ഭാരത് ബോട്ട് ക്ലബ്ബിന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു

ന്യൂയോർക്ക്: ന്യൂയോര്‍ക്കിലെ വള്ളംകളി പ്രേമികളുടെ സംഘടനയായ ഭാരത് ബോട്ട് ക്ലബ്ബിന്റെ വാർഷിക പൊതുയോഗം ഡിസംബർ 5 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ഓറഞ്ച്ബർഗിലുള്ള സിത്താര്‍ പാലസ് റെസ്റ്റോറന്റിൽ വെച്ച് പ്രസിഡന്റ് വിശാൽ വിജയന്റെ അദ്ധ്യക്ഷതയിൽ നടന്നു. സെക്രട്ടറി ചെറിയാൻ ചക്കാലപ്പടിക്കൽ അവതരിപ്പിച്ച റിപ്പോർട്ടും ട്രഷറർ വിശ്വനാഥൻ കുഞ്ഞുപിള്ള അവതരിപ്പിച്ച സാമ്പത്തിക റിപ്പോർട്ടും പൊതുയോഗം അംഗീകരിച്ചു. തുടർന്ന് ബോർഡ് ഓഫ് ട്രസ്റ്റീ ബോര്‍ഡ് ചെയർമാൻ ജോൺ താമരവേലിയുടെ അദ്ധ്യക്ഷതയിൽ നടന്ന തെരഞ്ഞെടുപ്പിൽ 2022-ലെ ഭാരവാഹികളായി താഴെ പറയുന്നവരെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. വിശ്വനാഥൻ കുഞ്ഞുപിള്ള (പ്രസിഡന്റ്), സാബു വർഗീസ് (വൈസ് പ്രസിഡന്റ്), വിശാൽ വിജയൻ (സെക്രട്ടറി), രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള (ജോയിന്റ് സെക്രട്ടറി), ജോൺ താമരവേലിൽ (ട്രഷറർ), മനോജ് ദാസ് (ക്യാപ്റ്റൻ), ചെറിയാൻ വി കോശി (വൈസ് ക്യാപ്റ്റൻ), ചെറിയാൻ ചക്കാലപ്പടിക്കൽ (ടീം മാനേജർ), അപ്പുക്കുട്ടൻ നായർ (ബോർഡ് ഓഫ് ട്രസ്റ്റീ…

സിഡിഎസ് ബിപിൻ റാവത്തിന്റെ സംസ്‌കാരം: ഇന്ത്യയുടെ ആദ്യ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിന്റെ ഭൗതികാവശിഷ്ടങ്ങൾ സംസ്ക്കരിച്ചു; ചിതാഭസ്മം ശനിയാഴ്ച ഹരിദ്വാറിൽ നിമജ്ജനം ചെയ്യും

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, എൻഎസ്‌എ അജിത് ഡോവൽ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തുടങ്ങി നിരവധി നേതാക്കൾ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ ബിപിൻ റാവത്തിനും ഭാര്യ മധുലിക റാവത്തിനും വെള്ളിയാഴ്ച ന്യൂഡല്‍ഹിയിലെ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചു. ഡൽഹി കന്റോൺമെന്റിലെ ബ്രാർ സ്‌ക്വയർ ശ്മശാനത്തിൽ ജനറൽ റാവത്തിന്റെയും ഭാര്യയുടെയും മൃതദേഹം ഇന്ന് അവരുടെ പെൺമക്കൾ സംസ്‌കരിച്ചു. രാജ്യതലസ്ഥാനത്തെ കാമരാജ് മാർഗിൽ നിന്ന് ആരംഭിച്ച ശവസംസ്കാര ഘോഷയാത്ര ബ്രാർ സ്ക്വയറിൽ സമാപിച്ചു. പൂർണ സൈനിക ബഹുമതികളോടെയായിരുന്നു അന്ത്യകർമങ്ങൾ. ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ജനറൽ റാവത്തിന്റെയും മറ്റുള്ളവരുടെയും മൃതദേഹം വ്യാഴാഴ്ച വൈകീട്ട് ത്രിവർണപതാകയിൽ പൊതിഞ്ഞ പെട്ടികളിൽ സുലൂരിൽ നിന്ന് ഡൽഹിയിലെ പാലം എയർബേസിൽ എത്തിച്ചിരുന്നു. ജനറൽ റാവത്തിനും ഭാര്യയ്ക്കും പുറമെ അദ്ദേഹത്തിന്റെ പ്രതിരോധ ഉപദേഷ്ടാവ് ബ്രിഗേഡിയർ ലഖ്ബിന്ദർ…

