ജനചേതന യാത്ര വിളംബര ജാഥയ്ക്ക് ചെക്കിടിക്കാട് സെൻ്റ് മേരീസ് ഗ്രന്ഥശാല നാളെ സ്വീകരണം നല്‍കും

എടത്വ: ശാസ്ത്രവും ശാസ്ത്ര തത്വങ്ങളും വികാസം പ്രാപിച്ചിട്ടും നാട്ടിൽ വളർന്നു വരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങൾക്കുമെതിരെയും രാസലഹരി ഉപയോഗത്തിനെതിരെയും പൊതു സമൂഹത്തിൻ്റെ ശാസ്ത്രബോധവും മൂല്യവും സംരംക്ഷിച്ചു കൊണ്ട് തിന്മകൾക്കെതിരെ സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ജനചേതന യാത്ര നാളെ എടത്വയിൽ എത്തിചേരും. കുട്ടനാട് ലൈബ്രററി കൗൺസിലിൻ്റെ നേതൃത്വത്തിൽ ക്യാപ്റ്റൻ ഹരീന്ദ്രനാഥ് തായംങ്കരി, കെ.കെ ശശീധരൻ എന്നിവർ ജാഥ ക്യാപ്റ്റൻ മാരായി നടത്തുന്ന വിളംബര ജാഥയ്ക്ക് പച്ച – ചെക്കിടിക്കാട് സെൻ്റ് മേരീസ് ലൈബ്രററി ആൻ്റ് റീഡിംഗ് റൂം ഡിസംബർ 23ന് വൈകിട്ട് 4.30ന് സ്വീകരണം നല്‍കും. ലൈബ്രററി വൈസ് പ്രസിഡൻ്റ് അഡ്വ.വിനോദ് വർഗ്ഗീസിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം ഐക്യരാഷ്ട്രസഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ. ജോൺസൺ വി. ഇടിക്കുള ഉദ്ഘാടനം ചെയ്യും. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പോളി തോമസ് മുഖ്യ പ്രഭാഷണം നടത്തും. ലൈബ്രറി…

UST Recognized by PMI South Asia Awards for Contributions to Education and Community Development Across India

Prestigious award presented for comprehensive efforts to transform rural communities through education and social development  Trivandrum, December 21, 2022 – UST, a leading digital transformation solutions company, announced that it has been presented with 2022 Project Management Institute (PMI) South Asia Award for Project of the Year in the ‘Contribution to Community’ category. Judges recognized UST for its strong corporate social responsibility initiatives dedicated to improving communities and increasing well-being in the areas where it is active. Organized by PMI – one of the world’s largest not-for-profit membership associations – these prestigious awards are the highest recognition for project…

ബഫര്‍സോണ്‍ എത്ര പഞ്ചായത്തുകളിലെന്ന് സര്‍ക്കാരിനുപോലും വ്യക്തതയില്ലാത്തത് നിര്‍ഭാഗ്യകരം: അഡ്വ.വി.സി. സെബാസ്റ്റ്യന്‍

കോട്ടയം: നിര്‍ദ്ദിഷ്ട ബഫര്‍സോണ്‍ ബാധകമാകുന്ന പഞ്ചായത്തുകളുടെ എണ്ണത്തില്‍ ഓരോ തവണയും വ്യത്യസ്തമായ കണക്കുകള്‍ അവതരിപ്പിച്ച് വനംവകുപ്പ് അവ്യക്തത സൃഷ്ടിക്കുന്നുവെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിനുപോലും വ്യക്തമായ കണക്കില്ലാത്തത് നിര്‍ഭാഗ്യകരമാണെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റിയന്‍. 115 പഞ്ചായത്തുകളിലാണ് ബഫര്‍സോണ്‍ ബാധകമാകുന്നതെന്ന് വനംവകുപ്പ് മന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. പുറത്തുവിട്ട ഉപഗ്രഹസര്‍വ്വേയിലിത് 106 പഞ്ചായത്തുകളാണ്. എന്നാല്‍ മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ ഉന്നതതല സമ്മേളനത്തില്‍ സൂചിപ്പിച്ചിരിക്കുന്നത് 87 പഞ്ചായത്തുകളും. സംസ്ഥാന ഭരണസംവിധാനത്തിലെ ഉദ്യോഗസ്ഥ കെടുകാര്യസ്ഥത തുറന്നുകാട്ടുന്നതാണ് ഈ കണക്കുകള്‍. ഉപഗ്രഹസര്‍വ്വേ പുറത്തുവന്നിരിക്കുമ്പോള്‍ കാലങ്ങളായി കൈവശംവെച്ച് അനുഭവിക്കുന്നതും പതിറ്റാണ്ടുകള്‍ക്കു മുമ്പ് ധനാധാരം രജിസ്റ്റര്‍ ചെയ്ത് വിലകൊടുത്ത് വാങ്ങിയതുമായ കൈവശഭൂമി വനഭൂമിയായി സര്‍ക്കാര്‍ മാപ്പില്‍ വന്നിരിക്കുന്നത് സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തന പരാജയമാണ് സൂചിപ്പിക്കുന്നത്. ഇത് ജനങ്ങളെ സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിനിറങ്ങുവാന്‍ ഇടയാക്കും. പരിസ്ഥിതിലോലത്തിന്റെയും ബഫര്‍സോണിന്റെയും അടിസ്ഥാന യൂണിറ്റ് വില്ലേജാണ്. ഉദാഹരണമായി 123 വില്ലേജുകളാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലുള്ളത്.…

