വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മുതിർന്ന പൗരന്മാർക്ക് പ്രവേശന ഫീസ് പകുതിയാക്കി

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മുതിർന്ന പൗരന്മാർക്ക് 50 ശതമാനം ഫീസിളവ് നൽകാൻ തീരുമാനിച്ചതായി ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്ന മുതിർന്ന പൗരന്മാർക്ക് ഇത് വലിയ ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു. മുതിർന്ന പൗരന്മാരും അവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനകളും ഉൾപ്പെടെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മുതിർന്ന പൗരന്മാർക്ക് ഇളവ് അനുവദിക്കണമെന്ന് നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നിയമസഭയുടെ കീഴിലുള്ള മുതിർന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതിക്ക് മുമ്പാകെ കോഴിക്കോട് ഹ്യൂമൻ റൈറ്റ്‌സ് ഫോറം നൽകിയ നിവേദനത്തിലും ഈ ആവശ്യമുയർന്നിരുന്നു. ടൂറിസം വകുപ്പ് ഇക്കാര്യം പരിശോധിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. നിയമസഭാ സമിതിക്ക് മുമ്പാകെ റിപ്പോർട്ടും സമർപ്പിച്ചു. വിശദമായ പരിശോധനകൾക്ക് ശേഷം 50 ശതമാനം ഫീസിളവ് നൽകാൻ ടൂറിസം വകുപ്പ് തീരുമാനിച്ചു.

നുണകള്‍ പ്രചരിപ്പിച്ച് സർക്കാരിന്റെ ഇച്ഛാശക്തിയെ ആര്‍ക്കും തകർക്കാനാകില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസിലെ പ്രതികളുമായി ചിലർ പഴയ കാര്യങ്ങൾ കുത്തിപ്പൊക്കുകയാണെന്നും മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ ആരോപിച്ചു. സ്വപ്ന സുരേഷിന്റെ പേര് പരാമർശിക്കാതെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ജനക്ഷേമം ലക്ഷ്യമിട്ട് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സർക്കാരിനെ അപകീർത്തിപ്പെടുത്തുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം. എന്നാൽ, നുണകൾ പ്രചരിപ്പിച്ച് സർക്കാരിന്റെ ഇച്ഛാശക്തി തകർക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതും ഏറ്റെടുക്കുന്നതും ഗൂഢപദ്ധതിയുടെ ഭാഗമായാണ്. അടിസ്ഥാനരഹിതമായ പ്രചരണങ്ങള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞ് തള്ളിക്കളയും. ഈ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ സങ്കുചിത രാഷ്ട്രീയ താത്പര്യമാണെന്നും പിണറായി വിജയന്‍ ആരോപിക്കുന്നു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര വെളിപ്പെടുത്തലാണ് സ്വപ്‌ന സുരേഷ് നടത്തിയത്. 2016ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്തായിരുന്നപ്പോള്‍ ബാഗേജ് ക്ലിയറന്‍സിന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ തന്നെ വിളിച്ചെന്നും മുഖ്യമന്ത്രിയുടെ വീട്ടിലേക്ക്…

