മോളി ജോസഫ് നിര്യാതയായി

മെല്‍ബണ്‍ (ഓസ്‌ട്രേലിയ): മോളി ജോസഫ് (65) ഓഗസ്റ്റ് 22-നു നിര്യാതയായി. എറണാകുളം ജില്ലയിലെ ഊന്നുകല്‍ നടയ്ക്കല്‍ വീട്ടില്‍ പരേതരായ ഗീവര്‍ഗീസിന്റേയും സാറാമ്മയുടേയും മകളാണ്. പോത്താനിക്കാട് കീപ്പനശേരില്‍ ജോസഫ് കുര്യാക്കോസാണ് (ഐപ്പച്ചന്‍) ഭര്‍ത്താവ്. സംസ്കാര ശുശ്രൂഷകള്‍ ഓഗസ്റ്റ് 25 ബുധനാഴ്ച രാവിലെ 9,.30-ന് മെല്‍ബണ്‍ സെന്റ് ജോര്‍ജ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ചു റവ. ഫാ. ബിജോ വര്‍ഗീസിന്റെ കാര്‍മികത്വത്തില്‍ നടത്തുന്നതും, തുടര്‍ന്നുള്ള പൊതുദര്‍ശനത്തിനുശേഷം ഉച്ചയ്ക്ക് 12 -നു ബുണ്‍റോഗ് മെമ്മോറിയല്‍ പാര്‍ക്കിലുള്ള (Dandenong south, Melbourne, Austrelia) സെമിത്തേരിയില്‍ സംസ്കാരം നടത്തും. മക്കള്‍: ആന്‍മോള്‍, ജോയല്‍ (ഓസ്‌ട്രേലിയ). മരുമക്കള്‍: അര്‍ത്തിക, സീയന്‍ (ഓസ്‌ട്രേലിയ). കൊച്ചുമക്കള്‍: ജെയ്ഡന്‍, ലിയാന്‍, ഡൊനോവന്‍ (ഓസ്‌ട്രേലിയ). സഹോദരങ്ങള്‍: മില്‍ട്ടണ്‍ വര്‍ഗീസ് (ബംഗളൂരൂ), ജെസ്സി, ഷാന്റി (കേരളം). ന്യൂജേഴ്‌സിയിലുള്ള ലാലു കുര്യാക്കോസ് ഭര്‍തൃസഹോദരനാണ്.

അല പ്രമേയം പാസ്സാക്കി

അമേരിക്കൻ മലയാളി സമൂഹത്തിൽ ആനുകാലികമായി ഉയർന്നുവന്നിരിക്കുന്ന ആരോപണമായ സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തെ അലയുടെ നാഷണൽ എക്സിക്യൂട്ടീവ് ശക്തമായി അപലപിച്ചു. നവ മാധ്യമങ്ങളിലൂടെ നടത്തുന്ന ഇത്തരം ആരോപണ പ്രത്യാരോപണങ്ങൾ, മലയാളികൾ പതിറ്റാണ്ടുകളായി കൈവരിച്ചുവന്ന നവോത്ഥാന മൂല്യങ്ങൾക്ക് ഇടർച്ച വരുത്തുന്നതാണ്. ഓഗസ്റ്റ് പതിനേഴാം തീയതി ചേർന്ന അലയുടെ നാഷണൽ എക്സിക്യൂട്ടീവ് യോഗത്തിൽ മലയാളി സംഘടനാ നേതാക്കൾ ഉൾപ്പെട്ട പ്രസ്തുത ആരോപണങ്ങളെ അപലപിച്ചു അലയുടെ നാഷണൽ എക്സിക്യൂട്ടീവ് പ്രമേയം അവതരിപ്പിച്ചു. യോഗത്തിൽ പങ്കെടുത്ത അലയുടെ പത്ത് നാഷണൽ എക്സിക്യൂട്ടീവ് അംഗങ്ങളും ഏകകണ്ഠമായി പ്രമേയത്തെ പിന്താങ്ങി. സ്ത്രീകൾക്കെതിരെയുള്ള മോശമായ സമീപനങ്ങളെ സമൂഹത്തിൽ നിന്നും പാടെ തുടച്ചു നീക്കേണ്ടത് അനിവാര്യമാണെന്നും, സ്ത്രീത്വത്തിനെതിരെയുള്ള അതിക്രമങ്ങൾ മലയാളി സമൂഹത്തിന്റെ സംസ്കാരത്തിന് ചേർന്നതല്ല എന്നും, അലപോലെയുള്ള ഒരു സാംസ്‌കാരിക സംഘടനക്കു ഇത്തരം പ്രവണതകളെ യാതൊരു വിധത്തിലും അംഗീകരിക്കാൻ ആവില്ല എന്നും അലയുടെ നാഷണൽ എക്സിക്യൂട്ടീവ് വിലയിരുത്തി.