സാജു ഭാര്യയേയും മക്കളേയും കൊന്നത് തനിക്ക് നല്ല ജോലി ലഭിക്കില്ലെന്ന നിരാശ കൊണ്ടാണെന്ന്

വൈക്കം: ബ്രിട്ടനിൽ മലയാളി നഴ്‌സ് അഞ്ജുവും 2 മക്കളും കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് സാജുവിന്റെ മനോവിഷമവും പെട്ടെന്നുള്ള പ്രകോപനവുമാണെന്ന് സൂചന. അഞ്ജുവിന് കെറ്ററിംഗിലെ ആശുപത്രിയിൽ നഴ്‌സായി ജോലി ലഭിച്ചതിനെ തുടർന്ന് ആശ്രിത വിസയിലാണ് സാജു ബ്രിട്ടനിലേക്ക് പോയത്. പിന്നീട് കുട്ടികളെയും കൊണ്ടുപോയി. ബ്രിട്ടീഷ് നിയമമനുസരിച്ച് കുട്ടികളെ വീട്ടില്‍ തനിച്ചാക്കി മാതാപിതാക്കള്‍ക്ക് ജോലിക്ക് പോകാന്‍ കഴിയില്ല. കുട്ടികളെ പരിപാലിക്കാൻ മാതാപിതാക്കളിൽ ഒരാൾ വീട്ടിൽ തന്നെ കഴിയണം. അതാണ് നിയമ. ഇതോടെ തനിക്ക് ഉടൻ ജോലി ലഭിക്കില്ലെന്ന് സാജുവിന് ബോധ്യമായി. പിന്നെ സാജുവിന് മലയാളി സുഹൃത്തുക്കളൊന്നും ഉണ്ടായിരുന്നില്ലെന്ന് പറയുന്നു. മദ്യലഹരിയിലാണ് സാജു കൊല നടത്തിയതെന്നാണ് ബ്രിട്ടനിലുള്ള മലയാളികളിൽ നിന്നു ലഭിക്കുന്ന വിവരം. 15നു രാത്രിയാണ് അഞ്ജുവിനെയും മക്കളായ ജീവ, ജാൻവി എന്നിവരെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വൈക്കം കുലശേഖരമംഗലം ആറാക്കൽ അശോകന്റെ മകളാണ് കൊല്ലപ്പെട്ട അഞ്ജു. കൊല നടത്തിയെന്നു തെളിഞ്ഞാൽ…

യു എസ് ടിക്ക് വിദ്യാഭ്യാസ-സാമൂഹിക വികസന പ്രവർത്തനങ്ങൾക്കുള്ള പിഎംഐ സൗത്ത് ഏഷ്യ പുരസ്ക്കാരം

