കോഴിക്കോട്: സെന്റർ ഫോർ ഇൻഫർമേഷൻ & ഗൈഡൻസ് ഇന്ത്യ (സിജി) കോമ്പീറ്റൻസി ഇയറിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘മിഷൻ വൺ’ ക്യാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം ചേവായൂർ സിജി ക്യാമ്പസിൽ വെച്ച് നടന്നു.
ഒക്ടോബർ 2 കോമ്പീറ്റൻസി ദിനവുമായി ബന്ധപ്പെട്ടാണ് ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം പേരെ വൺ ടൈം രജിസ്‌ട്രേഷൻ ചെയ്യിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ വിപുലമായ ക്യാമ്പയിന് തുടക്കം കുറിച്ചത്.
ഐ ലാബ് ഇന്നൊവേഷൻ ലബോറട്ടറി ഫൗണ്ടർ നസ്മിന നാസിർ പരിപാടി ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തു. ഡോ. എ.ബി മൊയ്‌ദീൻ കുട്ടി (പ്രസിഡന്റ്, സിജി), ഡോ. ഇസഡ്. എ. അഷ്‌റഫ് (ജനറൽ സെക്രട്ടറി, സിജി), കോംപിറ്റൻസി ഡയറക്ടർ പി.എ. ഹുസൈൻ, കോർഡിനേറ്റർ ഉമർ ഫാറൂഖ് എന്നിവർ സംസാരിച്ചു.
