തോമസ് പണിക്കർ (ഷാജി 62) നിര്യാതനായി

ഡാളസ് : കുണ്ടറ നെടുമ്പായിക്കുളം പയറ്റുവിളയിൽ തോമസ് പണിക്കർ (ഷാജി) നിര്യാതനായി. ഹൃദ്രോഗത്തെത്തുടര്‍ന്ന് ജൂൺ ഒന്ന് രാവിലെ തിരുവനന്തപുരത്തു വെച്ചായിരുന്നു മരണം സംഭവിച്ചത്.

ഡാളസിൽ നിന്നും രണ്ടാഴ്ച മുൻപ് നാട്ടിൽ അവധിക്ക് പോയതായിരുന്നു ഷാജിയും കുടുംബവും.

സെന്റ് മേരീസ് ജാക്കോബൈറ്റ് ചർച്ച് (കരോൾടൺ) മെമ്പറാണ്.

മക്കൾ: നീന-സേബ് മുണ്ടോലി, നിഥിൻപണിക്കർ, നിഖിൽ പണിക്കർ.

സംസ്കാരം പിന്നീട്.

കൂടുതൽ വിവരങ്ങൾക്ക്: രാജൻ ഐസക് 214 793 6450.

Print Friendly, PDF & Email

Related posts

Leave a Comment