Afghan resistance ready for conflict but prefers negotiations

KABUL  – Former Afghan government forces forming a resistance movement in a fortified valley are preparing for “long-term conflict”, but are also seeking to negotiate with the Taliban, their spokesman told AFP in an interview. Since the Taliban took control of the country following a lightning charge into the capital Kabul, thousands of people have made their way to Panjshir to both join the fight and find a safe haven to continue their lives, Ali Maisam Nazary said. There, Ahmad Massoud, the son of legendary Mujahideen commander Ahmad Shah Massoud…

US seeks to boost Afghan airlift operations

KABUL  – A chaotic race to help tens of thousands of people escape Taliban-run Afghanistan was boosted on Monday with the United States ordering its commercial airlines to help, though President Joe Biden flagged the evacuations could go beyond next week’s deadline. The US military has overseen the evacuations of about 30,000 people since the Taliban marched into Kabul and took effective control of Afghanistan on August 15, following a stunningly swift rout of government forces. The Taliban, infamous for an ultra-strict interpretation of Sharia law during their initial 1996-2001…

Islamic Emirates of Afghanistan to represent all political groups: Haqqani

KABUL  – In an effort to assuage international concerns about inclusive Afghan set-up, the key Taliban leader Khalil-ur-Rehman Haqqani on Monday said that the Islamic Emirates of Afghanistan would be a representative government of all political groups and the local communities. In an exclusive panel interview with PTV, APP and PBC, Khalil Haqqani said, “We will present to the world practical shape of the Islamic Emirates of Afghanistan and first we will enforce the Sharia laws on ourselves and later on the people and there will be no high handedness…

US troops surge evacuations out of Kabul but threats persist

WASHINGTON — The U.S. military reported its biggest day of evacuation flight out of Afghanistan by far on Monday, but deadly violence that has blocked many desperate evacuees from entering Kabul’s airport persisted, and the Taliban signaled they might soon seek to shut down the evacuation. Twenty-eight U.S. military flights ferried about 10,400 people to safety out of Taliban-held Afghanistan over the 24 hours that ended early Monday morning, a White House official said. The chief Pentagon spokesman, John Kirby, said the faster pace of evacuation was due in part…

ഇടത് സര്‍ക്കാറിന്‍റെ മുസ്ലിം വഞ്ചനക്കെതിരെ കലക്ടറേറ്റ് മാര്‍ച്ച് 25 ന് ബുധനാഴ്ച്ച

