നക്ഷത്ര ഫലം (12-06-2025 വ്യാഴം)

ചിങ്ങം:യാത്ര ചെയ്യുന്നതിന് വളരെ താത്‌പര്യമുണ്ടായിരിക്കും. കുടുംബാംഗങ്ങളെയും വളരെ അടുത്ത സുഹൃത്തുക്കളെയും ഉള്‍പ്പെടുത്തി ഒരു ഒരു യാത്ര ആസൂത്രണം ചെയ്യും. ക്രിയാത്മകമായ ജോലികളിലേര്‍പ്പെട്ടിരിക്കുന്നവര്‍ പ്രശംസാര്‍ഹമായ വിധത്തില്‍ പ്രവര്‍ത്തിക്കും. വളരെ ഊര്ജ്ജസ്വലമായ ഒരു ദിവസം കാത്തിരിക്കുന്നു.

കന്നി: ഒരു നല്ല ദിവസമായിരിക്കാന്‍ സാദ്ധ്യതയില്ല‍. മാനസികവും ശാരീരികവുമായ സമ്മര്‍ദ്ദം അനുഭവപ്പെട്ടേക്കാം. പ്രിയപ്പെട്ടവരുമായി കലഹത്തിന് സാദ്ധ്യത. അമ്മയുടെ ശാരീരിക പ്രശ്‌നങ്ങള്‍ മനസ്സിനെ അലട്ടിയേക്കാം. വസ്‌തുവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഭദ്രമായി സൂക്ഷിക്കുക. വെള്ളത്തിനെ പേടി ഒരു പ്രശ്‌നമായേക്കാം. സ്ത്രീകളുമായി ഇടപഴകുന്നത് ഒഴിവാക്കുക. ആക്ഷേപിക്കപ്പെടാൻ സാദ്ധ്യതയുള്ള ചുറ്റുപാടുകള്‍ ഒഴിവാക്കുക. പണച്ചെലവിന് സാദ്ധ്യത

തുലാം: നേട്ടങ്ങളില്‍ എതിരാളികളെയും ശത്രുക്കളെയും അസൂയ ഉള്ളവരാക്കി തീര്‍ക്കും. അവര്‍ ഏതുവിധേനയും നിങ്ങളെ തകര്‍ക്കാനും ആക്ഷേപിക്കാനും ഇടയുള്ളതിനാല്‍ വളരെ സൂക്ഷിക്കണം. അവരെ നേരിടാൻ ശ്രമിക്കുന്നതിനുപകരം, നിങ്ങളുടെ രാഷ്ട്രീയ സ്വാധീനങ്ങൾ വിനിയോഗിക്കാനും വിലയേറിയ ഉൾക്കാഴ്‌ചയോടെ പ്രശ്‌നങ്ങൾ പരിഹരിക്കാനും ശ്രമിക്കണം.

വൃശ്ചികം: കാര്യങ്ങള്‍ സ്‌തംഭനാവസ്ഥയിലായിരിക്കും. അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കണം. കുടുംബത്തില അസുഖകരമായ സാഹചര്യമുണ്ടാക്കിയേക്കാവുന്ന എല്ലാ സന്ദര്‍ഭങ്ങളെപ്പറ്റിയും ജാഗ്രത പാലിക്കുക. കുടുംബാംഗങ്ങളുമായുള്ള തെറ്റിദ്ധാരണകള്‍ നീക്കുക. ശാരീരികപ്രശ്‍നങ്ങള്‍ക്ക് പുറമേ വിഷാദാത്മകതയും ബാധിക്കും. പ്രതികൂലചിന്തകള്‍ ഒഴിവാക്കുകയും അധാർമ്മിക വൃത്തികളില്‍നിന്ന് അകന്നുനില്‍ക്കുകയും ചെയ്യുക. വിദ്യാര്‍ത്ഥികള്‍ക്ക് പഠിപ്പിച്ച കാര്യങ്ങള്‍ ഗ്രഹിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും.

ധനു: കാഴ്‌ചപ്പാടും മനോഭാവവും വളരെ മാറ്റത്തോടെയാണ് പ്രകടിപ്പിക്കാന്‍ പോകുന്നത്. പ്രത്യേകതയുള്ള വസ്ത്രങ്ങളും അനുബന്ധ സാമഗ്രികളും വളരെ വ്യത്യസ്ഥമായ സുഗന്ധ തൈലവും ഒക്കെ കൂടി വ്യക്തിത്വത്തിന് വളരെ പുരോഗതിയുണ്ടാകും. കാന്തം പോലെയാണ്. ശ്രദ്ധപിടിച്ചുപറ്റാന്‍ ആഗ്രഹിക്കുന്ന ഒരു കൂട്ടം ആരാധകരുടെ ഇടയിലൂടെ പ്രൌഢിയോടെ നടക്കും.