ഇന്ത്യയിലുടനീളം വിദ്യാഭ്യാസത്തിലൂടെയും സാമൂഹിക വികസനത്തിലൂടെയും ഗ്രാമീണ ജനതയ്ക്ക് മുന്നേറ്റം ഉറപ്പിക്കാനുള്ള സമഗ്ര ശ്രമങ്ങൾക്കാണ് അവാർഡ് ലഭിച്ചത് തിരുവനന്തപുരം, ഡിസംബർ 21, 2022: പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി യ്ക്ക് പ്രോജക്ട് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (പിഎംഐ) സൗത്ത് ഏഷ്യയുടെ പുരസ്ക്കാരം. സാമൂഹിക ക്ഷേമ രംഗത്തു നൽകിയ മികച്ച സംഭാവനകൾക്കുള്ള പുരസ്കാരത്തിനാണ് യു എസ് ടി തിരഞ്ഞെടുക്കപ്പെട്ടത്. കമ്പനി നടപ്പിലാക്കുന്ന സാമൂഹിക ക്ഷേമം ലക്ഷ്യമാക്കിയുള്ള ശക്തമായ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി സംരംഭങ്ങളാണ് അംഗീകാരത്തിനു കാരണമായത്. ഈ മേഖലയിലെ മികച്ച സംരംഭങ്ങളെ തിരഞ്ഞെടുക്കുവാൻ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഏക സ്ഥാപനമാണ് പി എം ഐ. ‘സസ്‌റ്റെയ്നബിൾ ഡെവലപ്മെന്റ് ഗോൾസ് 2030’ എന്ന ലക്ഷ്യവുമായി ബന്ധപ്പെടുത്തി വിവിധ സിഎസ്ആർ ക്യാമ്പയിനുകളാണ് യു എസ് ടി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയിലുടനീളമുള്ള വിവിധ സ്ഥലങ്ങളിൽ വിദ്യാഭ്യാസ-സാമൂഹിക വികസന പ്രവർത്തനങ്ങൾക്കുവേണ്ടി യു…

ക്രൈസ്തവര്‍ക്കു നേരെയുള്ള അക്രമങ്ങള്‍ രാജ്യത്ത് വ്യാപകമാകുന്നത് ആശങ്കാജനകം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

കൊച്ചി: ക്രൈസ്തവ സമൂഹത്തിനെതിരെയുള്ള അക്രമങ്ങള്‍ ഇന്ത്യയില്‍ വ്യാപകമാകുന്നത് ആശങ്കാജനകമാണെന്നും ഭരണഘടന ഉറപ്പുവരുത്തുന്ന മതവിശ്വാസ നീതി നടപ്പിലാക്കാനുള്ള ഉത്തരവാദിത്വം അധികാരത്തിലിരിക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍വ്വഹിക്കണമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ ക്രൈസ്തവര്‍ക്കുനേരെ വിദ്വേഷപരമായ മതപീഡന അക്രമങ്ങങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കുത്തനെ ഉയര്‍ന്നിരിക്കുന്നു. 2018ല്‍ 292 കേസുകളാണ് ഇന്ത്യയിലുള്ളതെങ്കില്‍ 2022 ഡിസംബറിലിത് 541 ലെത്തിയിരിക്കുന്നു. ഉത്തര്‍പ്രദേശിലും ഛത്തീസ്ഗഡിലുമാണ് ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നടന്നിരിക്കുന്നത്. ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയിലെ ഇക്കഴിഞ്ഞ ദിവസം നടന്ന അക്രമങ്ങള്‍ ഇതിന്റെ തുടര്‍ച്ചയാണ്. ചില സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവില്‍ സര്‍ക്കാരുകളുടെ പിന്തുണയോടുകൂടിയാണ് ക്രൈസ്തവര്‍ക്ക് നേരെ അക്രമങ്ങള്‍ തീവ്രവാദഗ്രൂപ്പുകള്‍ അഴിച്ചുവിടുന്നത്. ഭരണഘടന നല്‍കുന്ന ന്യൂനപക്ഷ സമൂഹങ്ങള്‍ക്കുള്ള സംരക്ഷണം ഉറപ്പാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കണമെന്നും മതവിശ്വാസത്തിന്റെ പേരില്‍ ക്രൈസ്തവര്‍ക്കുനേരെ…

വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനം: “വാരിയൻ കുന്നൻ നഗർ” നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു

