റിപ്പബ്ലിക്കന്‍ പാര്‍ട്ടി നടത്തിയ സര്‍വേയില്‍ റോണ്‍ ഡിസാന്റിനെ 43 ശതമാനം പിന്തുണച്ചപ്പോള്‍ ഡൊണാള്‍ഡ് ട്രമ്പിന് ലഭിച്ച പിന്തുണ 32 ശതമാനമാണ്. 2024ല്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ ട്രമ്പിനെ പിന്തുണക്കുമോ എന്ന് ചോദ്യത്തിന് 66 ശതമാനവും ഇല്ല എന്നാണ് മറുപടി നല്‍കിയത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ആരാണ് യോഗ്യന്‍ എന്ന…

യുഎസ് സെനറ്റിന്റെ നിയന്ത്രണം ഡമോക്രാറ്റിക് പാർട്ടിക്ക്

നെവേഡ: നവംബർ 12 ശനിയാഴ്ച രാത്രി നെവേഡ സെനറ്റ് സീറ്റിന്റെ വിജയം ഉറപ്പിച്ചതോടെ യുഎസ് സെനറ്റിന്റെ നിയന്ത്രണം ഡമോക്രാറ്റിക്ക് പാർട്ടിക്കു ലഭിച്ചു. അരിസോണ സെനറ്റ് സീറ്റിൽ ഡമോക്രാറ്റിക് പാർട്ടി വിജയിച്ചിരുന്നു. ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി കാതറിൻ കോർട്ടസ് മസ്റ്റൊ നേരിയ ഭൂരിപക്ഷത്തിനാണു റിപ്പബ്ലിക്കൻ സ്ഥാനാർഥി ആഡം ലക്സൽട്ടിനെ പരാജയപ്പെടുത്തിയത്. 97% വോട്ടുകളും എണ്ണിക്കഴിഞ്ഞു. ഇതോടെ ആറംഗ സെനറ്റിൽ ഡമോക്രാറ്റിക്ക് പാർട്ടിക്ക് 50, റിപ്പബ്ലിക്കൻ പാർട്ടിക്ക് 49 സീറ്റുകളും ലഭിച്ചു. ജോർജിയ സെനറ്റ് സീറ്റിൽ ഡിസംബർ ആദ്യവാരം റൺഓഫ് തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് പാർട്ടിക്കാണു ജയസാധ്യത. ഇരു സ്ഥാനാർഥികൾക്കും പോൾ ചെയ്ത വോട്ടിന്റെ 50% ലഭിക്കാതിരുന്നതിനെ തുടർന്നാണു റൺ ഓഫ് വേണ്ടി വന്നത്. അതേസമയം, യുഎസ് കോൺഗ്രസിന്റെ നിയന്ത്രണം റിപ്പബ്ലിക്കൻ പാർട്ടിക്കു ലഭിക്കുമെന്നാണു ഇതുവരെയുള്ള തിരഞ്ഞെടുപ്പു ഫലങ്ങൾ സൂചിപ്പിക്കുന്നത്. ഡമോക്രാറ്റിക് പാർട്ടിക്ക് 203 സീറ്റുകൾ ലഭിച്ചപ്പോൾ റിപ്പബ്ലിക്കൻ പാർട്ടി 211…

നിയമസഭാ തെരഞ്ഞെടുപ്പ് 2022: ഹിമാചല്‍ പ്രദേശില്‍ പോളിംഗിന്റെ ആദ്യ മണിക്കൂറിൽ 4 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തി

ഷിംല: ഹിമാചൽ പ്രദേശിൽ വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ മണിക്കൂറിൽ നാല് ശതമാനം വോട്ട് മാത്രമാണ് രേഖപ്പെടുത്തിയതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു. പുതിയ സംസ്ഥാന സർക്കാരിനെ തിരഞ്ഞെടുക്കാൻ ഹിമാചൽ പ്രദേശിലുടനീളമുള്ള വോട്ടർമാർ ശനിയാഴ്ച പോളിംഗ് ബൂത്തുകൾക്ക് പുറത്ത് ക്യൂ നിന്നു. മാണ്ഡി ജില്ലയിലെ സെറാജ് അസംബ്ലി മണ്ഡലത്തിൽ നിലവിലെ മുഖ്യമന്ത്രി ജയറാം താക്കൂറും കുടുംബവും വോട്ട് രേഖപ്പെടുത്തി. പ്രതികരണം മികച്ചതാണെന്ന് മുഖ്യമന്ത്രി താക്കൂർ മാധ്യമങ്ങളോട് പറഞ്ഞു. ഏറ്റവും പ്രധാനമായി, ജനങ്ങൾ സമാധാനപരമായി വോട്ട് രേഖപ്പെടുത്തുന്നു. അതേസമയം, സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷ പ്രതിഭ സിംഗും മകനും പാർട്ടി എംഎൽഎയുമായ വിക്രമാദിത്യ സിംഗ് ഷിംലയിലെ രാംപൂരിൽ വോട്ട് രേഖപ്പെടുത്തി. എല്ലാവരും ഇന്ന് വോട്ട് രേഖപ്പെടുത്തുമെന്നും സംസ്ഥാനത്ത് പുതിയ സർക്കാർ രൂപീകരിക്കാൻ സഹകരിക്കുമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. മുൻവിധി മറികടന്ന് അധികാരത്തിൽ തിരിച്ചെത്താമെന്ന പ്രതീക്ഷയിലുള്ള ബിജെപിക്കും തിരഞ്ഞെടുപ്പ് പുനരുജ്ജീവനത്തിനായി ശ്രമിക്കുന്ന കോൺഗ്രസിനും…

