നടുമുറ്റം സമ്മർ സ്പ്ലാഷ് രജിസ്ട്രേഷൻ ആരംഭിച്ചു

ദോഹ: നടുമുറ്റം ഖത്തർ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ദ്വിദിന സമ്മർ ക്യാമ്പ് സമ്മർ സ്പ്ലാഷിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു.

ജൂലൈ 29,30 തിയ്യതികളിലായി സി.ഐ.സി മൻസൂറ ഹാളിൽ വെച്ചാണ് ക്യാമ്പ് നടക്കുക.

ജൂനിയർ (8-12 വയസ്സ്) സീനിയർ (13 – 18 വയസ്സ് )എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായിട്ടാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. വിനോദവും വിജ്ഞാനവും കോർത്തിണക്കിയിട്ടുള്ള വൈവിധ്യമായ സെഷനുകൾ , പഠനയാത്ര എന്നിവ ക്യാമ്പിൽ ഉണ്ടായിരിക്കുന്നതാണ്. വിശദവിവരങ്ങൾക്കായി 66602812 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Print Friendly, PDF & Email

Leave a Comment

More News