നിലവാരമില്ലാത്ത വസ്തുക്കളുടെ ഇറക്കുമതി താലിബാൻ നിരോധിച്ചു

കാബൂൾ | നിലവാരമില്ലാത്ത വസ്തുക്കളുടെ, പ്രത്യേകിച്ച് ഗുണനിലവാരം കുറഞ്ഞ എണ്ണയുടെയും വാതകത്തിന്റെയും ഇറക്കുമതി നിരോധിച്ചുകൊണ്ട് താലിബാൻ ആക്ടിംഗ് ഗവൺമെന്റിന്റെ കാബിനറ്റ് ഉത്തരവിട്ടു.

ജനുവരി 10 തിങ്കളാഴ്ച ചേർന്ന യോഗത്തിലാണ് താലിബാൻ പ്രധാനമന്ത്രി മുഹമ്മദ് ഹസൻ അഖുന്ദ്, ഗുണനിലവാരമില്ലാത്ത ഇന്ധനം, വാതകം, രാസവളങ്ങൾ, മറ്റ് നിലവാരമില്ലാത്ത വസ്തുക്കൾ എന്നിവയുടെ ഇറക്കുമതി പൂർണമായും നിരോധിക്കണമെന്ന് ഉത്തരവിട്ടത്.

ആരെങ്കിലും അഫ്ഗാനിസ്ഥാനിലേക്ക് നിലവാരമില്ലാത്ത വസ്തുക്കൾ ഇറക്കുമതി ചെയ്താൽ അവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രിസഭായോഗം ഊന്നിപ്പറഞ്ഞു. കൂടാതെ, രാജ്യത്തെ തുറമുഖങ്ങളിലെ എണ്ണയുടെ ഗുണനിലവാരം അവലോകനം ചെയ്യാൻ ഉന്നതതല പ്രതിനിധി സംഘത്തെയും യോഗം നിയോഗിച്ചു. ചെറിയ മാറ്റങ്ങൾക്ക് ശേഷം നിരവധി വകുപ്പുകളുടെ രൂപീകരണത്തിനും യോഗം അംഗീകാരം നൽകി.

“രാജ്യത്തേക്ക് കുറഞ്ഞ നിലവാരമുള്ള ഇന്ധനവും വാതകവും ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചതായി പ്രഖ്യാപിക്കുന്നു,” താലിബാന്‍ ക്യാബിനറ്റിന്റെ പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം നിരവധി പേര്‍ ഉയർന്ന എണ്ണ, വാതക വിലയെക്കുറിച്ചും ഈ വസ്തുക്കളുടെ കുറഞ്ഞ ഗുണനിലവാരത്തെക്കുറിച്ചും പരാതിപ്പെടുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News