കാളയുമായി കടുത്ത ‘പ്രണയം’; ഭര്‍തൃമതിയായ സ്ത്രീ കാളയെ വിവാഹം കഴിക്കാനൊരുങ്ങുന്നു!!

കാളയുമായുമായുള്ള പ്രണയം കലശലായ വിവാഹിതയായ സ്ത്രീ കാളയെ വിവാഹം കഴിക്കാനൊരുങ്ങുന്ന വിചിത്ര വാര്‍ത്തയാണ് കര്‍ണ്ണാടകയിലെ കല്ല്യാണ്‍പൂരില്‍ നിന്ന് പുറത്തു വരുന്നത്. അവിടെ വിവാഹിതയായ ഒരു സ്ത്രീ മനുഷ്യനെയല്ല, അലഞ്ഞുതിരിയുന്ന കാളയെയായാണ് പ്രണയിക്കുന്നതെന്ന് പറയുന്നു.

കാള എല്ലാ ദിവസവും റൊട്ടി കഴിക്കാൻ യുവതിയുടെ വീട്ടിൽ വരാറുണ്ടായിരുന്നത്രേ. ആ സമയത്താണ് അവര്‍ കാളയുമായി പ്രണയത്തിലായത്. ഇപ്പോള്‍ ഇരുവരും വിവാഹിതരാകാൻ പോവുകയാണ്. കല്യാൺപൂരിൽ മെഡിക്കൽ സ്റ്റോർ നടത്തുന്ന വിയാഗ് എന്നയാളുടെ ഭാര്യ ദിവസവും കാളയ്ക്ക് റൊട്ടി നല്‍കിയിരുന്നതായി പറയപ്പെടുന്നു.

ഈ സാഹചര്യത്തിലാണ് കാളയുമായി തനിക്ക് പ്രണയം തോന്നിയെന്ന് യുവതി പറയുന്നു. അതേസമയം, താൻ പറയുന്നതെല്ലാം കാള അനുസരിക്കുന്നുണ്ടെന്നും കാളയും തന്നോട് എല്ലാം പറയുന്നതായും യുവതി പറയുന്നു. ഇരുവരുടെയും വിവാഹം ആഡംബരത്തോടെ നടത്തുന്നതിനായി കാള ഇപ്പോൾ തൊഴിൽ തേടുകയാണ്. ഭാര്യയുടെ ഈ ആഗ്രഹം സാധിച്ചുകൊടുക്കാൻ ഭർത്താവും തയ്യാറായി എന്നതാണ് ഏറ്റവും ആശ്ചര്യകരമായ കാര്യം. വിവാഹശേഷം മെഡിക്കൽ സ്റ്റോർ കാളയുടെ പേരിലാക്കണമെന്നാണ് യുവതിയുടെ ആവശ്യം.

റിപ്പോർട്ടുകൾ പ്രകാരം കാള യുവതിയോട് എല്ലാം പറയുകയും അവരെ വിശ്വസിക്കുകയും ചെയ്യുന്നു. മാത്രമല്ല, കാളയെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും ആംഗ്യങ്ങളിലൂടെ യുവതി മനസ്സിലാക്കുന്നു. കാള യുവതിയോട് ഉറുദു, അറബി, പേർഷ്യൻ ഭാഷകളിൽ സംസാരിക്കുന്നതായി പറയപ്പെടുന്നു. കാളയ്ക്ക് രാജു എന്നാണ് പേരിട്ടിരിക്കുന്നത്. ഇതിന് പുറമെ രാജുവുമായി കോടതിയില്‍ വിവാഹം നടത്തുമെന്നും, അതിന് ശേഷം ആഡംബരത്തോടെ വിവാഹം നടത്തുമെന്നും പറയുന്നു.

Print Friendly, PDF & Email

Leave a Comment

More News