ഫാ. ഡോ. സി.ഒ. വറുഗ്ഗീസിൻറെ സംസ്കാര ശുശ്രൂഷകൾ ജൂലൈ 7 – 8 തീയതികളിൽ ഹൂസ്റ്റണിൽ

മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദീകരിൽ പ്രമുഖനായ ബഹുമാനപ്പെട്ട ഡോ.സി.ഒ. വറുഗ്ഗീസ് അച്ചൻറെ സംസ്കാര ശുശ്രൂഷകൾ ജൂലൈ 7 – 8 (വ്യാഴം, വെള്ളി) തീയതികളിൽ ഹൂസ്റ്റണിൽ നടക്കും. നോർത്ത് -ഈസ്ററ് അമേരിക്കൻ ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ സഖറിയ മാർ നിക്കോളാവോസ് മെത്രാപോലീത്ത ശുശ്രൂഷകൾക്ക് പ്രധാന കാർമികത്വം വഹിക്കും. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ മുഴുവൻ വൈദീകരും ശുശ്രൂഷകളിൽ പങ്കെടുക്കുവാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്തുവരുന്നു.

ജൂലൈ -7 ന് (വ്യാഴം) വൈകിട്ട് നാല് മണിമുതൽ ഒൻപത് മണിവരെ ഹൂസ്റ്റൺ സെൻറ് തോമസ് ഓർത്തോഡോക്സ് കത്തീണ്ട്രൽ ദേവാലയത്തിൽ (2411 5th St, Stafford, TX 77477) വിശ്വാസികൾക്കും പൊതുജനങ്ങൾക്കുമായി പൊതുദർശനം ക്രമീകരിച്ചിട്ടുണ്ട്.

ജൂലൈ 8 – ന് വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് ഹൂസ്റ്റൺ സെൻറ് സ്റ്റീഫൻസ് ഓർത്തോഡോക്സ് ദേവാലയത്തിൽ (13133 Old Richmond Rd, Houston, TX 77099) വിശുദ്ധ കുർബാനയും തുടർന്ന് സംസ്കാര ശുശ്രൂഷയുടെ അവസാന ക്രമവും, വിശുദ്ധ മദ്ഹബാഹായോടുള്ള യാത്ര ചോദിക്കൽ ശുശ്രൂഷയും നടക്കും. വെള്ളിയാഴ്ച സെൻറ് സ്റ്റീഫൻസ് ഓർത്തോഡോക്സ് ദേവാലയത്തിൽ നടക്കുന്ന ശുശ്രൂഷകളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ വാഹനങ്ങൾ സെൻറ് മേരീസ് ഓർത്തോഡോക്സ് ദേവാലയ കോമ്പൗണ്ടിൽ (9915 Belknap Rd, Sugar Land, TX 77498) പാർക്ക് ചെയ്യേണ്ടതാണ്.

ജൂലൈ 8 – ന് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് Forest Park Westheimer Funeral Home and Cemetery, 12800 Westheimer Rd Houston, TX 77077 സംസ്കാര ശുശ്രൂഷകൾ പൂർത്തീകരിക്കുമെന്ന് വികാരി ഫാ. ജയ്ക്ക് കുര്യൻ അറിയിച്ചു.

ഹൂസ്റ്റണിലുള്ള ബഹുമാനപ്പെട്ട വൈദീകരുടെ നേതൃത്വത്തിൽ വിവിധ ദിവസങ്ങളിൽ പ്രത്യേക പ്രാർഥനകളും 40 ദിവസവും വിശുദ്ധ കുർബാനയും ക്രമീകരിച്ചുട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്: ഫാ. ജോൺസൺ പുഞ്ചക്കോണം 770 -310-9050

Print Friendly, PDF & Email

Leave a Comment

More News