ഇന്ത്യയും ജപ്പാനും ആറ് കരാറുകളിൽ ഒപ്പുവെച്ചു; അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ജപ്പാൻ 3.2 ലക്ഷം കോടി രൂപ നിക്ഷേപിക്കും

ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയും തമ്മിൽ നടന്ന 14-ാമത് ഉച്ചകോടിയിൽ 5 ട്രില്യൺ ജാപ്പനീസ് യെൻ അതായത് ഏകദേശം 3.2 ലക്ഷം കോടി രൂപ രാജ്യത്ത് നിക്ഷേപിക്കാൻ ധാരണയായി. ചർച്ചയിൽ ഇരു നേതാക്കളും തമ്മിൽ നിരവധി വിഷയങ്ങൾ ചർച്ച ചെയ്യുകയും ആറ് കരാറുകളിൽ ഒപ്പുവെക്കുകയും ചെയ്തു. ഉഭയകക്ഷി, പ്രാദേശിക, ആഗോള വിഷയങ്ങളും ഈ കാലയളവിൽ ചർച്ച ചെയ്യപ്പെട്ടു. ഇരു രാജ്യങ്ങളിലും ശുദ്ധ ഊർജം സംബന്ധിച്ച ഒരു പങ്കാളിത്തവും ആരംഭിച്ചു. ഇതിന് കീഴിൽ ഇലക്ട്രിക് വാഹന ബാറ്ററികളുടെയും ശുദ്ധ ഇന്ധനത്തിന്റെയും മേഖലയിൽ ജപ്പാൻ ഇന്ത്യയ്ക്ക് സഹകരണം നൽകും. ഇന്ത്യ-ജപ്പാൻ പങ്കാളിത്തം അഭൂതപൂർവമായ പുരോഗതി കൈവരിക്കുകയാണെന്ന് ജപ്പാൻ പ്രധാനമന്ത്രിയുമായുള്ള ഉച്ചകോടിക്ക് ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ലോകം കൊവിഡിന്റെ ദൂഷ്യഫലങ്ങളുമായി പിടിമുറുക്കുന്ന സമയത്താണ് ഈ പുരോഗതി ഉണ്ടായത്. വീണ്ടെടുക്കലിന്…

മലപ്പുറത്ത് ഫുട്‌ബോള്‍ മത്സരത്തിനിടെ ഗാലറി തകര്‍ന്നുവീണു; അമ്പതോളം പേര്‍ക്ക് പരിക്ക്; മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍

മലപ്പുറം: വണ്ടൂര്‍ പൂങ്ങോട് സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിനിടെ താല്‍ക്കാലിക ഗാലറി തകര്‍ന്നുവീണ് അമ്പതോളം പേര്‍ക്ക് പരിക്ക്. ഇതില്‍ മൂന്ന് പേരുടെ നില് ഗുരുതരമാണ്. ഇവരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂങ്ങോട് പ്രാദശിക സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെയായിരുന്നു അപകടം. മുളകൊണ്ട് നിര്‍മിച്ച താല്‍ക്കാലിക സ്റ്റേഡിയം തകര്‍ന്നു വീഴുകയായിരുന്നു. ഫൈനല്‍ മത്സരം കാണാന്‍ മൂവായിരത്തിലേറെ ആളുകളാണ് മൈതാനത്തേക്ക് എത്തിയത്. അനുവദനീയമായതിലും അധികം ആളുകള്‍ സ്റ്റേഡയത്തില്‍ പ്രവേശിച്ചതാണ് ഗാലറി തകര്‍ന്നു വീഴാന്‍ ഇടയാക്കിയത്.  

സിപിഎംപാര്‍ട്ടി കോണ്‍ഗ്രസ്: സെമിനാറില്‍ പങ്കെടുക്കുമെന്ന് ശശി തരൂര്‍

തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നതിനെ വിലക്കിയ കെപിസിസി നേതൃത്വത്തെ തള്ളി ശശി തരൂര്‍ എം.പി. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമെന്ന് ് ശശി തരൂര്‍ വ്യക്തമാക്കി. കണ്ണൂരില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്നതില്‍നിന്ന് ആരും വിലക്കിയിട്ടില്ലെന്ന് തരൂര്‍ പറഞ്ഞു. സെമിനാറില്‍ പങ്കെടുക്കരുതെന്ന കെപിസിസി നിര്‍ദേശം ലഭിച്ചിട്ടില്ല. നിര്‍ദേശം കിട്ടിയാല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും തരൂര്‍ പറഞ്ഞു. ജനാധിപത്യത്തില്‍ വിരുദ്ധ ചേരികളിലുള്ളവര്‍ ചര്‍ച്ചകളിലേര്‍പ്പെടണം. പാര്‍ട്ടി കോണ്‍ഗ്രസ് ദേശീയ സമ്മേളനമാണ്. അതില്‍ ചിന്തകള്‍ പങ്കുവയ്ക്കുന്നതില്‍ തെറ്റില്ല. ദേശീയ തലത്തിലെ പരിപാടിയായതിനാലാണ് പങ്കെടുക്കാമെന്നേറ്റതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. ശശി തരൂര്‍, കെ.വി തോമസ് തുടങ്ങിയവരെയാണ് പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാരിലേക്ക് ക്ഷണിച്ചിരിക്കുന്നത്.  