ഡോ. പ്രഭുദാസിന്റെ സ്ഥലം മാറ്റം സർക്കാരിന്റെ പ്രതികാര നടപടി; ഇത് ആദിവാസികളോടുള്ള വഞ്ചന: വെൽഫെയർ പാർട്ടി

പാലക്കാട് : ആദിവാസി ജനതക്ക് വേണ്ടി ഇത്രയും കാലം അട്ടപ്പാടിയിൽ ആരോഗ്യ ചികിത്സ രംഗത്ത് നിസ്വാർത്ഥ സേവനം നടത്തിയ നാട്ടുകാരുടെ പ്രിയങ്കരനായ കോട്ടത്തറ ഗവ. ട്രൈബൽ ആശുപത്രി നേഡൽ ഓഫീസർ ഡോ. പ്രഭുദാസിന്റെ സ്ഥലം മാറ്റം സർക്കാരിന്റെ പ്രതികാര നടപടിയാണ്. ഇത് അംഗീകരിക്കാൻ ആവില്ലന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് പ്രസ്താവിച്ചു . ആദിവാസി സമൂഹത്തോടും ഡോക്ടറോടും സംസ്ഥാന സർക്കാരും സി.പി.എമ്മും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അഴിമതിക്കാരും നടത്തിയ ഗൂഢാലോചനയും വഞ്ചനയിലും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും വെൽഫെയർ പാർട്ടി നേതാക്കൾ പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി.എസ് അബുഫൈസൽ, ജനറൽ സെക്രട്ടറി മോഹൻദാസ് പറളി, സംസ്ഥാന കമ്മിറ്റിയംഗം എം. സുലൈമാൻ , ഭാരവാഹികളായ പി. ലുക്മാർ, എ.ഉസ്മാൻ, ചന്ദ്രൻ പുതുക്കോട്, എ. ദിൽഷദലി, കെ.വി അമീർ, സെയ്ദ് ഇബ്രാഹിം, ആസിയ റസാഖ്, മജീദ് തത്തമംഗലം എന്നിവർ സംസാരിച്ചു.

ഫോമാ മിഡ് ടേം പൊതുയോഗത്തിലേക്ക് തെരെഞ്ഞെടുപ്പ് കമ്മീഷണർമാരെ തെരെഞ്ഞെടുത്തു

2022 ജനുവരി പതിനാറിന് ഫ്ലോറിഡയിലെ റ്റാമ്പായിൽ നടക്കുന്ന മിഡ് ടേം പൊതുയോഗത്തിൽ വിവിധ കൗൺസിലുകളിൽ ഒന്നായ കംപ്ലയൻസ് കമ്മറ്റിയുടെ ഭാരവാഹികളെ തെരെഞ്ഞെടുക്കുന്നതിന്റെ നടപടി ക്രമങ്ങൾ ഏകോപിക്കുന്നതിനും സുതാര്യമായും നിഷ്പക്ഷമായും നടത്തുന്നതിനുമായി മൂന്നംഗ തെരെഞ്ഞെടുപ്പ് കമ്മീഷണർമാരെ തെരെഞ്ഞെടുത്തു.ന്യൂ ജേഴ്‌സിയിൽ നിന്നുള്ള ജിബി തോമസ് ചെയർപേഴ്സൺ ആയും, ഷിക്കാഗോയിൽ നിന്നുള്ള സ്റ്റാൻലി കളരിക്കാമുറി, ഫ്‌ലോറിഡയിൽ നിന്നുള്ള ടോമി മ്യാൽക്കരപ്പുറത്ത് എന്നിവർ മെമ്പറന്മാരുമായുള്ള തെരെഞ്ഞെടുപ്പ് കമ്മീഷണർമാരെ നവംബർ ആദ്യവാരം കൂടിയ ഫോമാ എക്സിക്യട്ടീവ് ഐക്യകണ്ഠേന തെരെഞ്ഞെടുത്തത്. ഫോമയുടെ മുൻ ജനറൽ സെക്രട്ടറി, ആർ വി പി , കേരള അസോസിയേഷൻ ന്യു ജേഴ്‌സിയുടെ മുൻ പ്രസിഡന്റ്, കേരള ചേംബർ ഓഫ് കൊമേഴ്‌സ്, നോർത്ത് അമേരിക്കയുടെ ജനറൽ സെക്രട്ടറി എന്ന നിലയിൽ തന്റെ സംഘടനാ വൈഭവം തെളിയിച്ചിട്ടുള്ള വ്യക്തിയാണ് ജിബി തോമസ്. ഫോമാ മുൻ വൈസ് പ്രസിഡന്റ്, ഷിക്കാഗോ മലയാളി അസോസിയേഷന്റെ മുൻ…