തൃശൂരിൽ വൻ മയക്കുമരുന്ന് വേട്ട; ഒരു കോടി വിലമതിക്കുന്ന ഹാഷിഷ് ഓയിൽ പിടികൂടി

തൃശൂർ: ഒരു കോടിയിലധികം വിലമതിക്കുന്ന ഒരു കിലോ ഹാഷിഷ് ഓയിലുമായി ആറ് പേരെ തൃശൂർ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശിൽ നിന്ന് കൊണ്ടുവന്ന ഹാഷിഷ് ഓയിൽ തൃശൂർ സിറ്റി പോലീസിന്റെ ലഹരി വിരുദ്ധ വിഭാഗവും ഈസ്റ്റ് പോലീസും ചേർന്ന് റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നാണ് പിടികൂടിയത്. മലപ്പുറം പാവിട്ടപ്പുറം ഇല്ലിക്കൽ വീട്ടിൽ മുഹമ്മദ് ഷഫീക്ക് (21), ചിറമനേങ്ങാട് താഴത്തേല വളപ്പിൽ മഹേഷ് (20), കുന്നംകുളം അഞ്ഞൂർ മുട്ടിൽ വീട്ടിൽ ശരത്ത് (23), അഞ്ഞൂർ തൊഴിയൂർ വീട്ടിൽ ജിതിൻ (21), തിരുവനന്തപുരം കിളിമാനൂർ കാട്ടൂർവിള കൊടുവയനൂർ ഡയാനാഭവൻ ആദർശ് (21), കൊല്ലം നിലമേൽ പുത്തൻവീട് വരാഗ് (20) എന്നിവരെയാണ് ഇന്ന് പുലർച്ചെ മൂന്നിന് തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് പിടികൂടിയത്.  

സിഡിഎസ് നിയമന ചട്ടങ്ങളിൽ പ്രതിരോധ മന്ത്രാലയം ഭേദഗതി വരുത്തി

ന്യൂഡൽഹി : ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) നിയമനം സംബന്ധിച്ച ചട്ടങ്ങൾ ഭേദഗതി ചെയ്ത് പ്രതിരോധ മന്ത്രാലയം ചൊവ്വാഴ്ച ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. വിജ്ഞാപനമനുസരിച്ച്, ലഫ്റ്റനന്റ് ജനറൽ തത്തുല്യമോ ജനറൽ തത്തുല്യമോ ആയി സേവനമനുഷ്ഠിക്കുന്ന ഓഫീസർമാർ അല്ലെങ്കിൽ ലഫ്റ്റനന്റ് ജനറൽ അല്ലെങ്കിൽ ജനറൽ റാങ്കിൽ വിരമിച്ച, എന്നാൽ തീയതിയിൽ 62 വയസ്സ് തികയാത്ത ഉദ്യോഗസ്ഥർക്കായി കേന്ദ്ര സർക്കാരിന് പരിഗണിക്കാം. ഡിസംബർ എട്ടിന് അന്നത്തെ സിഡിഎസ് ആയിരുന്ന ബിപിൻ റാവത്തും ഭാര്യ മധുലികയും മറ്റ് 12 പ്രതിരോധ ഉദ്യോഗസ്ഥരും തമിഴ്‌നാട്ടിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചതിനെത്തുടർന്ന് സിഡിഎസ് സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. സായുധ സേനയുടെ മൂന്ന് വിഭാഗങ്ങൾക്കും ചട്ടങ്ങളിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. എയർഫോഴ്‌സിലെ ഉദ്യോഗസ്ഥരുടെ കാര്യത്തിൽ, “എയർ മാർഷലോ എയർ ചീഫ് മാർഷലോ ആയി സേവനമനുഷ്ഠിക്കുന്ന” അല്ലെങ്കിൽ ഈ രണ്ട് റാങ്കുകളിൽ ഒന്നിൽ നിന്ന് വിരമിച്ച എല്ലാവർക്കും സിഡിഎസായി നിയമനത്തിന്…

