ഇന്ത്യ പ്രസ് ക്ലബിന്റെ ഗുരുവന്ദനം: മുതിർന്ന നാല് പത്രപ്രവർത്തകരെ ആദരിച്ചത് വികാര നിർഭരമായി

കൊച്ചി: പതിറ്റാണ്ടുകൾക്ക് മുൻപേ മാധ്യമരംഗത്ത് അതികായരായിരുന്ന, ഇപ്പോൾ എൺപതുകളിലും തൊണ്ണൂറുകളിലുമുള്ള നാല് പത്രപ്രവർത്തകരെ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഗുരുവന്ദനം എന്ന പേരിൽ ആദരിച്ച ചടങ്ങ് വികാരനിർഭരമായി. കെ.മോഹനൻ (ദേശാഭിമാനി), പി.രാജൻ (മാതൃഭൂമി), വിവിധ ഇംഗ്ലീഷ് പത്രങ്ങളിൽ പ്രവർത്തിച്ച ടി.ജെ.എസ് ജോർജ്, ബി.ആർ.പി.ഭാസ്കർ എന്നിവരെ പുരസ്കാരനിശയിൽ സ്വർണപ്പതക്കം നൽകി ആദരിച്ചത് അപൂർവ അനുഭവമായി. കഴിഞ്ഞതെല്ലാം കൊഴിഞ്ഞപൂവല്ലെന്ന് തെളിയിക്കുന്നതായിരുന്നു ആദരവുചടങ്ങ്. വാക്ചാതുരികൊണ്ടും നർമ്മബോധംകൊണ്ടും ആദരവിനൊപ്പം അവർ സദസ്സിന്റെ കയ്യടിയും നേടി. പത്രപ്രവർത്തനത്തിൽ നിരവധി പുതിയ പ്രവണതകൾക്ക് തുടക്കം കുറിച്ചവരാണ് ആദരിക്കപ്പെട്ട പ്രതിഭകൾ. മുപ്പതു വർഷമായി എഴുത്തിൽ നിന്ന് വിരമിച്ച് മുഖ്യധാരയിൽ നിന്ന് മാറി നിൽക്കുന്ന തന്നെ കണ്ടെത്തി ആദരിക്കാൻ മുന്നോട്ടു വന്നത് അമ്പരപ്പുളവാക്കുന്നുവെന്ന് പി. രാജൻ പറഞ്ഞു. പ്രായവും രോഗങ്ങളും അലട്ടുമ്പോൾ ഇത്തരമൊരു ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ കെ. മോഹനനും സന്തോഷം പ്രകടിപ്പിച്ചു. ഗൾഫിലെ മലയാളി…

ഡോ. ബേബി സാം സാമുവേൽ ജനുവരി 13 നു ഐ പി എല്ലില്‍ പ്രസംഗിക്കുന്നു

ഡിട്രോയിറ്റ് : ജനുവരി  13  ചൊവാഴ്ച ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനില്‍ ഡോ ഡോ ബേബി സാം സാമുവേൽ  മുഖ്യ പ്രഭാഷണം  നടത്തുന്നു.  എഴുത്തുകാരൻ,പ്രഭാഷകൻ,ഇന്ത്യൻ സ്കൂൾസ് ഇൻ ഒമാന്റെ മുൻ ചെയർമാൻ, പത്തൊൻപതാമത്  ഗൾഫ് മാർത്തോമാ യൂത്ത് കോൺഫറൻസിന്റെ ജനറൽ കൺവീനർ.അന്നവും അക്ഷരവും ആദരവോടെ വിളമ്പുന്ന അഞ്ചപ്പം ചാരിറ്റബിൾ ട്രസ്റ്റ്, താവൂ കമ്മ്യുണിറ്റി ട്രസ്റ്റ്  പ്രസിഡന്റ്, ഭിന്നശേഷിക്കാർക്കായുള്ള മൈന്റ് (മൊബിലിററി ഇന്റോസ്റ്റോഫി) യുടെ അഡ്വൈസർ, മെന്റർ.ഇന്ത്യൻ സ്കൂൾസ് ഇൻ ഒമാന്റെ മുൻ ചെയർമാൻ, പത്തൊൻപതാമത്  ഗൾഫ് മാർത്തോമാ യൂത്ത് കോൺഫറൻസിന്റെ ജനറൽ കൺവീനർ എന്നീ നിലകളിൽ പ്രശസ്തനാണ്   ഡോ ബേബി സാം സാമുവേൽ  (ന്യൂയോർക് ) വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ഥനയ്ക്കും ദൈവവചന കേള്‍വിക്കുമായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റര്‍നാഷണല്‍ പ്രയര്‍ ലയ്ന്‍. ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്കാണ് (ന്യൂയോര്‍ക്ക് ടൈം) പ്രയര്‍ലൈന്‍ സജീവമാകുന്നത്. വിവിധ സഭാ മേലധ്യക്ഷന്മാരും,…