സീമ ഹൈദർ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ

നോയിഡ: സച്ചിന്റെ പ്രണയത്തിനായി നാല് കുട്ടികളുമായി നേപ്പാൾ വഴി അനധികൃതമായി ഇന്ത്യയിലെത്തിയ പാക്കിസ്താന്‍കാരി സീമ ഹൈദർ സിനിമയിൽ അഭിനയിക്കാന്‍ പോകുന്നു എന്ന വാര്‍ത്തയ്ക്കു പിന്നാലെ അവരെ തങ്ങളുടെ ചിഹ്നത്തിൽ മത്സരിപ്പിക്കുമെന്ന് എൻഡിഎയുടെ സഖ്യകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയും കേന്ദ്രമന്ത്രിയുമായ രാംദാസ് അത്താവലെ. സീമ ഹൈദറെ പാർട്ടിയിലേക്ക് ക്ഷണിച്ചിരിക്കുകയാണെന്നും, അവര്‍ ക്ഷണം സ്വീകരിച്ചിട്ടുണ്ടെന്നുമാണ് വിവരം.

സീമയെ പാർട്ടിയുടെ വനിതാ വിഭാഗം അദ്ധ്യക്ഷയാക്കുമെന്ന് പാർട്ടി ഭാരവാഹികൾ അവകാശപ്പെടുന്നു. അതോടൊപ്പം അവരുടെ സംസാരശൈലി പരിഗണിച്ച് പാർട്ടി വക്താവാക്കാനും സാധ്യതയുണ്ടെന്ന് പറയുന്നു.

Leave a Comment

More News