ഡാലസ്: തിരുവല്ലാ തടിയൂർ മണലൂർ കുടുംബാംഗം എബ്രഹാം ജോൺ മണലൂർ (മോനിച്ചൻ 85) ഡാലസിൽ അന്തരിച്ചു. മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കയിൽ നിന്നുള്ള ആദ്യക്കാല സഭാ കൗൺസിൽ അംഗവും, ഡാലസിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖനും, റിയൽ എസ്റ്റേറ്റ് , സ്റ്റോക്ക് ബ്രോക്കറേജ് തുടങ്ങിയ ബിസിനസ് രംഗത്തെ അതികായകനും ആയിരുന്നു. കോഴഞ്ചേരി തെക്കേമല മേലകത്ത് കുടുംബാംഗം ഏലിയാമ്മ മണലൂർ ആണ് സഹധർമ്മിണി.
മക്കൾ: എലിസബേത്ത് എബ്രഹാം (മർഫി സിറ്റി പ്രോ ടേം മേയർ), ഡോ. റെയ്ച്ചൽ തോമസ് (ചിൽഡ്രൻസ് ഹോസ്പിറ്റൽ, പ്ലാനോ), ജോൺ മണലൂർ ( ഐ.ടി പ്രൊഫഷണൽ).
മരുമക്കൾ: റെനി എബ്രഹാം (മൈക്രോ സോഫ്റ്റ്), റവ. റോയ് തോമസ് ( വികാർ, സെന്റ്.ആൻഡ്രൂസ് എപ്പിസ്കോപ്പൽ ചർച്ച്, ഡാലസ് ), ഡോ.ജിജി മണലൂർ (ഒപ്റ്റോമെട്രിസ്റ്റ് ).
കൊച്ചുമക്കൾ: ജെസിക്ക, ഹാന്ന, ഐസയ , ഫെയിത്ത്, ജെറമയ, സെറിന, ഈവ, ജോണി.
പൊതുദർശനം ഫെബ്രുവരി 6 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ ഡാലസിലെ പ്ലാനോ സെഹിയോൻ മാർത്തോമ്മാ ദേവാലയത്തിൽ (3760,14th St, Plano, Tx 75074).
സംസ്കാരം ഫെബ്രുവരി 7 ശനിയാഴ്ച രാവിലെ 9 മണിക്ക് പ്ലാനോ സെഹിയോൻ മാർത്തോമ്മാ ദേവാലയത്തിൽ വെച്ചുള്ള സംസ്കാര ശുശ്രൂഷകൾക്ക് ശേഷം കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019) സംസ്കരിക്കും.
