Project Management Regional Conference2022 held in Kerala

Project Management Institute South Asia holds the 8th edition of the flagship event in collaboration with PMI Kerala Chapter Thiruvananthapuram: The 8th Project Management Regional Conference was hosted in Thiruvananthapuram, by the Kerala chapter of Project Management Institute, the world’s leading for-purpose professional membership association for the project management profession. The theme of this year’s conference was ‘Beyond the finish line- Towards sustainability’, with Dr. Kiran Bedi, the first women IPS officer in India gracing the occasion and the keynote addresses from Jennifer Tharp, Chair, PMI Board of Directors. The…

Northern NJ Community Foundation Awards Grant to CancerCare for Healing Hearts Family Bereavement Camp

(Hackensack, New Jersey; May 23, 2022) — The Northern New Jersey Community Foundation’s (NNJCF) The DeAnna Stark Pasciuto Memorial Fund continued its support of organizations providing services to help children dealing with the loss of a loved one from cancer.  The NNJCF awarded a grant of $3,000 to CancerCare of Paramus to be used for the Healing Hearts Family Bereavement Camp in Mount Pocono, Pennsylvania. Based in Hackensack, New Jersey, the NNJCF, a not-for-profit foundation, focuses its work on the arts, civic engagement, education, the environment, philanthropy, and public health. …

UST named ‘Title Winner’ in 2022 Avtar DivERG Awards; wins two laurels

Kochi: UST, a leading digital transformation solutions company, has been named ‘Title Winner’ at the Avtar DivERG Awards for women-led Employee Resource Groups. The awards were presented to the company at the SEGUE Sessions, a flagship conference organized by India’s first diversity advocate and workplace inclusion group, Avtar. Avtar is renowned for its extensive work in Diversity, Equity, and Inclusion (DEI) and, more specifically, women’s workforce participation. The SEGUE Sessions featured success stories of women’s leaders and organizations fostering gender diversity. UST Bengaluru’s NowU (Network of Women USsocciates) team, led…

തെലങ്കാനയില്‍ ലുലു ഗ്രൂപ്പിന്റെ 500 കോടി രൂപയുടെ ഭക്ഷ്യ സംസ്ക്കരണ കേന്ദ്രം

ഹൈദരാബാദ്: ഐടി, വ്യവസായ മന്ത്രി കെടി രാമറാവു (കെടിആർ) തിങ്കളാഴ്ച ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ (ഡബ്ല്യുഇഎഫ്) യോഗത്തില്‍ പങ്കെടുത്ത ആദ്യ ദിവസം തന്നെ തെലങ്കാനയിലേക്ക് 600 കോടി രൂപയുടെ നിക്ഷേപം ലഭിച്ചു. ഭക്ഷ്യ സംസ്‌കരണ മേഖലയിൽ 500 കോടി രൂപയുടെ നിക്ഷേപം ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചപ്പോൾ, അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഹൈദരാബാദിൽ 100 ​​കോടി രൂപയുടെ നിക്ഷേപം സ്‌പെയിനിലെ കീമോ ഫാർമയും പ്രഖ്യാപിച്ചു. അതേസമയം, സൂറിച്ച് ആസ്ഥാനമായുള്ള സ്വിസ് റീ ഗ്ലോബൽ ബിസിനസ് സൊല്യൂഷൻസ് (ജിബിഎസ്) ഓഗസ്റ്റിൽ ഹൈദരാബാദിൽ ശാഖ തുറക്കുമെന്ന് അറിയിച്ചു. അതിവേഗം വളരുന്ന ഇ-കൊമേഴ്‌സ് കമ്പനിയായ മീഷോയും ഹൈദരാബാദിൽ അതിന്റെ സൗകര്യം സ്ഥാപിക്കാൻ സമ്മതിച്ചു. Lulu Group confirmed its investment of Rs. 500 Cr in Telangana. The announcement was made during a meeting of…

റബര്‍ സബ്‌സിഡിയുടെ മറവില്‍ കര്‍ഷക പെന്‍ഷന്‍ റദ്ദ് ചെയ്യുന്ന വിവാദ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കണം : ഇന്‍ഫാം