അരിസോണ സെനറ്റ് സീറ്റില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ജയം

അരിസോണ : നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവില്‍ അരിസോണയില്‍ നിന്നുള്ള സെനറ്റ് സീറ്റ് ഡെമോക്രാറ്റുകള്‍ക്ക് ലഭിച്ചു. നവംബര്‍ 11ന് വോട്ടെണ്ണല്‍ 83% പൂര്‍ത്തിയായപ്പോള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി മാര്‍ക്ക് കെല്ലിക്ക് പോല്‍ ചെയ്ത വോട്ടിന്റെ 51.8 % (1,128917) വോട്ടുകള്‍ ലഭിച്ചപ്പോള്‍ എതിര്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ബ്ലേക്ക് മാസ്റ്റേഴ്‌സ് 46 1% (1,005001) വോട്ടുകളാണ് നേടാനായത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി വിക്ടര്‍ 2.11% (46189) വോട്ടുകള്‍ നേടി. ഇതോടെ സെനെറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്കും 49 സീറ്റുകള്‍ വീതം ലഭിച്ചു. ഇനി തെരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്നത് നവേദയില്‍ നിന്നാണ്. രാത്രി വൈകി ലഭിച്ച റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ആഡം ലക്‌ളല്‍ട്ടിന 48.5 % (467208) വോട്ടുകള്‍ നേടി മുന്നിട്ടു നില്‍ക്കുമ്പോള്‍, ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കാതറിന്‍ കോറിട്ട് മസ്റ്റോണ്‍ 48.4 % (466387) വോട്ടുകള്‍ ലഭിച്ചു. ഇവിടെ 94…

ട്രംപിന്റെ അസ്തമയവും റോൺ ഡിസാന്റിസിന്റെ ഉദയവും

യുഎസ് രാഷ്ട്രീയത്തിലേക്ക് ശക്തമായ ഒരു തിരിച്ചു വരവിനു പദ്ധതികൾ ആവിഷ്കരിച്ച മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അസ്തമയവും അതോടൊപ്പം ഫ്ലോറിഡാ സംസ്ഥാനത്തു അജയ്യനായി നിലകൊള്ളുന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തനായ നേതാവും വീണ്ടും ഗവർണറായി തിരഞ്ഞെടുക്കപ്പെട്ട റോൺ ഡി സാന്റിസിന്റെ ഉദയവുമാണ് ഏറ്റവും ഒടുവിൽ ലഭിച്ച ഇടക്കാല തെരഞ്ഞെടുപ്പിൻറെ ഫലങ്ങൾ നൽകുന്ന സൂചന ട്രംപ് പിന്തുണക്കുകയും പ്രചാരണം നടത്തുകയും ചെയ്ത ഭൂരിഭാഗം റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളുടെ പരാജയവും ഇതിലേക്കുതന്നെ വിരൽ ചൂണ്ടുന്നു . നിര്‍ണായക സ്റ്റേറ്റായ പെന്‍സില്‍വാനിയയില്‍ ട്രമ്പ് പ്രചരണത്തിന്റെ ചുക്കാൻ ഏറ്റെടുത്തെങ്കിലും ട്രംപ് പിന്തുണച്ച ഡോ. മെഹ്‌മറ്റ് ഓസ് പരാജയപ്പെട്ടു ന്യൂഹാംപ്‌ഷെയറില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി മാഗി ഹസനില്‍ നിന്ന് കനത്ത പരാജയമാണ് ട്രംപ് പിന്തുണച്ച ഡൊണാള്‍ഡ് സി ബോള്‍ഡക് ഏറ്റുവാങ്ങിയത്. മാഗി ഹസന് 54.2% വോട്ടുകളും ബോള്‍ഡകിന് 43.9% വോട്ടുകളുമാണ് ലഭിച്ചത്. പെന്‍സില്‍വാനിയയില്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് ട്രംപിന്റെ പിന്തുണയുണ്ടായിരുന്ന…