മണിപ്പൂരിൽ കോണ്‍ഗ്രസിനേയും മറ്റുള്ളവരേയും പിന്നിലാക്കി ബിജെപി ലീഡ് ചെയ്യുന്നു

ഇം‌ഫാല്‍: മണിപ്പൂരിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, സംസ്ഥാനത്തെ ഭരണകക്ഷിയായ ബി.ജെ.പി ഒമ്പത് സീറ്റുകളിൽ ലീഡ് ചെയ്യുന്നു. അതേസമയം കോൺഗ്രസ് നാലിലും ജനതാദൾ (യുണൈറ്റഡ്) മൂന്ന് സീറ്റുകളിലും മുന്നിലാണെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാരംഭ കണക്കുകളനുസരിച്ച്, റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (അതാവാലെ), നാഗാ പീപ്പിൾസ് ഫ്രണ്ട്, നാഷണൽ പീപ്പിൾസ് പാർട്ടി, കുക്കി പീപ്പിൾസ് അലയൻസ്, സ്വതന്ത്ര സ്ഥാനാർത്ഥികൾ എന്നിവ ഓരോ സീറ്റിലും ലീഡ് ചെയ്യുന്നു.

സംസ്ഥാനത്ത് 16 ജില്ലകളിലെ 41 കൗണ്ടിംഗ് ഹാളുകളിൽ കനത്ത സുരക്ഷാ നടപടികൾക്കും കോവിഡ് -19 നെതിരായ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾക്കും (എസ്ഒപി) ഇടയിൽ വോട്ടെണ്ണൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. വോട്ടെണ്ണൽ കേന്ദ്രങ്ങളിലും സമീപ പ്രദേശങ്ങളിലും ത്രിതല സുരക്ഷ ഏർപ്പെടുത്തിയതായി സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ രാജേഷ് അഗർവാൾ അറിയിച്ചു.

60 അംഗ മണിപ്പൂർ നിയമസഭയിലേക്ക് ഫെബ്രുവരി 28, മാർച്ച് 5 തീയതികളിൽ നടന്ന രണ്ട് ഘട്ട തെരഞ്ഞെടുപ്പിൽ 20,48,169 വോട്ടർമാരിൽ 89.3 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി. ഈ വർഷത്തെ വോട്ടിംഗ് ശതമാനം 2017നെ അപേക്ഷിച്ച് കൂടുതലാണ്. 2012 ലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലും യഥാക്രമം 86.4 ശതമാനവും 79.5 ശതമാനവും വോട്ടർമാർ തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചിരുന്നു.

ബിജെപി, കോൺഗ്രസ്, എൻപിപി, എൻപിഎഫ്, ജനതാദൾ (യുണൈറ്റഡ്) എന്നിവയുൾപ്പെടെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ 17 വനിതാ സ്ഥാനാർത്ഥികൾ ഉൾപ്പെടെ 265 സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പിൽ മത്സരിച്ചു.

മുഖ്യമന്ത്രിയും ബിജെപി സ്ഥാനാർത്ഥിയുമായ എൻ. ബിരേൻ സിംഗ്, അദ്ദേഹത്തിന്റെ ക്യാബിനറ്റ് സഹപ്രവർത്തകൻ തോംഗം ബിശ്വജിത് സിംഗ്, മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ ഒക്രം ഇബോബി സിംഗ്, എൻപിപി സ്ഥാനാർത്ഥിയും ഉപമുഖ്യമന്ത്രി യുംനാം ജോയ്കുമാർ സിംഗ്, മുതിർന്ന ബിജെപി നേതാവ് തോക്‌ചോം സത്യബ്രത സിംഗ്, കോൺഗ്രസിന്റെ രത്തൻകുമാർ സിംഗ്, ലോകേശ്വർ സിംഗ്, ശരത്ചന്ദ്ര സിംഗ്, സിറ്റിംഗ് എം.എൽ.എ അക്കോജം മീരാഭായ് ദേവി എന്നിവരാണ് മത്സര രംഗത്തുള്ളത്.

Print Friendly, PDF & Email

Leave a Comment

More News