കോട്ടയം: സാമൂഹ്യ സുരക്ഷാ പെന്‍ഷന്റെ ഭാഗമായി കര്‍ഷകര്‍ക്കു നല്‍കുന്ന 1600 രൂപ കര്‍ഷക പെന്‍ഷന്‍ റബര്‍ സബ്‌സിഡിയുടെ മറവില്‍ റദ്ദ് ചെയ്യുന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് ഇന്‍ഫാം ദേശിയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ധനകാര്യവകുപ്പും പഞ്ചായത്ത് ഡയറക്ടറും ഇറക്കിയിരിക്കുന്ന ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്ക് നോട്ടീസ് അയച്ചുകൊണ്ടിരിക്കുന്നത് അവസാനിപ്പിക്കണം. റബര്‍ സബ്‌സിഡി റബര്‍ വിലത്തകര്‍ച്ചയില്‍ കര്‍ഷകനെ സഹായിക്കാനുള്ള ഒരു താല്‍ക്കാലിക സംവിധാനം മാത്രമാണ്. കാലങ്ങളായി ഈ സബ്‌സിഡി കര്‍ഷകര്‍ക്ക് ലഭിക്കുന്നുമില്ല. സബ്‌സിഡിയും കര്‍ഷകപെന്‍ഷനും തമ്മില്‍ ബന്ധിപ്പിക്കുന്നതും ശരിയായ നടപടിയല്ല. ഇന്ദിരാഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍, വിധവകള്‍ക്കും വിവാഹമോചിതര്‍ക്കുമുള്ള അഗതി പെന്‍ഷന്‍, അംഗപരിമിതര്‍, അംഗവൈകല്യം സംഭവിച്ചവര്‍, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, എന്നിവര്‍ക്കുള്ള അംഗപരിമിത പെന്‍ഷന്‍, 50 വയസിനുമുകളില്‍ പ്രായമുള്ള അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍, കര്‍ഷക പെന്‍ഷന്‍, സാധുക്കളായ വിധവകളുടെ പെണ്‍മക്കള്‍ക്കുള്ള വിവാഹ ധനസഹായം…

പ്രോജക്ട് മാനേജ്‌മെന്റ് റീജിയണൽ കോൺഫറൻസ് 2022 കേരളത്തിൽ സംഘടിപ്പിച്ചു

പ്രോജക്ട് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ എട്ടാമത് പ്രോജക്ട് മാനേജ്‌മെന്റ് റീജിയണൽ കോൺഫറൻസ് പി എം ഐ കേരള ചാപ്റ്ററിന്റെ സഹകരണത്തോടെ തിരുവനന്തപുരത്ത് നടന്നു. തിരുവനന്തപുരം: പ്രോജക്ട് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (പി എം ഐ) എട്ടാമത് പ്രോജക്ട് മാനേജ്‌മെന്റ് റീജിയണൽ കോൺഫറൻസ് തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. പി എം ഐ കേരള ചാപ്റ്ററിന്റെ സഹകരണത്തോടെ നടന്ന കോൺഫറൻസ് ‘ഫിനിഷിംഗ് ലൈനിനപ്പുറം – സുസ്ഥിരതയിലേക്ക്’ എന്ന വിഷയത്തെ അധികരിച്ചായിരുന്നു. ഇന്ത്യയിലെ ആദ്യ വനിതാ ഐപിഎസ് ഓഫീസറായ ഡോ. കിരൺ ബേദി, പിഎംഐ ഡയറക്ടർ ബോർഡ് ചെയർ ജെന്നിഫർ ഥാർപ്പ് തുടങ്ങി വിശിഷ്ട വ്യക്തിത്വങ്ങളുടെ പ്രഭാഷണങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു പി എം ഐ റീജിയണൽ കോൺഫറൻസ്. ദക്ഷിണേഷ്യയിൽ നിന്നുള്ള 350-ഓളം പ്രോജക്ട് പ്രഫഷണലുകൾ പങ്കെടുത്തു. ഐ എസ് ആർ ഒ ഡയറക്ടറും എച്ച്.എസ്.എഫ്.സി ശാസ്ത്രജ്ഞനുമായ ഉമാമഹേശ്വരൻ ആർ, ഇ.വൈ. ഗ്ലോബൽ ഡെലിവറി സർവീസസ് ഗ്ലോബൽ…