മലപ്പുറം: വെൽഫെയർ പാർട്ടി മൂന്നാം സംസ്ഥാന സമ്മേളനത്തിന്റെ നഗരി നിർമ്മാണത്തിന് തുടക്കം കുറിച്ചുകൊണ്ട് കിസ്സ പാട്ട് രചയിതാവും മോയിൻകുട്ടി വൈദ്യർ സ്മാരക കമ്മിറ്റി അംഗവുമായ യോഗ്യൻ ഹംസ നഗരിയിൽ കാൽനാട്ടി. ഡിസംബർ 29- ന് നടക്കുന്ന ഒരു ലക്ഷത്തോളം പ്രതിനിധികൾ പങ്കെടുക്കുന്ന പൊതുസമ്മേളനത്തിന് ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ നടന്ന സ്വതന്ത്ര സമര പോരാട്ടത്തെ അനുസ്മരിപ്പിച്ചുകൊണ്ട് വാരിയൻ കുന്നൻ നഗർ എന്നാണ് പേര് നൽകിയിരിക്കുന്നതെന്ന് സംസ്ഥാന സമ്മേളന ജനറൽ കൺവീനർ റസാഖ് പാലേരി പറഞ്ഞു. രാജ്യത്ത് സംഘപരിവാർ രൂപപ്പെടുത്താൻ ശ്രമിക്കുന്ന വംശീയ ഉന്മൂല ശ്രമത്തിനെതിരെയുള്ള ശക്തമായ താക്കിയതായി സംസ്ഥാന സമ്മേളനം മാറുമെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയാൽ ഇ.സി ആയിശ, കൃഷ്ണൻ കുനിയിൽ, സജീദ് ഖാലിദ്, അഷ്‌റഫ്‌ കെ കെ, സാദിഖ്‌ ഉളിയിൽ, ആരിഫ് ചുണ്ടയിൽ, രജിത മഞ്ചേരി, നൗഷാദ് ചുള്ളിയൻ തുടങ്ങിയവർ പങ്കെടുത്തു. വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി മിർസാദ്…

ഡോക്ടറുടെ കുറിപ്പില്ലാതെ ആന്റിബയോട്ടിക്കുകൾ വിൽക്കരുതെന്ന് ഫാർമസികള്‍ക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: ഫിസിഷ്യൻമാരുടെ കുറിപ്പടി ഇല്ലാതെ ആൻറിബയോട്ടിക്കുകൾ വിൽക്കാൻ ഒരു ഫാർമസികൾക്കും അനുമതി നൽകില്ലെന്നും അങ്ങനെ ചെയ്താൽ ലൈസൻസ് റദ്ദാക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം തടയാൻ സർക്കാർ പുതിയ നിയമം കൊണ്ടുവരാൻ പോകുന്നു. കുറിപ്പടി ഇല്ലാതെ ഏതെങ്കിലും ഫാർമസി ആന്റിബയോട്ടിക്കുകൾ വിൽക്കുന്നതായി കണ്ടെത്തിയാൽ അവരുടെ ലൈസൻസ് റദ്ദാക്കുമെന്നും മന്ത്രിയുടെ മുന്നറിയിപ്പില്‍ പറയുന്നു. കുറിപ്പടി ഇല്ലാതെ മരുന്ന് വില്‍ക്കുന്ന വ്യാപാരികൾക്കെതിരെ നടപടിയെടുക്കാൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി അറിയിച്ചു. മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ക​ര്‍​സാ​പ്പ് (കേ​ര​ള ആ​ന്റി മൈ​ക്രോ​ബി​യ​ല്‍ റെ​സി​സ്റ്റ​ന്‍​സ് സ്ട്രാ​റ്റ​ജി​ക് ആ​ക്ഷ​ന്‍ പ്ലാ​ന്‍) വാ​ര്‍​ഷി​ക അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് ഇത് സംബന്ധിച്ച് നി​ര്‍​ദേ​ശം. കേ​ര​ള​ത്തി​ലെ ആ​ന്‍റി​ബ​യോ​ട്ടി​ക് പ്ര​തി​രോ​ധ​ത്തി​ന്‍റെ തോ​ത് അ​റി​യാ​നും അത​നു​സ​രി​ച്ച് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്തന​ങ്ങള്‍ ക്രോ​ഡീ​ക​രി​ക്കാ​നു​മാ​യി ഇ​ന്ത്യ​യി​ലാ​ദ്യ​മാ​യി ആ​ന്‍റി ബ​യോ​ഗ്രാം (എ.​എം.​ആ​ര്‍ സ​ര്‍​വെ​യ​ല​ന്‍​സ് റി​പ്പോ​ര്‍​ട്ട്) പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് പ​ല രോ​ഗാ​ണു​ക്ക​ളി​ലും ആ​ന്‍റി​ബ​യോ​ട്ടി​ക് പ്ര​തി​രോ​ധ​ത്തി​ന്‍റെ തോ​ത് കൂ​ടി​വ​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ…