മലപ്പുറം: സ്വതന്ത്ര്യ ഇന്ത്യയില്‍ മുസ്ലിം സമുദായം സാമൂഹികമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും ദളിതരേക്കാള്‍ പിന്നോക്കാവസ്ഥയിലാണെന്നാണ് സച്ചാര്‍ കമ്മറ്റി കണ്ടെത്തിയത്. അതിന് പരിഹാരമെന്നോണം വ്യത്യസ്ഥ പദ്ധതികള്‍ ആവിഷ്കരിക്കണമെന്നും സച്ചാര്‍ കമ്മിറ്റി സര്‍ക്കാറിനോട് നിര്‍ദ്ദേശിക്കുന്നുണ്ട്. അതിന്‍റെ ഭാഗമായി കേരളത്തിലും നാമമാത്രമായ പദ്ധതികള്‍ നടത്തിപ്പോന്നിരുന്നു. പ്രസ്തുത പദ്ധതിയെ വി.എസ്. അച്യുദാനന്ദന്‍ ഗവണ്‍മെന്‍റ് കാലം തൊട്ട് അട്ടിമറിച്ചുകൊണ്ടാണ് വിവിധ സര്‍ക്കാറുകള്‍ മുന്നോട്ടു പോയത്. ഏറ്റവുമൊടുവില്‍ രണ്ടാം പിണറായി സര്‍ക്കാറിലെത്തി നില്‍ക്കുമ്പോള്‍ സച്ചാര്‍ കമ്മിറ്റി നിര്‍ദ്ദേശപ്രകാരമുള്ള ഒരു പദ്ധതിയും കേരളത്തില്‍ അവശേഷിക്കാത്ത വിധത്തിലുള്ള കൊടിയ വഞ്ചനയാണ് മുസ്ലിം സമുദായത്തോട് നടത്തിയിട്ടുള്ളത്. ഈ വഞ്ചനക്കെതിരെ പൊതു സമൂഹത്തില്‍ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് വരണം. സച്ചാര്‍, പാലോളി ശിപാര്‍ശകള്‍ പൂര്‍ണ്ണമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റി ബുധനാഴ്ച്ച കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തും. പൊതുസമൂഹം ഈ പ്രതിഷേധം ഏറ്റെടുക്കണമെന്നാണ് എസ്.ഐ.ഒ വിന് ആവശ്യപ്പെടാനുള്ളത്. വ്യത്യസ്ഥ സംഘടനകളെ പ്രതിനിധീകരിച്ച്…

വിവേകാനന്ദനും സാദ്ധ്വിയും (കവിത)

പരമഹംസാചര്യ ശിഷ്യൻ വിവേകാനന്ദൻ ഭാരത ഖണ്ഡത്തിന്റെസമ്പത്തും സൗഭാഗ്യവും! സംപൂജ്യൻ സമാരാദ്ധ്യൻ അഗാധ പാണ്ഡിത്യത്തിൻ സമ്പുടം സഹർഷം തൻ ശിരസ്സിൽ പേറുന്നവൻ! ആർഷ ഭാരത പരിപാവന സംസ്കാരത്തെ ആഗോള പ്രശസ്തമായ് മാറ്റിയ മഹാരഥൻ! വിജ്ഞാന പ്രദായിയാം ആത്മീയ ഗ്രന്ഥങ്ങളും വിവിധ സൂക്തങ്ങളും പാരിനു സമ്മാനിച്ചോൻ! ഒരുനാളൊരു മാന്യ മഹതി യശസ്വിയാം ഗുരു വിവേകാനന്ദ സ്വാമിയോടിദം ചൊന്നാൾ: “സ്വാമിജീ! സമർത്ഥനാംഅവിടുന്നെനിയ്ക്കൊരു സാത്ത്വിക ഗുണമുള്ള പുത്രനെ തരേണമേ”! സാദ്ധ്വിയാമവളിദം അഞ്ജലി കൂപ്പി ചൊൽകെ സാധുവാം തപോധനൻസ്വാമിജി ചൊന്നാനുടൻ: “ഭവതീ! എന്നിൽ നിന്നും വേണ്ടതുസൽപുത്രനേൽ അവശ്യം നൽകാം തെല്ലും കാല വിളംബമെന്യേ”! “നിശ്ചലമൊരു മാത്ര മിഴികൾ പൂട്ടി മുന്നിൽ നിൽക്കുകിൽ അഭിലാഷം സാധിയ്ക്കും സുനിശ്‌ചയം”! സുസ്മിതം തൂകി വിവേകാനന്ദനിദം ചൊൽകെ വിസ്മയം പ്രതീക്ഷിച്ചാ സ്ത്രീരത്നം നിന്നാൾ ചാരെ! “അക്ഷികൾ തുറന്നിനിയാശങ്കയെന്യേയുടൻ വീക്ഷിയ്ക്ക ജഗദീശൻ തന്നൊരീ വരദാനം! സാത്ത്വിക ഗുണമെഴും സൽപുത്ര നില്ലാദുഃഖം സത്വരം…

