
എടത്വാ : തലവടി സബ് ജില്ലയിലെ ആദ്യ കബ്സ് യൂണിറ്റ് എടത്വ സെൻ്റ് അലോഷ്യസ് എൽ പി സ്കൂളിൽ തുടക്കം കുറിച്ചു. ഭാരത് സ്കൗട്ട് ആൻ്റ് ഗൈഡ്സിൻ്റെ ഭാഗമായുള്ള എൽ.പി വിഭാഗം ആൺകുട്ടികളുടെ സംഘടനയായ കബ്സ് യൂണിറ്റിൻ്റെയും പെൺകുട്ടികളുടെ ബുൾബുൾ യൂണിറ്റിൻ്റെയും ഉദ്ഘാടനം തലവടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എസ് അശോകൻ നിർവഹിച്ചു. എടത്വ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ബിജോയി പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു.
സ്ക്കൂൾ മാനേജർ ഫാദർ ഫിലിപ്പ് വൈക്കത്തുകാരൻ അധ്യക്ഷത വഹിച്ചു. എൽഎസ്എസ് വിജയികൾക്കുള്ള അവാർഡ് ദാനം തലവടി ഉപജില്ല മുൻ വിദ്യാഭ്യാസ ഓഫീസർ കെ സന്തോഷ് നിർവഹിച്ചു. സ്കൂൾ ക്വയർ ഗാനങ്ങൾ ആലപിച്ചു.
കുട്ടികളിൽ ദേശസ്നേഹം അച്ചടക്കം സാമൂഹ്യ സേവനം പരസ്പര സ്നേഹം എന്നീ ഗുണങ്ങൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കബ്സ്, ബുൾബുൾ യൂണിറ്റുകൾ ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ അധ്യയന വർഷത്തെ എൽ.എസ്.എസ് പരീക്ഷയിൽ 16 കുട്ടികൾ പരീക്ഷ എഴുതിയതിൽ 12 കുട്ടികൾ സ്കോളർഷിപ്പിന് അർഹത നേടിക്കൊണ്ട് കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച വിജയം കരസ്ഥമാക്കുവാൻ വിദ്യാലയത്തിന് കഴിഞ്ഞു
പ്രധാന അധ്യാപിക റോസ് കെ ജേക്കബ്, തലവടി ബി ആർ.സി ബിപിസി ജി. ഗോപുലാൽ,ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രസിഡൻ്റ് ഡോ ജോൺസൺ വി.ഇടിക്കുള, പി.ടിഎ പ്രസിഡൻ്റ് ബിൽബി മാത്യൂ കണ്ടത്തിൽ, എംപിടിഎ പ്രസിഡന്റ് ഷീബ ചെല്ലപ്പൻ, സെക്രട്ടറി റോസ് ലിൻ സ്റ്റാൻലി, തോമസ് മാത്യൂ എന്നിവർ പ്രസംഗിച്ചു.