മുഹമ്മദ് റിയാസിന്റേത് യഥാര്‍ത്ഥ വിവാഹമല്ല വ്യഭിചാരമാണെന്ന് മുസ്ലിം ലീഗ് നേതാവ്

https://www.malayalamdailynews.com/?p=589139കോഴിക്കോട്: മന്ത്രി മുഹമ്മദ് റിയാസിന്റെ വിവാഹത്തിനെതിരെ മുസ്ലീം ലീഗ് നേതാവ് നടത്തിയ പരാമര്‍ശം വന്‍ വിവാദത്തിന് തിരികൊളുത്തി. മന്ത്രി റിയാസിന്റെ വിവാഹം യഥാര്‍ത്ഥ വിവാഹമല്ല മറിച്ച് വ്യഭിചാരമാണെന്നാണ് ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ കല്ലായി വ്യാഴാഴ്ച കോഴിക്കോട് നടന്ന വഖഫ് സംരക്ഷണ റാലിയില്‍ പരാമര്‍ശിച്ചത്. ഇതാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ‘ഡി.വൈ.എഫ്.ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റ് തന്റെ നാട്ടിലെ പുതിയാപ്ലയാണ്. ആരാണിയാളുടെ ഭാര്യ?, ഇതാണോ വിവാഹം? ഇത് വ്യഭിചാരമാണ്. ഇത് പറയാൻ തന്റേടവും ചങ്കൂറ്റവും വേണം. സി.എച്ച് മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മൾക്കും വേണം. പറയാനുള്ളത് തുറന്നു പറയണം’- അബ്ദുറഹിമാൻ കല്ലായി പ്രസംഗത്തിൽ പറഞ്ഞു. ആത്മീയതയാണ് മുസ്ലീം സമുദായത്തന്റെ അടിസ്ഥാന പ്രമാണമെന്നും മുസ്ലീം മതരീതികൾ മാത്രം ജീവിതത്തിൽ പുലർത്തുന്നവരാണ് യഥാർഥ മുസ്ലീങ്ങളെന്നും പറഞ്ഞതിന് പിന്നാലെയാണ് റിയാസിനും ഭാര്യയ്ക്കും നേരെയുള്ള ലീഗ് നേതാവിന്റെ അധിക്ഷേപ പരാമർശങ്ങൾ. ഇസ്ലാമിക രീതിയിൽ ജീവിക്കുന്നവരല്ല…