കൈവശാവകാശ രേഖയ്ക്ക് കൈക്കൂലിയായി പണവും മദ്യവും; വില്ലേജ് ഓഫീസറും സ്വീപ്പറും പിടിയില്‍

കാസര്‍ഗോഡ്: കൈവശാവകാശ രേഖയ്ക്ക് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറും സ്വീപ്പറും പിടിയില്‍. നെട്ടണിഗെ വില്ലേജ് ഓഫീസര്‍ എസ്.എല്‍ സോണി, സ്വീപ്പര്‍ഡ ശിവപ്രസാദ് എന്നിവരാണ് പിടിയിലായത്. പണവും മദ്യവുമാണ് കൈക്കൂലിയായി വാങ്ങിയത്. കൈക്കൂലിവാങ്ങുന്നതിനിടെ വിജിലന്‍യസ് പിടികൂടുകയായിരുന്നു.

കേരളത്തില്‍ 719 പേര്‍ക്ക് കോവിഡ്; 5 മരണങ്ങള്‍; ആകെ മരണം 67,315 ആയി

കേരളത്തില്‍ 719 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 152, തിരുവനന്തപുരം 135, കോട്ടയം 76, കോഴിക്കോട് 62, കൊല്ലം 57, പത്തനംതിട്ട 46, ഇടുക്കി 38, തൃശൂര്‍ 34, ആലപ്പുഴ 28, കണ്ണൂര്‍ 28, മലപ്പുറം 22, പാലക്കാട് 20, വയനാട് 15, കാസര്‍ഗോഡ് 6 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,250 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 19,627 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 18,929 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 698 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 98 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 6148 കോവിഡ് കേസുകളില്‍, 10.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍…

തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പായി ഡോ. തോമസ് ജെ. നെറ്റോ അഭിഷിക്തനായി

തിരുവനന്തപുരം: തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പായി ഡോ. തോമസ് ജെ. നെറ്റോ അഭിഷിക്തനായി. ആര്‍ച്ച്ബിഷപ് ഡോ.എം. സൂസ പാക്യത്തിന്റെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍. വെട്ടുകാട് പള്ളിക്കു സമീപമുള്ള ചെറുവെട്ടുകാട് സെന്റ് സെബാസ്റ്റ്യന്‍ ഗ്രൗണ്ടില്‍ വിശ്വാസസമൂഹത്തെ സാക്ഷിനിര്‍ത്തിയായിരുന്നു ഡോ. തോമസ് ജെ. നെറ്റോ ലത്തീന്‍ അതിരൂപതയുടെ അധ്യക്ഷപദമേറ്റത്. ആര്‍ച്ച്ബിഷപ് ഡോ.എം. സൂസ പാക്യം ഡോ. തോമസ് ജെ. നെറ്റോയ്ക്ക് സ്ഥാനചിഹ്നങ്ങള്‍ ധരിപ്പിച്ചു. മാര്‍പാപ്പയുടെ ഇന്ത്യന്‍ പ്രതിനിധി ആര്‍ച്ച് ബിഷപ് ലിയോബോള്‍ഡ് ജിറേലി ചടങ്ങില്‍ സംബന്ധിച്ചു. മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സുവിശേഷ പ്രഘോഷണം നടത്തി. ചടങ്ങില്‍ ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സന്റ് സാമുവല്‍, കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, കൊച്ചി…

സില്‍വര്‍ ലൈന്‍: വെടിവയ്പുണ്ടാക്കി നന്ദിഗ്രാം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ് ശ്രമമെന്ന് കോടിയേരി

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍വെടിവയ്പുണ്ടാക്കി കേരളത്തില്‍ നന്ദിഗ്രാം സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് േകാടിയേരി കുറ്റപ്പെടുത്തി.. പോലീസിനെ അങ്ങോട്ട് ആക്രമിച്ചില്ലെങ്കില്‍ ഒരു പ്രശ്‌നവുമില്ല. വഴങ്ങാതിരിക്കുമ്പോള്‍ പോലീസ് എന്ത് ചെയ്യും. വെടിവയ്പുണ്ടാക്കി നന്ദിഗ്രാം സൃഷ്ടിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. സമരങ്ങള്‍ തടയാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ വികസന പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. തടസം പറഞ്ഞ് മാറിനില്‍ക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. സ്ത്രീകളെ അറസ്റ്റ് ചെയ്യുന്നത് പുതിയ സംഭവമല്ലെന്നും കോടിയേരി പറഞ്ഞു.  

ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ഗോരഖ്പൂരിലെത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി

ഗോരഖ്പൂരിലെത്തിയ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സർസംഘചാലക് മോഹൻ ഭഗവതുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാധവ്ധാമിൽ കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി യോഗിയുമായുള്ള കൂടിക്കാഴ്ച ഏകദേശം 30 മിനിറ്റ് നീണ്ടു. മാർച്ച് 25 ന്, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജ്യത്തെ ഏറ്റവും വലിയ പ്രവിശ്യയുടെ രണ്ടാം ഭരണത്തിനായി സത്യപ്രതിജ്ഞ ചെയ്യും. സംഘ് മേധാവിയുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ച വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ശനിയാഴ്ച വൈകീട്ട് നാലോടെയാണ് ആര്‍‌എസ്‌എസ് തലവൻ മാധവ ഭവനിലെത്തിയത്. 30 മിനിറ്റോളം അദ്ദേഹം സംഘത്തലവനുമായി സംസാരിച്ചു. ഹോളിയുടെ ശുഭകരമായ ഉത്സവത്തിൽ അദ്ദേഹം സംഘ മേധാവിക്ക് ആശംസകൾ നേർന്നു. സംസ്ഥാനത്ത് ബിജെപി നേടിയ വൻ വിജയത്തിന് അദ്ദേഹം നന്ദി രേഖപ്പെടുത്തി. യോഗി ആദിത്യനാഥ് 7.40ന് മാധവ് ഭവനിൽ നിന്ന് ഗോരഖ്നാഥ് ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. സംഘ് മേധാവി ചൊവ്വാഴ്ച ഗോരഖ്പൂരിൽ നിന്ന് പുറപ്പെടും. മാർച്ച് 20, 21 തീയതികളിൽ മോഹൻ ഭാഗവത്…

കൊല്ലം പ്രവാസി അസോസിയേഷൻ – ഗുദേബിയ ഏരിയ സമ്മേളനം

ബഹ്റൈന്‍: കൊല്ലം പ്രവാസി അസ്സോസിയേഷൻ ഗുദേബിയ ഏരിയ സമ്മേളനം ജുഫൈർ അൽ സഫിർ ടവട്ടിൽവച്ച് നടന്നു. ഏരിയാ പ്രസിഡന്റ് ചാൾസ് ഇട്ടി അദ്ധ്യക്ഷത വഹിച്ച പ്രതിനിധി സമ്മേളനം ഏരിയ കോഓര്‍ഡിനേറ്റർ നാരായണൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ബോജി രാജൻ ഏരിയാ റിപ്പോർട്ടും ഏരിയാ ട്രഷറർ ഷിനു താജുദ്ധീൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. റിപ്പോർട്ടിന്മേലുള്ള ചർച്ചകൾക്ക് ഏരിയാ കോഓർഡിനേറ്റർ നാരായണൻ നേതൃത്വം നൽകി. ഏരിയാ കോർഡിനേറ്റർ നാരായണൻ വരണാധികാരിയായി 2022 – 2024 ലേക്കുള്ള ഏരിയാ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് നടന്നു. കൊല്ലം പ്രവാസി അസോസിയേഷൻ വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി തെരഞ്ഞെടുപ്പ് വിശദീകരണം നടത്തി. ഏരിയ പ്രസിഡന്റായി തോമസ് ബേബികുട്ടി , വൈസ് പ്രസിഡന്റായി വിനീത് അലക്സാണ്ടർ, സെക്രട്ടറിയായി ബോജി രാജൻ, ജോയിൻ സെക്രട്ടറിയായി ഫയാസ് ഫസലുദ്ധീൻ, ട്രഷററായി മൊഹമ്മദ് ഷഹനാസ് ഷാജഹാൻ എന്നിവരെ തെരഞ്ഞെടുത്തു. ഷിനു…

സിപിഐ രാജ്യസഭാ സീറ്റ് നേടിയത് വിലപേശലിലൂടെ: ശ്രേയാംസ്‌കുമാര്‍; മറുപടി പറയാനില്ലെന്ന് കാനം

കോഴിക്കോട്: വിലപേശലിന്റെ ഭാഗമായാണ് സിപിഐയ്ക്ക് രാജ്യസഭാ സീറ്റ് ലഭിച്ചതെന്ന് എല്‍ജെഡി സംസ്ഥാന പ്രസിഡന്റ് എംവി ശ്രേയാംസ്‌കുമാര്‍. പാര്‍ട്ടിക്ക് സീറ്റ് നിഷേധിച്ചതില്‍ മുന്നണിയില്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു സില്‍വര്‍ലൈന്‍ ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ സിപിഐയുടെ നിലപാട് കൗതുകത്തോടെയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. മദ്യനയം, ലോകായുക്ത നിയമഭേദഗതി എന്നിവയിലും സിപിഐയുടെ നിലപാട് അറിയാന്‍ കാത്തിരിക്കുന്നുവെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു. അതേസമയം ശ്രേയാംസ് കുമാറിന്റെ പരാമര്‍ശങ്ങളോടു പ്രതികരിക്കാനില്ലെന്ന് സിപിഐ സംസ്ഥന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. എല്‍ഡിഎഫില്‍ ഉണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിക്കു രാജ്യസഭാ സീറ്റ് ലഭിച്ചതെന്നും കാനം പറഞ്ഞു.