ഇന്ന് മുതൽ യുപിയിലെ എല്ലാ മദ്രസകളിലും ‘ദേശീയ ഗാനം’ നിർബന്ധമാക്കി

ലഖ്‌നൗ: ഉത്തർപ്രദേശിൽ റംസാൻ അവധിക്ക് ശേഷം എല്ലാ മദ്രസകളിലും ദേശീയ ഗാനം ആലപിക്കണമെന്നുള്ള ഉത്തരവ് പുറപ്പെടുവിച്ചു. എല്ലാ അംഗീകൃത, എയ്ഡഡ്, അൺ എയ്ഡഡ് മദ്രസകളിലും ഈ ഉത്തരവ് ബാധകമായിരിക്കും. സംസ്ഥാനത്തെ അംഗീകൃത, എയ്ഡഡ് മദ്രസകളിൽ അക്കാദമിക് സെഷൻ ആരംഭിക്കുമ്പോൾ ദേശീയ ഗാനം നിർബന്ധമായും ആലപിക്കണമെന്ന് എല്ലാ ന്യൂനപക്ഷ ക്ഷേമ ഓഫീസർമാർക്കും കത്ത് നൽകിയിട്ടുണ്ടെന്നാണ് വിവരം.

മെയ് 14 മുതൽ മദ്രസ ബോർഡ് പരീക്ഷയാണ്. അതിനായി ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫീസറും നിരീക്ഷണത്തിലാണ്. ന്യൂനപക്ഷ ക്ഷേമ മന്ത്രി ഡാനിഷ് ആസാദ് അൻസാരി നൽകിയ വിവരം അനുസരിച്ച് എല്ലാ മദ്രസകളിലും ദേശീയ ഗാനം ആലപിക്കും. ഇക്കാര്യം എല്ലാവരേയും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News