മിലൻ വാർഷികാഘോഷവും കഥാപുരസ്‌കാര വിതരണവും ഡിസംബർ 12 ന്

മിഷിഗൻ കേന്ദ്രമായി പ്രവർത്തിക്കുന്ന സാഹിത്യ-സാംസ്കാരിക സംഘടനയായ മിഷിഗൻ മലയാളി ലിറ്റററി അസോസിയേഷന്റെ (മിലൻ) ഇരുപത്തൊന്നാം വാർഷികാഘോഷ ഉദ്ഘാടനവും, മിലൻ അമേരിക്കൻ മലയാളികൾക്കായി നടത്തിയ ചെറുകഥാ മത്സര വിജയികൾക്കുള്ള പുരസ്‌കാര വിതരണവും, പ്രശസ്ത കഥാകാരനും ആഖ്യായികാരചയിതാവുമായ ടി.ഡി രാമകൃഷ്ണൻ നിർവ്വഹിക്കും. ഡിസംബർ 12 ഞായറാഴ്ച വൈകിട്ട് ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം 8.30 നു സൂമിൽ നടക്കുന്ന ചടങ്ങിൽ, പ്രശസ്ത സാഹിത്യകാരനും, നിരൂപകനുമായ ഡോ. ജോർജ് ഓണക്കൂർ ചെറുകഥാ പുരസ്കാര വിധി നിർണ്ണയം അവലോകനം ചെയ്തു സംസാരിക്കും. വാഗ്മിയും, എഴുത്തുകാരിയും, മലയാളം അദ്ധ്യാപികയുമായ ഡോ. സി. ഉദയകല, മലയാള ചെറുകഥാകൃത്തും പത്രപ്രവർത്തകനുമായ ബി മുരളി എന്നിവർ ആശംസകളർപ്പിച്ചും സംസാരിക്കും. ഷാജു ജോൺ, റഫീഖ് തറയിൽ, ഷാജൻ ആനിത്തോട്ടം എന്നിവരാണ് യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടിയത്. ഒന്നാം സ്ഥാനം നേടിയ കഥക്ക് ഡട്രോയിറ്റിൽ റീമാക്സ് റിയൽറ്ററായ കോശി ജോർജ്ജ്…

പ്രസവിച്ച് നാല് ദിവസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു; അമ്മയെ അറസ്റ്റു ചെയ്തു

കോട്ടയം: കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവതി തന്റെ നാല് ദിവസം പ്രായമായ കുഞ്ഞിനെ വെള്ളം നിറച്ച ബക്കറ്റിൽ മുക്കി കൊലപ്പെടുത്തി. അഞ്ച് കുട്ടികളുടെ അമ്മയായ നിഷ അടുത്തിടെ ഇടക്കുന്നത്തെ വീട്ടിൽ വെച്ച് ആറാമത്തെ കുഞ്ഞിന് ജന്മം നൽകിയിരുന്നു. ഭിന്നശേഷിക്കാരിയായ തനിക്ക് മറ്റൊരു കുട്ടിയെ വളർത്താൻ കഴിയില്ലെന്ന് മനസ്സിലാക്കിയാണ് ഈ ക്രൂരത ചെയ്തതെന്ന് പോലീസ് പറഞ്ഞു. മാത്രമല്ല, താൻ സാമൂഹികമായി ബഹിഷ്കരിക്കപ്പെടുമെന്ന് അവൾ ഭയപ്പെട്ടു. ഒരു കിടപ്പു മുറി മാത്രമുള്ള വീട്ടിൽ അഞ്ച് കുട്ടികളുമായി താമസിച്ചിരുന്ന കുടുംബം സാമ്പത്തികമായും നല്ല നിലയിലായിരുന്നില്ല. പെയിൻററായി ജോലി ചെയ്യുന്ന ഭർത്താവ് സുരേഷിന്റെ വരുമാനമാണ് കുടുംബത്തിലെ ഏക ആശ്രയം. വളർത്താൻ കഴിയാത്തത് കൊണ്ട് കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊന്നതാണെന്ന് അമ്മ നിഷ കുറ്റസമ്മതം നടത്തിയതായി പോലീസ് പറഞ്ഞു. നിഷയുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാന്റ് ചെയ്തു. ഞായറാഴ്ചയാണ് ഇടക്കുന്നം മുക്കാലി സ്വദേശികളായ സുരേഷിന്‍റെയും…

മനുഷ്യാവകാശ ദിനം: കാമ്പസുകളിൽ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശബ്ദമുയർത്തി ഫ്രറ്റേണിറ്റി