എട്ട് പ്രൊമോഷണല്‍ ക്യാമ്പയിനുകള്‍ പ്രഖ്യാപിച്ച് യൂണിയന്‍ കോപ്

ജൂണ്‍ മാസത്തില്‍ പ്രഖ്യാപിച്ച എട്ട് പ്രൊമോഷണല്‍ ഓഫറുകളിലൂടെ എല്ലാ യൂണിയന്‍കോപ് ശാഖകളിലും 75 ശതമാനം വരെ ഡിസ്‍കൗണ്ട് ലഭിക്കും. ദുബൈ: 2022 ജൂണ്‍ മാസത്തില്‍ യൂണിയന്‍ കോപ് എട്ട് പ്രൊമോഷണല്‍ ക്യാമ്പയിനുകള്‍ പ്രഖ്യാപിക്കുമെന്ന് യൂണിയന്‍ കോപ് സീനിയര്‍ മാര്‍ക്കറ്റിങ് ആന്റ് മീഡിയ സെക്ഷന്‍ മാനേജര്‍ ശുഐബ് അല്‍ ഹമ്മാദി പറഞ്ഞു. ദുബൈ എമിറേറ്റിലെ യൂണിയന്‍ കോപിന്റെ എല്ലാ ശാഖകളിലും കൊമേഴ്‍സ്യല്‍ സെന്ററുകളിലും തെരഞ്ഞെടുക്കപ്പെട്ട 5000 ഉത്പന്നങ്ങള്‍ക്ക് 75 ശതമാനം വരെ ഡിസ്‍കൗണ്ട് ഇക്കാലയളവില്‍ ലഭിക്കും. ഉപഭോക്താക്കളെ സന്തോഷിപ്പിക്കാനും അവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനും അവര്‍ക്ക് ഉന്നത നിലവാരത്തിലുള്ള ഉത്പന്നങ്ങള്‍ മികച്ച വിലയില്‍ ലഭ്യമാക്കാനും വേണ്ടി ജൂണ്‍ മാസത്തില്‍ തുടര്‍ന്നു വരുന്ന ക്യാമ്പയിനുകളുടെ ഭാഗമാണ് ഈ ക്യാമ്പയിനും. ഒപ്പം യൂണിയന്‍ കോപിന്റെ സാമൂഹിക പ്രതിബദ്ധതിയിലൂന്നിയ പ്രവര്‍ത്തനങ്ങളുട‍െ തുടര്‍ച്ച കൂടിയാണിത്. ഉപഭോക്താക്കള്‍ക്ക് സഹായകമാവുന്നതിനായാണ് യൂണിയന്‍ കോപ് പ്രതിവാര അടിസ്ഥാനത്തിലും പ്രതിമാസ അടിസ്ഥാനത്തിലുമൊക്കെ…

പ്രവാസി ക്ഷേമ പദ്ധതി – റിസോഴ്സ് പേഴ്സണ്‍ വർക്ക്‌ഷോപ്പ്

ദോഹ: ‘പ്രവാസി ക്ഷേമ പദ്ധതികൾ -അറിയാം ‘എന്ന തലക്കെട്ടിൽ നോർക്ക, കേരള സര്‍ക്കാര്‍ പ്രവാസി ക്ഷേമ ബോർഡ് എന്നിവയുടെ വിവിധ പദ്ധതികൾ, ഐ.സി.ബി.എഫ് ഇൻഷൂറൻസ് സ്‌കീം തുടങ്ങിയവ പരിചയപ്പടുത്തുക, അംഗങ്ങളാവുന്നതിന് വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തുക, പദ്ധതികൾ ആകര്‍ഷണീയമാക്കുന്നതിനും കാര്യക്ഷമായി നടപ്പിലാക്കുന്നതിനും വേണ്ട നിർദ്ദേശങ്ങൾ നൽകുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന കാമ്പയിന്റെ ഭാഗമായി റിസോഴ്സ് പേഴ്സണ്‍ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. സാധാരണക്കാരായ പ്രവാസികൾക്ക് ക്ഷേമ, പെന്‍ഷന്‍ പദ്ധതികൾ വിശദമായി പരിചയപ്പെടുത്താനും അതില്‍ അംഗത്വം എടുക്കുന്നതിന്‌ അവരെ സഹായിക്കാനും ഖത്തറിലെ വിവിധ ഭാഗങ്ങളിലേക്ക് നൂറോളം റിസോഴ്സ് പേഴ്സണുകള്‍ക്കാണ്‌ പരിശീലനം നല്‍കിയത്. കള്‍ച്ചറല്‍ ഫോറം പ്രസിഡൻ്റ് എ.സി മുനീഷ് വര്‍ക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്തു. കൾച്ചറൽ ഫോറം നോർക്ക – പ്രവാസി ക്ഷേമ ബോർഡ് പദ്ധതികളുടെ ചുമതലയുള്ള ഉവൈസ് എറണാകുളം വർക്ക് ഷോപ്പിന് നേതൃത്വം നൽകി. ക്യാമ്പയിന്‍…