2022 ലെ അവതാർ ഡൈവർജ് പുരസ്‌കാരങ്ങൾ നേടി ‘ടൈറ്റിൽ വിന്നർ’ ആയി യു‌എസ്‌ ടി

വനിതാ ജീവനക്കാരുടെ നേതൃത്വത്തിലുള്ള എംപ്ലോയി റിസോഴ്സ് ഗ്രൂപ്പുകൾക്കായുള്ള പുരസ്‌കാരങ്ങൾ യു എസ് ടി നേടി കൊച്ചി: വനിതാ ജീവനക്കാരുടെ നേതൃത്വത്തിലുള്ള എംപ്ലോയി റിസോഴ്സ് ഗ്രൂപ്പുകൾക്കായുള്ള 2022 ലെ അവതാർ ഡൈവർജ് അവാർഡുകൾ നേടി ടൈറ്റിൽ വിന്നർ ആയി പ്രമുഖ ഡിജിറ്റൽ ട്രൻസ്ഫോർമേഷൻ സൊലൂഷൻസ് കമ്പനിയായ യു എസ് ടി. ഇന്ത്യയിൽ വൈവിധ്യങ്ങളുടെ ആദ്യ വക്താവും അതിന്റെ അടിസ്ഥാനത്തിൽ വിവിധ തൊഴിലിടങ്ങൾക്ക് അംഗീകാരം നൽകിവരുന്ന ആദ്യത്തെ ഗ്രൂപ്പുമാണ് അവതാർ. തൊഴിലിടങ്ങളിലെ വൈവിധ്യങ്ങൾ, നീതി, അംഗീകാരം എന്നിവയുടെ വിപുലമായ പ്രവർത്തനങ്ങളും, തൊഴിൽ മേഖലയിലെ സ്ത്രീകളുടെ അകമഴിഞ്ഞ പങ്കാളിത്തത്തിനും അവതാർ ഊന്നൽ നൽകുന്നു. അവതാർ സംഘടിപ്പിച്ച സേഗ്യു സെഷനിലാണ് അവാർഡുകൾ നൽകിയത്. ലിംഗ വൈവിധ്യം പ്രോത്സാഹിപ്പിക്കുന്നതിൽ പ്രഗൽഭരായ വനിതാ നേതാക്കളുടെയും സംഘടനകളുടെയും വിജയഗാഥകളും സേഗ്യു സെഷനിൽ അവതരിപ്പിച്ചു. യു.എസ്.ടി ബംഗളൂരു കേന്ദ്രത്തിലെ നൗയു (നെറ്റ്‌വർക്ക് ഓഫ് വിമൺ അസോസിയേറ്റ്‌സ്) ടീമാണ് അവാർഡ്…

പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് കെട്ടിട നിർമാണത്തിന് ഉപയോഗിക്കാവുന്ന കട്ടകൾ; സ്വച്ഛ് ടെക്നോളജി ചലഞ്ചിൽ അമൃത ടീമിന് ഒന്നാം സ്ഥാനം

കൊല്ലം: സംസ്ഥാന ശുചിത്വ മിഷൻ സംഘടിപ്പിച്ച ‘ സ്വച്ഛ് ടെക്നോളജി ചലഞ്ച് ‘ മത്സരത്തിൽ അമൃത വിശ്വവിദ്യാപീഠം ടീമിന് ഒന്നാം സ്ഥാനം. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗിച്ച് കെട്ടിടനിർമ്മാണത്തിനുള്ള കട്ടകൾ നിർമിക്കുന്ന പദ്ധതിയാണ് അമൃതയെ ഒന്നാം സ്ഥാനത്തിന് അർഹമാക്കിയത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദനിൽ നിന്ന് അമൃത സ്‌കൂൾ ഓഫ് എഞ്ചിനീയറിംഗിലെ സിവിൽ എഞ്ചിനീയറിംഗ് വിഭാഗം ചെയർപേഴ്സൺ ഡോ. മിനി കെ. മാധവ് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇതിനുള്ള പ്രവർത്തനങ്ങൾ നടത്തുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. അമൃത സ്‌കൂൾ ഓഫ് എഞ്ചിനീയറിങിലെ പ്രൊഫസർമാരായ ഡോ.മിനി കെ മാധവ്, ഡോ. കെ. ജയനാരായണൻ, അമൃതയിലെ ഗവേഷകനായ ഹരീഷ് മോഹൻ എന്നിവരടങ്ങുന്ന സംഘമാണ് പ്ലാസ്റ്റിക് പുനരുപയോഗിച്ചുള്ള ഇത്തരമൊരു…