പാലക്കാട്: ഡിസംബർ 10 ലോകമനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ജില്ലയിലെ കോളേജ്,സ്ക്കൂൾ യൂണിറ്റുകൾക്ക് കീഴിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. ലോകത്തും രാജ്യത്തും ന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന ഭരണകൂട വേട്ട, വിവേചനങ്ങൾ, അട്ടപ്പാടി ശിശു മരണം അടക്കമുള്ള വിഷയങ്ങൾ മനുഷ്യാവകാശ ദിന പരിപാടികളുടെ ഭാഗമായി കാമ്പസുകളിലുയർത്തി. വിക്ടോറിയ കോളേജ് യൂണിറ്റ് കമ്മിറ്റി വിവിധ വിഷയങ്ങളുയർത്തി കൊളാഷ് പ്രദർശനം നടത്തി. വിക്ടോറിയ, മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളേജ് എന്നിവിടങ്ങളിൽ വിദ്യാർത്ഥി സംഗമങ്ങൾ നടന്നു. അട്ടപ്പാടി ആർ.ജി.എം ഗവ.കോളേജ്, പുലാപ്പറ്റ എം.എൻ.കെ.എം ഗവ.ഹയർസെക്കൻഡറി സ്ക്കൂൾ എന്നിവിടങ്ങളിൽ അട്ടപ്പാടിയിൽ കൊല ചെയ്യപ്പെട്ട ആദിവാസി യുവാവ് മധുവിനെ മർദിക്കുന്ന ഫോട്ടോ വെച്ചുള്ള അടിക്കുറിപ്പ് മത്സരം സംഘടിപ്പിച്ചു.ചിറ്റൂർ ഗവ. കോളേജ് അടക്കമുള്ള യൂണിറ്റുകൾക്ക് കീഴിലും വിവിധ പരിപാടികൾ നടന്നു.

Multi-faith clergy coalition urges Louis Vuitton to walk away from fur

In a remarkable interfaith gesture; a group of Christian, Hindu, Buddhist and Jewish leaders is urging luxury fashion house Louis Vuitton to stop using animal fur in its clothing and other products; showing its commitment to ethical choices, animal welfare and compassionate fashion. Staying true to the “Value” of its parent Moët Hennessy Louis Vuitton (LVMH)—”Be creative and innovative”, Louis Vuitton should explore new boundaries of fur-free creative design and discontinue selling all products made from animal fur; well-respected Orthodox Christian priest Stephen R. Karcher, Hindu statesman Rajan Zed, eminent Jewish rabbi ElizaBeth…

ക്യാപിറ്റോള്‍ ആക്രമണത്തിന്റെ രേഖകൾ തടഞ്ഞുവയ്ക്കാനുള്ള ട്രംപിന്റെ ശ്രമം അപ്പീൽ കോടതി തള്ളി

വാഷിംഗ്ടണ്‍: ജനുവരി 6 ന് നടന്ന മാരകമായ ക്യാപിറ്റോള്‍ കലാപത്തെക്കുറിച്ചുള്ള അന്വേഷണത്തിനായി വൈറ്റ് ഹൗസ് രേഖകള്‍ ലഭിക്കുന്നതിൽ നിന്ന് ഹൗസ് സെലക്ട് കമ്മിറ്റിയെ തടയാനുള്ള മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ശ്രമം യുഎസ് അപ്പീൽ കോടതി തള്ളി. നാഷണൽ ആർക്കൈവ്‌സിന്റെ കൈവശമുള്ള രേഖകൾ വൈറ്റ് ഹൗസ് രേഖകൾ പരസ്യമാക്കുന്നതിൽ നിന്ന് സംരക്ഷിക്കുന്ന നിയമപരമായ സിദ്ധാന്തമായ ‘എക്‌സിക്യൂട്ടീവ് പ്രിവിലേജിലൂടെ’ സംരക്ഷിക്കപ്പെടുന്നുവെന്ന് ട്രംപ് വാദിച്ചിരുന്നു. ട്രംപിന്റെ അവകാശവാദങ്ങളെ സെലക്ട് കമ്മിറ്റി എതിർക്കുകയും തർക്കമുള്ള രേഖകളുടെ മേലുള്ള പ്രത്യേകാവകാശം പ്രസിഡന്റ് ജോ ബൈഡൻ ഒഴിവാക്കുകയും ചെയ്തു. വ്യാഴാഴ്ച, ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ സർക്യൂട്ട് യുഎസ് കോർട്ട് ഓഫ് അപ്പീൽസിന്റെ മൂന്നംഗ ജഡ്ജിമാരുടെ പാനൽ, ബൈഡനും ലെജിസ്ലേറ്റീവ് ബ്രാഞ്ചും ഈ രേഖകൾ ഉടനടി വെളിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയിൽ ദേശീയ താൽപ്പര്യവും സമ്മർദ്ദവും പ്രകടിപ്പിച്ചതായി എഴുതി. “ഈ രേഖകളുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ശാഖകൾ തമ്മിൽ ഉണ്ടാക്കിയ…