രാമനവമിയുടെ മറവിലുള്ള സംഘ്പരിവാറിന്റെ മുസ്‌ലിം വംശഹത്യ: റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി ഫ്രറ്റേണിറ്റി

ഫ്രറ്റേണിറ്റി പ്രവർത്തകർ പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കുന്നു

പാലക്കാട്: രാമനമവിയുടെ മറവിൽ രാജ്യത്തെ ഒമ്പതോളം സംസ്ഥാനങ്ങളിൽ സംഘ്പരിവാർ നടത്തിയ മുസ്ലിം വംശഹത്യക്കെതിരെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്ക് നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി കെ.എം സാബിർ അഹ്സൻ ഉദ്ഘാടനം നിർവഹിച്ചു .ജി.ബി റോഡിൽ നിന്നും മാർച്ചുമായി എത്തിയ ഫ്രറ്റേണിറ്റി പ്രവർത്തകർ സ്റ്റേഷന്റെ കവാടത്തിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് പ്രവർത്തകരെ പോലീസ് മാറ്റുകയായിരുന്നു. പ്രതിഷേധ മാർച്ചിന് ജില്ലാ സെക്രട്ടറി സാബിത് മേപ്പറമ്പ്, ത്വാഹ മുഹമ്മദ്, അനീസ് തിരുവിഴാംകുന്ന്, ഹാഷിം, മുഹ്സിൻ തൃത്താല, നബീൽ ലുഖ്മാൻ, ഗഫൂർ കോട്ടായി, അഫ്സൽ, അമാൻ, ബന്ന എന്നിവർ നേതൃത്വം നൽകി.

Leave a Comment

More News