ഫ്ലൈയിംഗ് അക്കാദമിയില്‍ ലൈംഗിക പീഡനം; മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്ന് വനിതാ ട്രെയ്നി

തിരുവനന്തപുരം: രാജീവ് ഗാന്ധി ഫ്‌ളൈയിംഗ് അക്കാദമിയിലെ പരിശീലകനില്‍ നിന്ന് താന്‍ നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് വനിതാ പൈലറ്റ് ട്രെയ്നി. സ്ത്രീസുരക്ഷയെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പോലും അനുകൂല സമീപനമോ പരിഗണനയോ ലഭിച്ചില്ലെന്ന് അവര്‍ പറഞ്ഞു. ഫ്ലയിംഗ് അക്കാദമിയിൽ നിന്നുള്ള അപമാനത്തെ തുടർന്നാണ് താൻ അക്കാദമി വിട്ടതെന്ന് പൈലറ്റ് ട്രെയിനി മാധ്യമങ്ങളോട് പറഞ്ഞു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ സംബന്ധിച്ച പരാതികളിൽ മുഖ്യമന്ത്രിയുടെ ഓഫീസ് പോലും അനുഭാവപൂർവമായ നടപടി സ്വീകരിക്കുന്നില്ല എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. എൻട്രൻസ് പരീക്ഷയിൽ രണ്ടാം റാങ്ക് ലഭിച്ച് പൈലറ്റാകുമെന്ന് സ്വപ്നം കണ്ട പെണ്‍കുട്ടി ഇപ്പോൾ പഠനം മുടങ്ങുമെന്ന വ്യഥയിലാണെന്ന് പറയുന്നു. വിമാനം പറത്തുമ്പോഴും പരിശീലകനായ ടി.കെ. രാജേന്ദ്രൻ ലൈംഗിക അതിക്രമം നടത്തിയെന്നായിരുന്നു പരാതി. ഇത് സംബന്ധിച്ച് വലിയതുറ പൊലീസിനും മുഖ്യമന്ത്രിയുടെ ഓഫീസിന്നും പരാതി നൽകിയിട്ട് നടപടിയുണ്ടാകാത്തതിലാണ്…

എംഎം മണി തങ്ങളുടെ സമുദായത്തെ അടച്ചാക്ഷേപിക്കുന്നു എന്ന് പാര്‍ട്ടിയിലെ മുതുവാന്‍ സമുദായക്കാരുടെ പരാതി

ഇടുക്കി: മുൻ മന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ എം.എം മണിക്കെതിരെ പാർട്ടിയിലെ മുതുവാൻ സമുദായാംഗങ്ങൾ പരാതി നൽകി. എം.എം മണി മുതുവാൻ സമൂഹത്തെ അടച്ചാക്ഷേപിച്ച് സംസാരിക്കുന്നു എന്നാണ് അവരുടെ പരാതിയില്‍ പറയുന്നത്. മുതുവാൻ സമുദായത്തിൻ്റെ ആവശ്യങ്ങൾ നടപ്പാക്കാൻ സർക്കാരിന് സാധിച്ചില്ലെന്നും പരാതിയിൽ ഉന്നയിക്കുന്നു. പ്രതിഷേധ സൂചകമായി ആദിവാസി ക്ഷേമ സമിതിയുടെ സംസ്ഥാന സമ്മേളം ബഹിഷ്ക്കരിക്കുമെന്നും കാണിച്ച് മുതുവാൻ സമുദായത്തിൽപ്പെട്ട പ്രവർത്തകർ പാർട്ടി നേതൃത്വത്തിന് കത്ത് നൽകിയിട്ടുണ്ട്. ആദിവാസി ക്ഷേമസമിതി അംഗങ്ങളായ പാർട്ടി മെംബർമാർ ഒപ്പിട്ട് പരാതി ശാന്തൻപാറ ഏരിയ കമ്മിറ്റിക്കാണ് കൈമാറിയത്.