മലപ്പുറം : കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ വംശീയ പ്രചാരണം നടത്തിയവർക്കെതിരെ കേസെടുത്തു കൊണ്ടിരിക്കുമ്പോൾ തന്നെ അത്തരം വംശീയ പ്രവണതക്കെതിരെ പ്രതികരിച്ച വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി അംഗം അത്തീഖ് ശാന്തപുരം അടക്കമുള്ള ആളുകൾക്ക് നേരെയും കേസെടുത്തു കൊണ്ട് തൂക്കം ഒപ്പിക്കാനുള്ള കേരള പോലീസിന് നടപടി അംഗീകരിക്കാൻ സാധ്യമല്ലെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് പ്രസ്താവിച്ചു. മുസ്ലിം വിരുദ്ധ പ്രചാരണങ്ങൾക്കകത്തെ ഇസ്ലാമോഫോബിയ ചർച്ച ചെയ്ത പോസ്റ്റ് ഷെയർ ചെയ്തതിനാണ് അത്തീഖിനെതിരെ കേസെടുത്തിരിക്കുന്നത് . ഇത്തരം കേസ്കളിലൂടെ കേരള പോലീസിനകത്തെ വംശീയ ബോധവും ഇസ്ലാമോഫോബിയയും തന്നെയാണ് വീണ്ടും വെളിപ്പെട്ടിരിക്കുന്നത്.ഇത്തരം പോലീസ് നടപടികൾക്കെതിരെ ശക്തമായ ജനാധിപത്യ പ്രക്ഷോഭങ്ങൾക്ക് പാർട്ടി നേതൃത്വം നൽകുമെന്നും ജില്ലാ എക്സിക്യൂട്ടീവ് മുന്നറിയിപ്പുനൽകി
More News
-
താനൂർ ബോട്ട് അപകടം : കലക്ടർക്ക് നിവേദനം നൽകി
മലപ്പുറം : താനൂർ തൂവൽ തീരത്ത് നടന്ന ബോട്ടപകടത്തിൽ 11 പേർ മരണപ്പെട്ട ജാബിർ മൻസൂർ എന്നിവരുടെ കുടുംബത്തിൽനിന്ന് ഗുരുതരാവസ്ഥയിൽ രക്ഷപ്പെട്ട... -
പൊന്നാനി ബോട്ട് അപകടം, സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിക്കണം : വെൽഫെയർ പാർട്ടി
മലപ്പുറം : പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിന്മേൽ കപ്പലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികൾ മരണപ്പെട്ട വിഷയത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് സർക്കാർ 25 ലക്ഷം രൂപയെങ്കിലും... -
പ്ലസ് വൺ സീറ്റ് പ്രശ്നം – അധിക ബാച്ചുകൾ മാത്രമാണ് പരിഹാരം: വെൽഫെയർ പാർട്ടി
മലപ്പുറം: മലപ്പുറം ജില്ലയിൽ പ്ലസ് വൺ സീറ്റുകളുടെ കുറവ് പരിഹരിക്കാൻ ആവശ്യമായ പുതിയ ബാച്ചുകൾ അനുവദിക്കൽ മാത്രമാണ് പരിഹാരം. സർക്കാർ നിലവിൽ...