ന്യൂയോർക്ക് മലയാളി അസ്സോസിയേഷൻ വിമൻസ്, യൂത്ത് ഫോറത്തിന് നവസാരഥികൾ

ന്യൂയോർക്ക് : ന്യൂയോർക്ക് മലയാളി അസ്സോസിയേഷന്റെ (നൈമ) വിമൻസ് ഫോറം കോർഡിനേറ്റേഴ്‌സ് ആയി നൂപ മേരി കുര്യൻ, ലിഷ തോമസ്, സോൻസി ആർ.രാജൻ, സ്മിത രാജേഷ് എന്നിവരും യൂത്ത് ഫോറം കോർഡിനേറ്റേഴ്‌സ് ആയി മെൽവിൻ മാമ്മനും, ക്രിസ്റ്റോ എബ്രഹാമും ചുമതലയേറ്റു.

പ്രസിഡന്റ് ലാജി തോമസിന്റെ അധ്യക്ഷതയിൽ കൂടിയ എക്സിക്യൂട്ടിവ്‌ യോഗം 2022 – 2023 വർഷത്തെ പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കി. പ്രവർത്തന ഉത്‌ഘാടനം ന്യൂയോർക്കിലെ ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്ററിൽ വെച്ച് ഏപ്രിൽ 23 ശനിയാഴ്ച്ച വിപുലമായി നടത്തുവാൻ തീരുമാനിച്ചു.

പ്രവർത്തനങ്ങളുടെ ഭാഗമായി മെയ് മാസം 21ന് ക്രിക്കറ്റ് ടൂർണ്ണമെന്റും, ജൂൺ 18 ന് പിക്ക്നിക്കും, നവംബർ 5 ന് ഫാമിലി നൈറ്റും, കൂടാതെ വിവിധ കമ്മ്യൂണിറ്റി, ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുവാൻ തീരുമാനിക്കുകയും ഇതിനായി വിവിധ കോർഡിനേറ്റേഴ്‌സിനെ ചുമതലപ്പെടുത്തിയതായും സെക്രട്ടറി സിബു ജെയ്ക്കബ് അറിയിച്ചു.

ലാജി തോമസ് (പ്രസിഡന്റ്), സാം തോമസ് (വൈസ് പ്രസിഡന്റ്), സിബു ജെയ്ക്കബ് (സെക്രട്ടറി), ജോർജ് കൊട്ടാരം (ട്രഷറാർ), ജിൻസ് ജോസഫ് (ജോയിന്റ് സെക്രട്ടറി), സജു തോമസ് (ജോയിന്റ് ട്രഷറാർ), കമ്മറ്റി അംഗങ്ങളായി ബിജു ജോൺ, ജെയ്സൺ ജോസഫ്, മാത്യുക്കുട്ടി ഈശോ, ബിബിൻ മാത്യു, ബിനു മാത്യു, പബ്ലിക്ക് റിലേഷൻ ഓഫീസർ ഡോൺ തോമസ്, ഓഡിറ്റേഴ്സ് ഡോ.ജേക്കബ് തോമസ്, ജോയൽ സ്കറിയ എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മറ്റിയാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

മാത്യു ജോഷ്വാ ചെയർമാനും അനിയൻ മൂലയിൽ, ജേക്കബ് കുര്യൻ, രാജേഷ് പുഷ്പരാജൻ, മാത്യു വർഗീസ് എന്നിവർ അംഗങ്ങൾ ആയ നാലു വർഷം കാലാവധിയുള്ള ഒരു ബോർഡ് ആണ് സംഘടനക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നത്.

Print Friendly, PDF & Email

Leave a Comment

More News