ഇന്നത്തെ രാശിഫലം (ആഗസ്റ്റ് 17 ബുധന്‍)

ചിങ്ങം: ഇന്നത്തെ ദിവസം നിങ്ങള്‍ കൂടുതല്‍ സങ്കടങ്ങള്‍ നിറഞ്ഞതാവാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ഇടപെടുമ്പോള്‍ വികാരങ്ങള്‍ പ്രകടമാക്കുന്നതില്‍ ശ്രദ്ധിക്കുക. പ്രണയത്തിനും പ്രണയിക്കാൻ ആഗ്രഹിക്കുന്നവർക്കും ഇന്നത്തെ ദിവസം നല്ലതാണ്.

കന്നി: നിങ്ങള്‍ മുമ്പ് ചെയ്ത നല്ല പ്രവര്‍ത്തികളുടെ ഫലം ഇന്ന് നിങ്ങള്‍ക്ക് ലഭിക്കും. മറ്റുള്ളവരുടെ ആജ്ഞകൾ പാലിക്കുന്നതിന് പകരം കാര്യങ്ങൾ സ്വന്തം രീതിയിൽ നിയന്ത്രിക്കുവാൻ നിങ്ങൾ ശ്രമിക്കും. ജീവിതത്തില്‍ സ്വസ്ഥതയുണ്ടാക്കാനായി നിങ്ങള്‍ ശ്രമിക്കും.

തുലാം: നിങ്ങളുടെ ശരീര സൗന്ദര്യ കുറിച്ച് നിങ്ങള്‍ കൂടുതല്‍ ബോധവാന്മാരാവും. സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി സൗന്ദര്യ വര്‍ധക വസ്‌തുക്കള്‍ വാങ്ങാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ വ്യക്തിത്വം വര്‍ധിപ്പിക്കാന്‍ നിങ്ങള്‍ ശ്രമം നടത്തും.

വൃശ്ചികം : ഇന്ന് നിങ്ങള്‍ക്ക് വൈകാരികമായ മാനസികാവസ്ഥയുണ്ടാവും. അതുക്കൊണ്ട് അത്തരം സന്ദര്‍ഭങ്ങളെ നന്നായി കൈകാര്യം ചെയ്യാന്‍ ശ്രമിക്കുക. അപകട സാധ്യതകളില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ശ്രദ്ധിക്കുക. ഇന്ന് വൈകുന്നേരം നിങ്ങള്‍ക്ക് വിശ്രമിക്കാന്‍ സമയം ലഭിച്ചേക്കും.

ധനു: നിങ്ങള്‍ ഏറ്റെടുക്കുന്ന ജോലികള്‍ ഉത്തരവാദിത്വത്തോടെ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ നിങ്ങള്‍ക്കാകും. സംസാരത്തില്‍ നിങ്ങള്‍ മിതത്വം പാലിക്കണം. തര്‍ക്കങ്ങളെ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ നിങ്ങള്‍ക്കാകും.

മകരം: നിങ്ങള്‍ ചെയ്യുന്ന ജോലികളില്‍ ക്ഷമയും സ്ഥിരോത്സാഹവും അര്‍പ്പണ ബോധവും കൈവിടാതിരിക്കുക. നിങ്ങളുടെ കഠിനാധ്വാനം വിജയത്തിലേക്ക് നയിക്കും.വികാരങ്ങളെ അടക്കി പിടിക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ ജോലിയില്‍ പൂര്‍ണമായി വിശ്വാസമര്‍പ്പിക്കുക.

കുംഭം: നിങ്ങള്‍ ഏറ്റെടുക്കുന്ന സങ്കീർണ്ണമായ കാര്യങ്ങൾ വളരെ എളുപ്പത്തിൽ പൂര്‍ത്തീകരിച്ചാലും മറ്റുള്ളവര്‍ നിങ്ങളെ കുറ്റപ്പെടുത്താന്‍ സാധ്യതയുണ്ട്. മറ്റുള്ളവരുടെ തെറ്റുകള്‍ക്ക് നിങ്ങള്‍ പഴികേള്‍ക്കേണ്ടി വരും. അത്തരം സന്ദര്‍ഭങ്ങള്‍ നിങ്ങളെ കൂടുതല്‍ ശക്തനാക്കും.

മീനം: നിങ്ങൾ മറ്റുള്ളവരുമായുള്ള സംഭാഷണത്തില്‍ കര്‍ശന നിയന്ത്രണം കൈക്കൊള്ളണം. അതിൽ പരാജയപ്പെട്ടാല്‍ നിങ്ങള്‍ക്ക് ശത്രുക്കളുണ്ടാവാനിടയുണ്ട്. ചെലവിലും നിയന്ത്രണമേര്‍പ്പെടുത്തേണ്ടത് ആവശ്യമാണ്. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ ശ്രദ്ധിക്കുക. നിങ്ങൾക്കിന്ന് ക്ഷീണം തോന്നാനിടയുണ്ട്. ബന്ധുക്കളുമായുള്ള ചില അനാവശ്യമായ ഇടപെടലുകള്‍ നിങ്ങള്‍ക്കിടയില്‍ പ്രതികൂലാന്തരീക്ഷം സൃഷ്ടിക്കും. അമിത ഭക്ഷണം ഒഴിവാക്കുക.

മേടം: ഇന്നത്തെ ദിവസം പഴയ ഓര്‍മകള്‍ നിങ്ങളെ സ്വാധീനിക്കും. അതെല്ലാം നിങ്ങളുടെ ജോലിയിലും പ്രകടമായികാണും. പണം സൂക്ഷിക്കുന്നതില്‍ നിങ്ങള്‍ ഇന്ന് ശ്രദ്ധാലുക്കളാവും.

ഇടവം: ഇന്ന് നിങ്ങള്‍ക്ക് അനൂകൂലമായ ദിവസമല്ല. നിങ്ങള്‍ ഇന്ന് കൂടുതല്‍ അക്രമ സ്വഭാവം കാണിക്കാനിടയുണ്ട്. അതുക്കൊണ്ട് പ്രലോഭനങ്ങളില്‍ അകപ്പെടാതെ സൂക്ഷിക്കുക. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന് ഉത്തമ ദിവസമല്ല. അത്തരം വിഷയങ്ങള്‍ മാറ്റിവെക്കുക. എപ്പോഴും സന്തോഷത്തോടെ സംസാരിക്കാന്‍ ശ്രമിക്കുക.

മിഥുനം: ഇന്ന് നിങ്ങള്‍ക്ക് വളരെ സന്തോഷമുള്ള ദിവസമായിരിക്കും. എന്നിരുന്നാലും വികാരങ്ങള്‍ കൈവിടാതെ സൂക്ഷിക്കുക. തീരുമാനങ്ങളെടുക്കുമ്പോള്‍ യുക്തി കൈവിടരുത്. നിങ്ങള്‍ക്ക് ഇണയോടൊപ്പം കൂടുതല്‍ സമയം ചെലവിടാനാവും.

കര്‍ക്കടകം: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് വളരെ പ്രത്യേകതകള്‍ നിറഞ്ഞതായിരിക്കും. എന്നിരുന്നാലും വികാരങ്ങളെ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കുക. അതല്ലെങ്കില്‍ നിങ്ങള്‍ക്ക് പ്രായസങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. ഭക്ഷണ കാര്യത്തിലവ്ക കൂടുതല്‍ ശ്രദ്ധിക്കുക. അമിത ഭക്ഷണം ഒഴിവാക്കുക.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News