ബഫർ സോൺ: ജനജീവിതത്തെയും ഉപജീവനത്തെയും ബാധിക്കുന്ന ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ബഫർ സോണിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനജീവിതത്തെയും ഉപജീവനത്തെയും ബാധിക്കുന്ന ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. ജനങ്ങളുടെ ആശങ്ക കണക്കിലെടുത്താണ് നടപടികൾ മുന്നോട്ടു പോകുന്നതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ബഫര്‍ സോണില്‍ നിന്ന് പൂർണമായും ഒഴിവാക്കണമെന്നാണ് സര്‍ക്കാരിന്റെ ശക്തമായ നിലപാടാണ്. മറിച്ചുള്ള പ്രചാരണം തള്ളിക്കളയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ജനങ്ങള്‍ ഒഴിവാകണം, കൃഷി നിര്‍ത്തണം എന്നൊക്കെ പറയുന്നത് വ്യാജ പ്രചാരണമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ജയറാം രമേശ് കേന്ദ്ര മന്ത്രിയായിരിക്കെയാണ് ബഫര്‍ സോണ്‍ പ്രഖ്യാപിച്ചത്. അന്ന് ജയറാം രമേശ് കടുത്ത നിര്‍ബന്ധ ബുദ്ധിയാണ് കാണിച്ചത്. ബഫര്‍ സോണ്‍ നടപ്പാക്കുന്നില്ലെന്ന് കേരളത്തെ ജയറാം രമേശ് കുറ്റപ്പെടുത്തി. ജനങ്ങളെ ഒരുതരത്തിലും ബാധിക്കാത്ത തരത്തില്‍ ബഫർ സോൺ നടപ്പാക്കാനാണ് എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നത്. ബഫർ സോൺ 12 കിലോമീറ്ററിൽ നിന്ന് ഒരു കിലോമീറ്ററായി…

ഇന്തോ-ഫ്രഞ്ച് പരമ്പര കൊലയാളി ചാൾസ് ശോഭരാജിനെ 19 വർഷത്തെ ജയിൽവാസത്തിന് ശേഷം മോചിപ്പിക്കാൻ നേപ്പാൾ കോടതി ഉത്തരവിട്ടു

കാഠ്മണ്ഡു: ഇൻഡോ-ഫ്രഞ്ച് സീരിയൽ കില്ലർ ചാൾസ് ശോഭരാജിനെ പ്രായം കണക്കിലെടുത്ത് മോചിപ്പിക്കാൻ നേപ്പാൾ സുപ്രീം കോടതി ഉത്തരവിട്ടു. വിട്ടയച്ച് 15 ദിവസത്തിനകം നാടുകടത്താനും കോടതി ഉത്തരവില്‍ പറയുന്നു. ഇന്ത്യൻ, വിയറ്റ്നാമീസ് മാതാപിതാക്കളുടെ ഫ്രഞ്ച് പൗരത്വമുള്ള ശോഭ്‌രാജ്, വ്യാജ പാസ്‌പോർട്ടുമായി യാത്ര ചെയ്‌തതിനും 1975-ൽ അമേരിക്കൻ വിനോദസഞ്ചാരിയായ കോണി ജോ ബോറോൻസിച് (29), കനേഡിയൻ ലോറന്റ് കാരിയർ (26) എന്നിവരെ കൊലപ്പെടുത്തിയതിനും 2003 മുതൽ കാഠ്മണ്ഡു സെൻട്രൽ ജയിലിലാണ്. 78 വയസ്സുള്ള ശോഭരാജിന് യുഎസ് പൗരനെ കൊലപ്പെടുത്തിയതിന് 20 വർഷവും വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ചതിന് ഒരു വർഷവും തടവിനും ശിക്ഷിക്കപ്പെട്ടു. കനേഡിയൻ പൗരന്റെ കൊലപാതകത്തിൽ കോടതി ഇതുവരെ ശിക്ഷ വിധിച്ചിട്ടില്ല. അതേസമയം, ശോഭരാജ് 19 വർഷം ജയിലിൽ കഴിഞ്ഞു. 1975ൽ കാഠ്മണ്ഡു, ഭക്തപൂർ ജില്ലാ കോടതികൾ രണ്ട് കൊലപാതകങ്ങളിലും ശോഭരാജ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. 2010-ൽ കാഠ്മണ്ഡു ജില്ലാ കോടതി…