തട്ടിക്കൊണ്ടുപോകുന്നവരെ ‘പാഠം പഠിപ്പിക്കാൻ’ ക്രെയിനുകളിൽ നാല് മൃതദേഹങ്ങള്‍ തൂക്കിയിട്ട് താലിബാന്‍

താലിബാൻ അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറൻ നഗരമായ ഹെറാത്തില്‍ ശനിയാഴ്ച നടന്ന വെടിവെപ്പിൽ കൊല്ലപ്പെട്ട നാല് പേരുടെ മൃതദേഹങ്ങൾ ക്രെയിനുകളിൽ തൂക്കിയിട്ടു. തട്ടിക്കൊണ്ടുപോകൽ അനുവദിക്കില്ലെന്നും, അങ്ങനെ ചെയ്യുന്നവരെ ഒരു “പാഠം” പഠിപ്പിക്കാനാണ് ഇങ്ങനെ മൃതദേഹങ്ങള്‍ വിവിധ പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കുന്നതെന്ന് ഹെറാത്ത് പ്രവിശ്യയിലെ ഡപ്യൂട്ടി ഗവർണർ മൗലവി ഷിർ അഹ്മദ് മുഹാജിർ വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഗ്രാഫിക് ചിത്രങ്ങൾ ഒരു പിക്കപ്പ് ട്രക്കിന്റെ പുറകിൽ രക്തരൂക്ഷിതമായ ശരീരങ്ങൾ കാണിക്കുന്നു. ഉയര്‍ത്തിവെച്ചിരിക്കുന്ന ഒരു ക്രെയിനില്‍ ഒരു മൃതദേഹം തൂക്കിയിട്ടിട്ടുണ്ട്. സായുധരായ താലിബാൻ പോരാളികൾ വാഹനത്തിന് ചുറ്റും തടിച്ചുകൂടിയിരിക്കുന്നത് ഒരു കൂട്ടം ആളുകൾ നോക്കിനില്‍ക്കുന്നു. മറ്റൊരു വീഡിയോയില്‍, ഹെരാത്തിലെ ഒരു പ്രധാന തെരുവീഥിയില്‍ ക്രെയിനിൽ തൂക്കിയിട്ട മൃതദേഹത്തിന്റെ നെഞ്ചിൽ “തട്ടിക്കൊണ്ടുപോകുന്നവരെ ഇതുപോലെ ശിക്ഷിക്കും” എന്നെഴുതിയ ബോര്‍ഡും ഉണ്ട്. കഴിഞ്ഞ മാസം താലിബാൻ അധികാരത്തിൽ വന്നതിന് ശേഷമുള്ള പൊതു ശിക്ഷയാണ് നഗരത്തിലെ പല…