മകരം: വിവിധ സ്രോതസ്സുകളിലൂടെ പണം ഒഴുകി വരും. അതെല്ലാം ചെലവാക്കിയേക്കാം. ചെലവ് നിയന്ത്രിച്ച് കുറച്ചെങ്കിലും പണം കരുതി വയ്ക്കണം. ക്രിയാത്മകമായ പ്രവൃത്തിപരിചയം മൂലം ജോലിയിലെ എല്ലാ കുറവുകളും പരിഹരിക്കും.

കുംഭം: ഒരു വീട് വേണമെന്ന ആഗ്രഹം സഫലമാകും. നക്ഷത്രങ്ങള്‍ അനുകൂലമാകയാല്‍ അതിനുവേണ്ടി പരിശ്രമിക്കുകയും അത് നേടിയെടുക്കുകയും വേണം. ദിവസത്തിന്‍റെ അവസാനത്തില്‍ നേട്ടങ്ങളില്‍ തൃപ്‌തിയുണ്ടാകും.

മീനം: വളരെ ഗംഭീരമായ ഒരു ദിവസമാണ് മുന്‍പിലുള്ളത്. ജോലി തീർക്കും. ഭാഗ്യം നിങ്ങളുടെ പക്ഷത്തായതിനാല്‍ നിശ്ചയിച്ചിരിക്കുന്ന തീയതികള്‍ക്ക് വളരെ മുമ്പ് തന്നെ ജോലിയില്‍ വളരെ മുന്നേറാന്‍ സാധിക്കും. വളരെ നാളുകളായി ഒരുക്കം കൂട്ടുന്ന കുടുംബസംഗമം പോലെയുള്ള ചടങ്ങ് നടക്കാനിടയുണ്ട്.

മേടം: ഒരു പവര്‍ സ്യൂട്ട് ധരിക്കേണ്ടിവരും. ചുറ്റുമുള്ളവര്‍ കാണുമ്പോള്‍ ഒന്നു തലകുനിക്കുന്നതില്‍ നിന്നും ഒന്നു മനസ്സിലാക്കിക്കൊള്ളു: കഠിനാദ്ധ്വാനത്തിന് ഫലമുണ്ടായി എന്ന്! ഇനി അതു സംഭവിച്ചില്ല എങ്കില്‍, കൂടുതല്‍ ചിട്ടയോടെ ജോലി തുടരൂ. ഏതു വിധത്തിലായാലും തീര്‍ക്കാനൊരുപാട് ജോലിയുണ്ട്.

ഇടവം: ഒരു മേല്‍നോട്ടക്കാരനെന്ന നിലയില്‍ പങ്കാളികളെ അവിശ്വസനീയമായ രീതിയില്‍ കടത്തിവെട്ടും. പരിചിതമായ ആ സ്വേച്‌ഛാപരമായ കീഴ്വഴക്കത്തിനുപരി അടിസ്ഥാനപരമായ നേതൃപാടവത്തോടെ ഒരു പുതിയ ശൈലിയില്‍ മെച്ചപ്പെടുത്തും. ഇതുമൂലം വിജയമുണ്ടാകുകയും പ്രതികൂല സാഹചര്യങ്ങള്‍ പോലും നിശ്ചയദാര്‍ഢ്യത്തോടെ കടന്നുപോകാന്‍ സാധിക്കുകയും ചെയ്യും.

മിഥുനം: ആവശ്യമായ പ്രോത്‌സാഹനവും സഹായങ്ങളും മാനേജര്‍മാരില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും ലഭിക്കും. ഒരു വിദ്യാര്ത്ഥി എന്ന നിലയില്‍ ഏത് പ്രശ്‌നത്തെയും നിസ്സാരമായി കൈകാര്യം ചെയ്യും. ഈ ഘട്ടം നന്നായി ഉപയോഗപ്പെടുത്തേണ്ടതാണ്.

കര്‍ക്കടകം: ജോലിയിൽ വളരെ ശ്രദ്ധാലുവായിരിക്കും. ഹൃദയ–പ്രണയ!-സംബന്ധമായ പ്രശ്‌നങ്ങളിലും. യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ മനസ്സ് തയ്യാറായിരിക്കും. എല്ലാ ജോലികളും പൂർത്തിയാക്കിയ ശേഷം പ്രിയപ്പെട്ടവരുടെ അടുത്തേക്ക് മടങ്ങും.

Print Friendly, PDF & Email

Leave a Comment

More News