ട്രൈസ്റ്റേറ്റ് ഓണാഘോഷത്തിന്റെ മെഗാ തിരുവാതിരയിൽ പങ്കെടുക്കുവാൻ സുവർണാവസരം

ഫിലാഡൽഫിയ: ഫിലാഡൽഫിയ ട്രൈസ്റ്റേറ്റ് ഏരിയയിലെ മലയാളികളുടെ മാമാങ്കമായ ട്രൈസ്റ്റേറ്റ് ഓണാഘോഷത്തോടനുബന്ധിച്ചു നടക്കുന്ന മെഗാ തിരുവാതിരയിൽ പങ്കെടുക്കുവാൻ വനിതാ നർത്തകരെ ക്ഷണിക്കുന്നു. ആഗസ്ത് 20 ശനിയാശ്ച കൺസ്റ്റാറ്റെർ ഓപ്പൺ എയർ തിയേറ്ററി൯റ്റെ അതി വിശാലതയിൽ ആവും മെഗാ തിരുവാതിര അരങ്ങേറുക. ഗ്രെയ്റ്റർ ഫിലാഡൽഫിയയിലെ പ്രെമുഖ മലയാളീ സംഘടകൾ എല്ലാം ഒരേ കുടകീഴിൽ ഒന്നിച്ചണിനിരന്നു ആയിരങ്ങളെ പങ്കെടുപ്പിച്ചു നടത്തുന്ന ആഘോഷം എന്ന പ്രേത്യേകതയും ഇതിനുണ്ട്.

മുൻ വർഷത്തെ മെഗാ തിരുവാതിര ലോക ശ്രെദ്ധ പിടിച്ചു പറ്റിയതി൯റ്റെ ആവേശം ഉൾക്കൊണ്ടു കൊണ്ട് ഈ വർഷവും 101 പേരടങ്ങുന്ന തിരുവാതിരക്കുള്ള ഒരുക്കങ്ങളാണ് നടക്കുന്നതെന്ന് സംഘാടക സമിതി അറിയിച്ചു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ലാസ്യ ഡാൻസ് അക്കാദമിയുടെ നേതൃത്വത്തിൽ പ്രേത്യേക പരിശീലനം നൽകും.

താല്പര്യമുള്ള വനിതകൾ മെയ് 31 നു മുൻപ് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ആഷ അഗസ്റ്റിൻ (267- 844-8503) എന്ന നമ്പറിൽ വിളിക്കേണ്ടതാണ്.

ചെയർ മാൻ സാജൻ വർഗീസ് (215 906 7118) ജനറൽ സെക്രട്ടറി റോണി വർഗീസ് (267 213 5544), ട്രെഷറർ ഫിലിപ്പോസ് ചെറിയാൻ (215 605 7310), ഓണം ചെയർ പേഴ്സൺ ജീമോൻ ജോർജ് (267 970 4267), എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ വി൯സെ൯റ്റ് ഇമ്മാനുവേൽ, സുമോദ് നെല്ലിക്കാല, ജോബി ജോർജ്, ജോൺ സാമുവേൽ, സുധ കർത്താ, ആശ അഗസ്റ്റിൻ, ബ്രിജിറ്റ് പാറപ്പുറത്ത്.

Print Friendly, PDF & Email

Leave a Comment

More News