കോവിഡ് -19: രാജ്യത്ത് 25,072 പുതിയ കേസുകളും 389 മരണങ്ങളും

ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 25,072 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ മൊത്തം അണുബാധ കേസുകളുടെ എണ്ണം 3,24,49,306 ആയി ഉയർന്നു. അതേസമയം, ചികിത്സയിലുള്ള രോഗികളുടെ എണ്ണം അതായത് സജീവമായ കേസുകൾ 3,33,924 ആയി കുറഞ്ഞു. ഇത് മൊത്തം കേസുകളുടെ 1.03 ശതമാനമാണ്. ഏകദേശം 160 ദിവസങ്ങൾക്ക് ശേഷമാണ് ചികിത്സയിലുള്ള ഏറ്റവും കുറഞ്ഞ രോഗികൾ രേഖപ്പെടുത്തിയിട്ടുള്ളത്. തിങ്കളാഴ്ച രാവിലെ 8 മണിക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പുതുക്കിയ ഡാറ്റ അനുസരിച്ച്, 389 പേർ കൂടി അണുബാധ മൂലം മരിച്ചതോടെ രാജ്യത്ത് മരണസംഖ്യ 4,34,756 ആയി ഉയർന്നു. അതേസമയം, അമേരിക്കയിലെ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി പുറത്തുവിട്ട ഡാറ്റ പ്രകാരം ലോകമെമ്പാടുമുള്ള കൊറോണ വൈറസ് അണുബാധ 21,18,50,238 ആയി ഉയർന്നു, ഇതുവരെ 44,31,569 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ചികിത്സയിലുള്ള…

ICHR ന്റെ രക്തസാക്ഷി നിഘണ്ടുവിൽ നിന്ന് മലബാർ സമര നേതാക്കളുടെ പേരുകൾ നീക്കം ചെയ്യാനുള്ള ശ്രമം കേന്ദ്ര സർക്കാരിന്റെ ഹിന്ദുത്വ വംശീയ അജണ്ട: എസ് ഐ ഒ

കേന്ദ്ര സർക്കാർ സാംസ്‌കാരിക വകുപ്പും ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റീസേർച്ചും (ICHR) പ്രസിദ്ധീകരിച്ച രക്തസാക്ഷികളുടെ നിഘണ്ടുവിൽ നിന്നും മലബാർ സമരനായകരുടെ പേരും വിശദാംശങ്ങളും നീക്കം ചെയ്യാനുള്ള ശ്രമം സംഘ് പരിവാറിൻ്റെ ഹിന്ദുത്വ വംശീയ അജണ്ടയാണെന്ന് എസ് ഐ ഒ. 1857 മുതൽ 1947 വരെയുള്ള ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ രക്തസാക്ഷികളുടെ പട്ടികയിൽ നിന്നാണ് ആലി മുസ്ലിയാരെയും വാരിയംകുന്നത്തിനെയും ഒഴിവാക്കുന്നത്. നേരത്തെ തന്നെ സംഘ്പർവാർ ചരിത്രകാരന്മാരെക്കൊണ്ട് നിറക്കപ്പെട്ട ICHR ൻ്റെ ചരിത്രത്തെക്കുറിച്ച ഹിന്ദുത്വ ആഖ്യാനങ്ങളെ ആധികാരികമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മലബാർ സമരത്തെ തെറ്റായി വ്യാഖ്യാനിക്കുന്നത്. ദേശീയ സ്വാതന്ത്രസമര പ്രസ്ഥാനത്തെ തന്നെ ജനകീയമാക്കിയ ഖിലാഫത്ത് പ്രസ്ഥാനത്തെയും ബ്രിട്ടീഷ് കൊളോണിയലിസത്തെ ചെറുത്ത് തദ്ദേശീയമായ ഒരു ഭരണകൂടത്തെ സ്ഥാപിച്ച I921 ലെ മലബാർ സമരത്തെയും കുറിച്ച് ‘ഹിന്ദു വിരുദ്ധ കലാപം’ എന്ന തെറ്റായ ചരിത്രാഖ്യാനത്തെ നിരന്തരം നിർമിച്ച് മുസ്ലിം വിരുദ്ധ വംശീയതക്ക്…