ഡൽഹി മന്ത്രി സത്യേന്ദർ ജെയിനും സഹായികൾക്കുമെതിരെ ഇഡി റെയ്ഡ്; 1.8 കിലോ സ്വർണവും 2.8 കോടി രൂപയും കണ്ടെടുത്തു

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനിന്റെ വസതിയിലും രാജ്യതലസ്ഥാനത്തെ മറ്റു സ്ഥലങ്ങളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തിങ്കളാഴ്ച പരിശോധന നടത്തി. “ഡയറക്‌ടറേറ്റ് ഓഫ് എൻഫോഴ്‌സ്‌മെന്റ് (ED) 2022 ജൂൺ 6-ന് PMLA, 2002-ന് കീഴിൽ സത്യേന്ദർ കുമാർ ജെയിൻ, പൂനം ജെയിൻ, അദ്ദേഹത്തിന്റെ കൂട്ടാളികൾ, അദ്ദേഹത്തെ നേരിട്ടോ അല്ലാതെയോ സഹായിക്കുകയോ പങ്കെടുക്കുകയോ ചെയ്ത മറ്റ് വ്യക്തികളുടെ പരിസരത്ത് ഒരു തിരച്ചിൽ നടത്തി. കള്ളപ്പണം വെളുപ്പിക്കൽ പ്രക്രിയകളായ അങ്കുഷ് ജെയിൻ, വൈഭവ് ജെയിൻ, നവീൻ ജെയിൻ, സിദ്ധാർത്ഥ് ജെയിൻ (രാം പ്രകാശ് ജ്വല്ലേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർമാർ), ജിഎസ് മത്തറൂ (പ്രൂഡൻസ് ഗ്രൂപ്പ് നടത്തുന്ന സ്കൂളുകളായ ലാലാ ഷെർ സിംഗ് ജിവൻ വിഗ്യാൻ ട്രസ്റ്റിന്റെ ചെയർമാൻ), യോഗേഷ് കുമാർ ജെയിൻ (രാം പ്രകാശ് ജ്വല്ലേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർ), അങ്കുഷ് ജെയിനിന്റെയും ലാലാ ഷെർ…

യൂണിയന്‍ കോപ് സ്റ്റോറുകളിലൂടെ ദിവസവും ഉപഭോക്താക്കളിലേക്ക് എത്തുന്നത് 4 ടണ്‍ മത്സ്യം

പ്രാദേശികവും ഇറക്കുമതി ചെയ്‍തവയുമായ 120 മുതല്‍ 150 വരെ മത്സ്യ ഇനങ്ങളാണ് സ്റ്റോറുകളിലേക്ക് എല്ലാ ദിവസവും എത്തിക്കുന്നതെന്ന് യൂണിയന്‍ കോപ് ഫ്രഷ് കാറ്റഗറി ട്രേഡ് വിഭാഗം മാനേജര്‍ യാഖൂബ് അല്‍ ബലൂഷി പറഞ്ഞു. ദുബൈ: യൂണിയന്‍ കോപിന്റെ ദുബൈയിലെ വിവിധ ശാഖകള്‍ വഴി ശരാശരി മൂന്ന് മുതല്‍ നാല് ടണ്‍ വരെ മത്സ്യവും മറ്റ് സമുദ്ര ഉത്പന്നങ്ങളുമാണ് ദിവസവും ഉപഭോക്താക്കളിലേക്ക് എത്തുന്നത്. പ്രാദേശിക മത്സ്യങ്ങളും ഇറക്കുമതി ചെയ്യുന്നവയും ഉള്‍പ്പെടെയുള്ള കണക്കാണിതെന്ന് യൂണിയന്‍ കോപ് ഫ്രഷ് കാറ്റഗറി ട്രേഡ് വിഭാഗം മാനേജര്‍ യാഖൂബ് അല്‍ ബലൂഷി വിശദമാക്കി. യൂണിയന്‍ കോപിന്റെ മത്സ്യ വിഭാഗം മികച്ച ശേഷിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും കഴിഞ്ഞ വര്‍ഷം ആരംഭിച്ച പുതിയ ശാഖകളില്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി പ്രാദേശികവും ഇറക്കുമതി ചെയ്തവയുമായ കൂടുതല്‍ മത്സ്യ ഇനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശികവും ഇറക്കുമതി ചെയ്‍തവയുമായ 120 മുതല്‍…

അനന്തപുരി ഹിന്ദു മഹാ സമ്മേളന സംഘാടകർക്കെതിരെ എസ്.ഐ.ഒ പരാതി നൽകി

തിരുവനന്തപുരം: മുസ്‌ലിം വിരുദ്ധ വംശീയ പ്രചരണം നടത്തിയ ഹിന്ദു മഹാസമ്മേളനത്തിന്റെ സംഘാടകർക്കും പ്രഭാഷകർക്കുമെതിരെ കേസെടുത്ത് നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് എസ്.ഐ.ഒ തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിൽ പരാതി നൽകി. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി അനീസ് റഹ്മാൻ ആണ് പരാതി നൽകിയത്. 2022 ഏപ്രിൽ 27 മുതൽ മെയ് 1 വരെ ആണ് തിരുവനന്തപുരം സൗത്ത് ഫോർട്ട് പ്രിയദർശിനി കാമ്പസ്സിൽ വെച്ച് ഹിന്ദു ധർമ്മ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ അനന്തപുരി ഹിന്ദു മഹാ സമ്മേളനം സംഘടിപ്പിച്ചത്. സമ്മേളനത്തിലെ വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ പി.സി ജോർജ്ജിനെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, സമ്മേളനത്തിലെ മറ്റു പല സെഷനുകളിലും സംസാരിച്ചവർ മുസ്‌ലിം വിരുദ്ധ വംശീയ പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്. ആ അർത്ഥത്തിൽ ഉള്ള സെഷനുകൾ ആണ് സംഘാടകർ ബോധപൂർവ്വം സമ്മേളനത്തിൽ ഉൾക്കൊള്ളിച്ചിരുന്നത്. സമ്മേളനം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും പോലീസിന്റെ ഭാഗത്ത് നിന്ന് നടപടി…

പ്രവാചകനെ അപകീർത്തിപ്പെടുത്തിയ പരാമർശങ്ങൾ: പാർട്ടി തീരുമാനത്തെ മാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുവെന്ന് മുൻ ബിജെപി വക്താവ് നൂപുർ ശർമ

ന്യൂഡല്‍ഹി: മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളുടെ പേരിൽ ബിജെപി സസ്‌പെൻഡ് ചെയ്ത നൂപുർ ശർമ്മ പാർട്ടി തീരുമാനത്തെ മാനിക്കുന്നുവെന്ന് പറഞ്ഞു. “ഞാൻ പ്രായോഗികമായി സംഘടനയിൽ വളർന്നു. പാർട്ടിയുടെ തീരുമാനത്തെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു.” അതേസമയം, വിവാദ മതപരമായ പരാമർശങ്ങളുടെ പേരിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട ബിജെപി നേതാവ് നൂപുർ ശർമ്മയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഓൾ ഇന്ത്യ പ്രോഗ്രസീവ് മുസ്‌ലിം വെൽഫെയർ കമ്മിറ്റി ചൊവ്വാഴ്ച താനെയിൽ പരാതി നൽകി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 153 എ, 153 ബി, 295 (എ) വകുപ്പുകൾ പ്രകാരമാണ് സമിതി അംബർനാഥ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. “പരാതിക്കാരൻ ആശങ്കാകുലനായ പൗരനും അഖിലേന്ത്യ പ്രോഗ്രസീവ് മുസ്ലീം വെൽഫെയർ കമ്മിറ്റിയുടെ മഹാരാഷ്ട്ര പ്രസിഡന്റുമാണ്. മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്ന, വിശുദ്ധ ദേവാലയത്തെക്കുറിച്ച് അങ്ങേയറ്റം പ്രകോപനപരവും വ്രണപ്പെടുത്തുന്നതും തെറ്റായതുമായ പരാമർശങ്ങൾ നടത്തുന്ന നൂപുർ ശർമ്മ എന്ന…